കാഞ്ഞങ്ങാട്ട് വന്‍ ലഹരിവേട്ട; ഹാഷിഷ് അടങ്ങിയ അരക്കിലോ ലഹരി മിഠായികളും 523 ഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍
കാസര്‍കോട്: കാഞ്ഞങ്ങാട്ട് പൊലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ വന്‍ ലഹരിവേട്ട. മാരകമയക്കുമരുന്നായ ഹാഷിഷ് കലര്‍ത്തിയ അരക്കിലോ ലഹരിമിഠായികളും 523.96 ഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, സൗത്തിലെ തൈവളപ്പില്‍ ഹൗസില്‍ എം.വി ദില്‍ജിത്തി(19)നെയാണ് ലഹരി മിഠായികളുമായി ഹൊസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി ജിഷ്ണു കുമാറും സംഘവും അറസ്റ്റു ചെയ്തത്. 523.96 ഗ്രാം കഞ്ചാവുമായി മാവുങ്കാല്‍ കല്യാണ്‍ റോഡിലെ പി. ശ്രീകാന്ത് (22), എം അശ്വിന്‍ എന്നിവരെ ഹൊസ്ദുര്‍ഗ് പൊലീസും അറസ്റ്റു ചെയ്തു.കിഴക്കും കരയിലെ ഒരു പാഴ്‌സല്‍ സ്ഥാപനത്തിനു …