കനത്ത മഴയില്‍ കാല്‍ തെന്നി വീണ കര്‍ഷകന്‍ മരിച്ചു

കാസര്‍കോട്: തൊഴുത്തിലേക്ക് പോകുന്നതിനിടയില്‍ കനത്ത മഴയത്ത് കാല്‍ തെന്നി വീണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. ഉപ്പള, മുളിഞ്ച, പുണ്ടുപ്പുരിയിലെ കൊറഗപ്പ ഷെട്ടി (69)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. ഭാര്യ: ജാനകിഷെട്ടി. മക്കള്‍: സാംബവി ഷെട്ടി, ഋഷിത്ത് ഷെട്ടി. മരുമക്കള്‍; പ്രവീണ്‍ ഷെട്ടി, മോനിഷ. സഹോദരങ്ങള്‍: വിശ്വനാഥ ഷെട്ടി, ലക്ഷ്മി, ചന്ദ്രാവതി, സാവിത്രി, പരേതയായ കുസുമ.

ഹൃദയാഘാതം: ഗുഡ്ഡെ ടെമ്പിളിനു സമീപത്തെ യുവാവ് മരിച്ചു

കാസര്‍കോട്: വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. കൂഡ്‌ലു, ഗുഡ്ഡെടെമ്പിളിനു സമീപത്തെ ഉമേശ് പൂജാരി-രമണി ദമ്പതികളുടെ മകന്‍ രാകേഷ് സുവര്‍ണ്ണ (32)യാണ് മരിച്ചത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: സരിത, അശ്വിത് (ഗള്‍ഫ്), മമത.

ആടിനെ മേയിച്ച് മടങ്ങുകയായിരുന്ന യുവതിക്കു നേരെ ലൈംഗികാതിക്രമം; ബൈക്കില്‍ എത്തിയ ആളെ തിരയുന്നു

കാസര്‍കോട്: ആടിനെ മേയിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചതായി പരാതി. 40കാരി നല്‍കിയ പരാതി പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മാലോത്തിനു സമീപത്താണ് സംഭവം. ബൈക്കിലെത്തിയ യുവാവ് പരാതിക്കാരിയായ യുവതിയുടെ സമീപത്ത് ബൈക്ക് നിര്‍ത്തി വഴി ചോദിക്കുകയായിരുന്നു. അതിനു ശേഷം അല്‍പം മുന്നോട്ടു പോയി തിരിച്ചെത്തി യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ ഓട്ടോ വരുന്ന ശബ്ദം കേട്ട് അക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. അതിക്രമം നടത്തിയ ആളെ കണ്ടാലറിയാമെന്ന് പരാതിയില്‍ വ്യക്തമാക്കി.

നാട്യരത്‌നം വി.പി കണ്ണന്‍ പാട്ടാളിയുടെ മകള്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ കഥകളി കലാകാരനായിരുന്ന നാട്യരത്‌നം വി.പി കണ്ണന്‍ പാട്ടാളി-കാര്‍ത്യായനി ദമ്പതികളുടെ മൂത്തമകളും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്റെ മൂത്ത സഹോദരിയുമായ കുണ്ടംകുഴിയിലെ പരേതനായ അമ്പാടിയുടെ ഭാര്യ ദേവി അമ്മ (70) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: സിന്ധു, ഡോ. മാധുരി. മരുമക്കള്‍: നാരായണന്‍ കുട്ടി, ഡോ. സുഭാഷ് ചന്ദ്രന്‍. മറ്റു സഹോദരങ്ങള്‍: രാമചന്ദ്രന്‍, ലക്ഷ്മി, സരസ്വതി, രാമകൃഷ്ണന്‍, കാര്‍ത്യായനി.

മുണ്ട്യത്തടുക്ക റോഡില്‍ മരണക്കുഴി

ബദിയടുക്ക: മുണ്ട്യത്തടുക്ക റോഡിലെ അപകട കുഴികള്‍ യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നു. ഈ അവസ്ഥ കാണാന്‍ ആരുണ്ട് സാറെ എന്നു കുഴിയില്‍ വീഴുന്ന യാത്രക്കാരും കണ്ടുനില്‍ക്കുന്ന നാട്ടുകാരും പരസ്പരം ചോദിക്കുന്നു. ജില്ലാ പഞ്ചായത്ത് റോഡായ കന്യപ്പാടിയില്‍ നിന്നും മുണ്ട്യത്തടുക്ക – പള്ളം വരെ കുഴികള്‍ കൂടിക്കൂടി വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത നിലയിലെത്തിക്കഴിഞ്ഞു. മഴ വെള്ളം കുഴിയില്‍ കെട്ടി നില്‍ക്കുന്നതുകൊണ്ട് കുഴിയില്‍ ചാടിയ ശേഷമേ യാത്രക്കാര്‍ അപകടം അറിയുന്നുള്ളു.വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ് കൂടുതലും ബൈക്ക് യാത്രക്കാരാണ് അപകടക്കെണിയില്‍ പെടുന്നത്. …

അണങ്കൂര്‍ ബദിര താനിയത്ത് വികസനം വന്നു വാതിലില്‍ മുട്ടുന്നു: വൈദ്യുതി ലൈന്‍ കൈയെത്തും ദൂരത്ത്: അപകടകരമായി താഴ്ന്ന വൈദ്യുതി കമ്പി കയര്‍ കെട്ടി വലിച്ചുയര്‍ത്തി വച്ചിരിക്കുന്നു

കാസര്‍കോട്: അണങ്കൂര്‍ ബദിര താനിയത്തു വികസനം കൊണ്ടു നാട്ടുകാര്‍ക്ക് ഇരിക്കാന്‍ വയ്യാതായി. വൈദ്യുതി ലൈന്‍ ഇവിടെ കൈയെത്തും ദൂരത്തായെന്നു നാട്ടുകാര്‍ പറയുന്നു. തിരക്കേറിയ റോഡില്‍ ആരെങ്കിലും അറിയാതൊന്നു കൈ ഉയര്‍ത്തിയാല്‍ വൈദ്യുതാഘാതം ഏറ്റതു തന്നെ എന്നതാണ് ഇവിടത്തെ ഇപ്പോഴത്തെ അവസ്ഥ. പാവപ്പെട്ട ജനങ്ങളോട് ഇത്തരം കൊലച്ചതി വേണ്ടെന്നു നാട്ടുകാര്‍ വൈദ്യുതി വിഭാഗത്തെ മുന്നറിയിച്ചതോടെ അധികൃതര്‍ കയറുമായെത്തി ധിക്കാരിയായ വൈദ്യുതി ലൈനിനെ കയറുകെട്ടി വലിച്ചു പൊക്കി. വൈദ്യുതി ലൈനിന്റെ കളിയൊന്നും വൈദ്യുതി ജീവനക്കാരോട് വേണ്ടെന്നു വൈദ്യുതി ലൈനിനെ താക്കീതു …

ഹൊസങ്കടിയിലെ പഴയകാല വ്യാപാരി മാധവ അന്തരിച്ചു

കാസര്‍കോട്: ഹൊസങ്കടി, വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിനു സമീപത്തെ പഴയകാല വ്യാപാരി മാധവ ഹൊസങ്കടി (80) അന്തരിച്ചു. ഭാര്യ: പുഷ്പാവതി. മക്കള്‍: ഭാരതി, വിജയ്, ബാലചന്ദ്ര, ജ്യോതി, സരിത, അക്ഷിത, രാകേഷ്. മരുമക്കള്‍: സുജാത, പ്രജിത, സുഷ്മിത. മരുമക്കള്‍: ഉമേശ, അശോക, ഉമേശ, അശോക.

ആര്‍എസ്എസ് നേതാവ് അശോക് അമ്പാര്‍ അന്തരിച്ചു

കാസര്‍കോട്: ഉപ്പള, ഐല മൈതാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശോക് അമ്പാര്‍ (56) ഹൃദയാഘാതം മൂലം മരിച്ചു. വീട്ടില്‍ വെച്ചു നെഞ്ചുവേദന അനുഭവപ്പെട്ട അശോകിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗ്‌ളൂരുവില്‍ പ്ലംബിംഗ് കോണ്‍ട്രാക്ടറായിരുന്നു. ആര്‍എസ്എസ് മഞ്ചേശ്വരം താലൂക്ക് ഷോഘ് പ്രമുഖ്, മുഖ്യ ശിക്ഷക് മംഗല്‍പാടി, ഏകാംഗ ഭജനമന്ദിരം ട്രസ്റ്റി ചെറുഗോളി, ശ്രീ ചിരുംബാ ഭഗവതി ക്ഷേത്രം പ്രധാന കാര്യദര്‍ശി, ഐല വീര കേസര വ്യായാമശാല മുന്‍ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ ശ്രീധര അമ്പാര്‍-സീത …

ആഡംബര ജീവിതം നയിക്കാന്‍ 2,38,000 രൂപയുമായി കടന്നു കളഞ്ഞ ഗുഡ്‌സ്‌ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലാകുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് 83,800 രൂപ മാത്രം

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എബിസി എംപോറിയത്തില്‍ ഏല്‍പ്പിക്കാന്‍ നല്‍കിയ 2,28,000 രൂപയുമായി കടന്നു കളഞ്ഞ ഗുഡ്‌സ്‌ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തിലാനൂര്‍, സുബൈലാസില്‍ സി. ഷംസീര്‍ (48) ആണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രി തളിപ്പറമ്പ്, കോള്‍മൊട്ടയിലെ ലോഡ്ജില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. പിടിയിലാകുമ്പോള്‍ തട്ടിയെടുത്ത പണത്തില്‍ 83,800 രൂപ മാത്രമാണ് ഷംസീറിന്റെ കൈവശം ഉണ്ടായിരുന്നത്. ബാക്കി തുക ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴിയെന്നു പൊലീസ് പറഞ്ഞു.എബിസിയില്‍ നിന്നു …

13 വര്‍ഷം മുമ്പ് രണ്ടു മക്കളെയും കൊണ്ട് ഒളിച്ചോടിയ യുവതിയെ കണ്ടെത്തി

തളിപ്പറമ്പ്: 13 വര്‍ഷം മുമ്പ് എട്ടും രണ്ടും വയസു പ്രായമുള്ള രണ്ടു മക്കളെയും കൊണ്ട് ഒളിച്ചോടിയ യുവതിയെ കണ്ടെത്തി. ആലക്കോട്, മണക്കടവ്, വായിക്കമ്പയില്‍ നിന്നു കാണാതായ സ്മിത (42)യെയും ഇപ്പോള്‍ ഇരുപത്തിയൊന്നു വയസ്സുള്ള മകളെയും 15 വയസ്സുള്ള മകനെയുമാണ് ആന്ധ്രാപ്രദേശില്‍ നിന്നു കണ്ടെത്തിയത്.വായിക്കമ്പയിലെ പുത്തന്‍ പറമ്പില്‍ ജയന്റെ ഭാര്യയായിരുന്നു സ്മിത. ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്മിത 2012 ഡിസംബര്‍ എട്ടിന് ചെറുപുഴ, പൊന്നംവയല്‍ സ്വദേശിയായ സുഭാഷിനൊപ്പം ഒളിച്ചോടുകയായിരുന്നു. കുട്ടികളെയും കൊണ്ട് വീട്ടില്‍ നിന്നു പുറത്തേക്ക് പോയ സ്മിതയെ കാണാതായി …

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; തിങ്കളാഴ്ച രാത്രി നടന്ന അപകട വിവരം അറിഞ്ഞത് ചൊവ്വാഴ്ച രാവിലെ

കാസര്‍കോട്: കനത്ത മഴയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിങ്കളാഴ്ച രാത്രി നടന്ന അപകട വിവരം ചൊവ്വാഴ്ച രാവിലെയാണ് അറിഞ്ഞത്. ചീമേനി, പെരുമ്പട്ട, കോടോത്തു വളപ്പില്‍ ഭാസ്‌കരന്‍ എന്ന അമ്പാടിയുടെ മകന്‍ രഞ്ജിത്ത് (30) ആണ് മരിച്ചത്.പെരുമ്പട്ട വളവിലാണ് അപകടം. സുഹൃത്തിനെ കുണ്ട്യത്തെ വീട്ടില്‍ എത്തിച്ച് വീട്ടിലേക്ക് മടങ്ങിയതായിരുന്നു രഞ്ജിത്ത്. ഇതിനിടയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മറിയുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. റോഡില്‍ നിന്നു തെന്നിമാറിയ സ്‌കൂട്ടര്‍ തെങ്ങിന്‍ തോട്ടത്തിലേക്കാണ് വീണത്. ചൊവ്വാഴ്ച രാവിലെ …

പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയും സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കണം: ഡോ. വി. ബാലകൃഷ്ണന്‍

കാസര്‍കോട്: പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയും സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. തനിമ കലാസാഹിത്യ വേദിയുടെ സാഹിത്യ ചര്‍ച്ചയും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടി വായനക്കാരെ ജൈവവൈവിധ്യ രജിസ്റ്ററില്‍ ചേര്‍ത്ത് കൊണ്ടും പരിസ്ഥിതി സംരക്ഷണത്തില്‍ ഭാഗഭാക്കാവാമെന്ന് അദ്ദേഹം പറഞ്ഞു. ഇ ഉണ്ണികൃഷ്ണന്റെ ‘മുത്തു പിള്ള’ എന്ന പുസ്തകം ചര്‍ച്ച ചെയ്തു. എം എ മുംതാസ്, അബുത്വായി, പത്മനാഭന്‍ ബാത്തുര്‍, ഉണ്ണി, റഹ്‌മാന്‍മുട്ടത്തൊടി പ്രസംഗിച്ചു. …

കോയിപ്പാടിയില്‍ ബാരലുകള്‍ വീണ്ടും കരക്കടിഞ്ഞു; ഫയര്‍ഫോഴ്‌സെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

കാസര്‍കോട്: കുമ്പള, കോയിപ്പാടിയില്‍ പൊട്ടിക്കാത്ത ബാരലുകള്‍ വീണ്ടും കരക്കടിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ പ്രദേശവാസികളാണ് ബാരലുകള്‍ കണ്ടത്. ഞായറാഴ്ചയും സമാനരീതിയില്‍ ഒരു ബാരല്‍ കരക്കടിഞ്ഞിരുന്നു. ബാരലുകള്‍ക്കകത്ത് പുറത്ത് നൈട്രിക് ആസിഡ് എന്നു സൂചിപ്പിക്കുന്ന എച്ച്എന്‍ഒ-3 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.കണ്ണൂര്‍ തീരത്തോട് ചേര്‍ന്ന് തീപിടിച്ച വാന്‍ഹായ് 503, കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്എല്‍സ 3 കപ്പലുകളിലെ കണ്ടെയ്‌നറുകളില്‍ നിന്നു വേര്‍പ്പെട്ടതാണോ ബാരലുകള്‍ എന്നു സംശയിക്കുന്നു.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബാരലുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് …

പെരിയ സൗഹൃദവേദി: മുരളി ആയമ്പാറ പ്രസിഡണ്ട്; ദിവ്യ കുട്ടികൃഷ്ണന്‍ സെക്രട്ടറി

ഷാര്‍ജ: കാസര്‍കോട്, പെരിയ നിവാസികളുടെ യുഎഇ കൂട്ടായ്മയായ പെരിയ സൗഹൃദവേദി പ്രസിഡണ്ടായി മുരളീധരന്‍ ആയമ്പാറയെയും സെക്രട്ടറിയായി ദിവ്യകുട്ടികൃഷ്ണനെയും ട്രഷററായി അഖിലേഷ് മാരാങ്കാവിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.ആര്‍ സുരേന്ദ്രന്‍ (രക്ഷാധികാരി), പ്രവീണ്‍ രാജ് കൂടാനം (വൈസ് പ്രസി.), അനില്‍ എരോല്‍ (ജോ.സെക്ര.), പ്രമോദ് മളിക്കല്‍ (ജോ.ട്രഷ.), ചന്ദ്രന്‍ വേങ്ങര വീട് (ചാരിറ്റി കണ്‍വീനര്‍), ആനന്ദ് കുമാര്‍ തന്നിത്തോട് (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), അനൂപ് കൃഷ്ണന്‍ (ആര്‍ട്‌സ് കണ്‍.), സൗമ്യ അനില്‍ (വനിതാ വിഭാഗം കണ്‍.), ഹരിപ്രസാദ് (ഓഡിറ്റര്‍). യോഗത്തില്‍ …

പൊട്ടിവീണ വയറില്‍ നിന്നു ഷോക്കേറ്ററ്റ് തൊഴുത്തില്‍ കെട്ടിയിരുന്ന 5 പശുക്കള്‍ ചത്തു; കറവിനു പോയ ക്ഷീരകര്‍ഷക അത്ഭുതകരമായി രക്ഷപ്പെട്ടു

തളിപ്പറമ്പ്: പൊട്ടിവീണ വയറില്‍ നിന്നു ഷോക്കേറ്റ് അഞ്ചു പശുക്കള്‍ ചത്തു. കറവിനു പോയ ക്ഷീര കര്‍ഷകയ്ക്കും ഷോക്കേറ്റു.ചപ്പാരപ്പടവ്, കണാരംവയലിലെ ക്ഷീര കര്‍ഷകരായ ദാമോദരന്‍-ശ്യാമള ദമ്പതികളുടെ കറവയുള്ള അഞ്ചു പശുക്കളാണ് ചത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ കറവിനായി തൊഴുത്തിലേക്ക് പോയതായിരുന്നു ശ്യാമള. തൊഴുത്തിലെ ബള്‍ബിന്റെ സ്വിച്ചിടുമ്പോള്‍ ശ്യാമള ഷോക്കേറ്റു തെറിച്ചുവീണു. വിശദമായി നോക്കിയപ്പോഴാണ് തൊഴുത്തില്‍ സ്ഥിരമായി കത്തിച്ചിരുന്ന ബള്‍ബിലേക്കുള്ള വയര്‍ പൊട്ടിവീണു കിടക്കുന്നതും പശുക്കളെ ഷോക്കേറ്റു ചത്ത നിലയിലും കാണപ്പെട്ടത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കാലവര്‍ഷം: കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച മൂന്നു മരണം; കൂഡ്‌ലുവില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൂഡ്‌ലു, ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനി(65)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ തോട്ടരുകിലെ വള്ളിപ്പടര്‍പ്പില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ കവുങ്ങിന്‍ തോട്ടത്തിലേക്ക് പോകുന്നതിനിടയിലാണ് ഭവാനിയെ ഒഴുക്കില്‍പ്പെട്ടു കാണാതായതെന്നു മകന്‍ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തി വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ തെരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം …

ചെമ്മട്ടംവയലിലെ ഏലിക്കുട്ടി അന്തരിച്ചു

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ പരേതനായ കണ്ടത്തില്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (95) അന്തരിച്ചു.മുണ്ടക്കയം പറയരുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യുജോസഫ്(തൃശൂര്‍), ജോസ്(കാനഡ), ക്ലാരമ്മ(പൈസക്കിരി), ടോം ജോസഫ്, ജോര്‍ജ് (ഇരുവരും കാര്‍ക്കള,), ജെയിംസ്(പുളിങ്ങോം), ഷാന്റി(കളമശ്ശേരി), മിനി(നഴ്‌സിംഗ് സൂപ്രണ്ട് ജനറല്‍ ആശുപത്രി തലശ്ശേരി), സോഫി (മുണ്ടക്കയം), പരേതയായ ജോളി. മരുമക്കള്‍: സുജാത (ചെറുപുഴ), ആലീസ് മാത്തൂര്‍ (ആലക്കോട്), ജോസഫ് പുതിയടം(മേലടുക്കം), കുട്ട്യച്ചന്‍ തോണിക്കുഴി(റിട്ട.ബാങ്ക് മാനേജര്‍ പൈസക്കിരി), ഐസി ഓരത്തേല്‍(കണ്ണൂര്‍), ഡെയ്‌സി കളപ്പുരയ്ക്കല്‍(ചെമ്പേരി), സ്മിത കാരക്കാട്ട്(നെല്ലിയടുക്കം), ബെന്നി പൗലോസ് കീച്ചേരി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കളമശ്ശേരി), …

വനിത ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ-പാക് ആവേശ പോരാട്ടം കൊളംബോയിൽ,പാക്കിസ്താനു ഇന്ത്യയിൽ മത്സരങ്ങളില്ല

മുംബൈ : വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള പോരാട്ടത്തിനു കൊളംബോ വേദിയാകും. ഒക്ടോബർ 5ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. നേരത്തേ ഇന്ത്യ വേദിയാകുന്ന ടൂർണമെന്റിൽ കളിക്കാനെത്തില്ലെന്ന് പാക്കിസ്താൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് നിഷ്പക്ഷ വേദിയിൽ മത്സരം നടത്താൻ ഐസിസി തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ടീമുകൾ തമ്മിൽ നടക്കുന്ന ആദ്യ മത്സരമാണിത്.സെപ്റ്റംബർ 30നാണ് വനിത ക്രിക്കറ്റ് ലോകകപ്പ് ആരംഭിക്കുക. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ …