ബന്ധം തുടരാന്‍ സമ്മതിച്ചില്ല; മുന്‍ കാമുകിയുടെ വീടിനു നേരെ എറിയാന്‍ എടുത്ത ഗ്രനേഡ് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു
ബാങ്കോക്ക്: ബന്ധത്തില്‍ നിന്നു പിന്മാറിയതിന് മുന്‍ കാമുകിയുടെ വീടിനു നേരെ ഗ്രനേഡ് എറിഞ്ഞ യുവാവ് സ്‌ഫോടനത്തില്‍ മരിച്ചു. മുന്‍ കാമുകി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തായ്‌ലന്‍ഡിലെ ചാന ജില്ലയിലാണ് സംഭവം. സുരപോങ് തൊങ്‌നാക്ക്(35) ആണ് മരിച്ചത്. മറ്റു 4 പേര്‍ക്ക് പരുക്കേറ്റു. സുരപോങ്ങുമായുള്ള ബന്ധത്തില്‍ നിന്നു യുവതി പിന്മാറിയിരുന്നു. പിന്നാലെ ബന്ധം തുടരണമെന്ന് ആവശ്യവുമായി ഇയാള്‍ യുവതിയുടെ വീട്ടിലെത്തി. എന്നാല്‍ യുവതി ഇതിനു തയാറായില്ല. ഇതോടെ കയ്യില്‍ കരുതിയിരുന്ന കത്രിക കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചു. …