പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ നടപ്പാക്കി

ഇന്ത്യാന: യുവ പൊലീസ് ഓഫീസര്‍ ബില്‍ ടോണിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബെഞ്ചമിന്‍ റിച്ചിയുടെ വധശിക്ഷ ചൊവ്വാഴ്ച ഇന്ത്യാനയില്‍ നടപ്പാക്കി. മാരകമായ വിഷ മിശ്രിതം കുത്തിവച്ചാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 15 വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.
യു.എസ് സുപ്രീം കോടതി കേസ് എടുക്കാന്‍ വിസമ്മതിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ നടപടിക്രമങ്ങള്‍ നടന്നത്. വധശിക്ഷയ്‌ക്കെതിരെ പോരാടാനുള്ള റിച്ചിയുടെ എല്ലാ നിയമപരമായ സാധ്യതകളും തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. 2000ത്തില്‍ ബീച്ച് ഗ്രോവിലായിരുന്നു കൊലപാതകം.
2002ല്‍ ബെഞ്ചമിന്‍ റിച്ചി (45)യെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page