ബേക്കല്‍, പെരിയാട്ടടുക്കത്ത് നിന്ന് കാണാതായ പൊലീസുകാരന്റെ ഭാര്യയും സുഹൃത്തും വളപട്ടണം പുഴയില്‍ ചാടി; യുവതി രക്ഷപ്പെട്ടു, യുവാവിനായി തെരച്ചില്‍

കാസര്‍കോട്: ബേക്കല്‍, പെരിയാട്ടടുക്കത്തു നിന്നു കാണാതായ പൊലീസുകാരന്റെ ഭാര്യയും സുഹൃത്തും വളപട്ടണം പുഴയില്‍ ചാടി. യുവതി നീന്തി രക്ഷപ്പെട്ടു. യുവാവിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു.പൊലീസുകാരനായ അജയ് വിന്‍സന്റെ ഭാര്യ ആനിമോളെ(35) ഞായറാഴ്ച രാവിലെ എട്ടു മണിക്കാണ് പെരിയാട്ടടുക്കത്തെ വീട്ടില്‍ നിന്ന് കാണാതായതെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് ആനിമോളും അജയ് വിന്‍സന്റെ സുഹൃത്തും പെരിയാട്ടടുക്കം സ്വദേശിയുമായ രാജുവും തിങ്കളാഴ്ച പുലര്‍ച്ചെ വളപട്ടണം പുഴയില്‍ ചാടിയ വിവരം ലഭിച്ചത്. നല്ല ഒഴുക്കുള്ള പുഴയില്‍ …

ദമ്പേ മൂല മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: ഉക്കിനടുക്ക ദമ്പെ മൂലെയിലെ മുഹമ്മദ് (63) അന്തരിച്ചു.വ്യാപാരിയായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യമാര്‍: സല്‍മ, സഫിയ. മക്കള്‍: ഫാത്തിമത്ത് സിബിരിയ, റഹ്‌മാന്‍ സിനാന്‍, ആയിഷത്ത് റഷീദ, റീദ.മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ്, ഇബ്രാഹിം, സഹോദരങ്ങള്‍: അബ്ദുല്ല,അസ്മ, ബീഫാത്തിമ.

കടലാക്രമണം തടയാന്‍ കോയിപ്പാടിയില്‍ സ്ഥാപിച്ച കടല്‍ ഭിത്തി കടലെടുക്കുന്നു:തീരദേശവാസികള്‍ ആശങ്കയില്‍

കുമ്പള: കടലാക്രമണം തടയാന്‍ വന്‍ തുക ചെലവഴിച്ചു ഒരു ദശാബ്ദം മുമ്പ് കോയിപ്പാടിയില്‍ സ്ഥാപിച്ച കടല്‍ ഭിത്തി കടലെടുക്കാന്‍ തുടങ്ങി. ഇത് പ്രദേശവാസികളില്‍ ആശങ്കക്കു വഴി വച്ചു. കുമ്പളയിലെ മറ്റു തീര മേഖലയിലെ കടല്‍ ഭിത്തികള്‍ ഒന്നൊന്നായി കടല്‍ വിഴുങ്ങുമ്പോഴും കോയിപ്പാടി കടല്‍ ഭിത്തി പാറപോലെ ഉറച്ചുനിന്നു നാടിനു സുരക്ഷ സംരക്ഷണ വലയം തീര്‍ത്തിരുന്നു. കടല്‍ഭിത്തി തകരാതിരിക്കാന്‍ ജിയോ ബാഗില്‍ പൂഴി നിറച്ച് ഭിത്തിക്കു സംരക്ഷണവും ഒരുക്കിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അനുഭവപ്പെട്ട കടലാക്രമണം കടല്‍ …

സൂമ്പ ഡാന്‍സ്: മന്ത്രി യൂടേണ്‍ അടിക്കരുത്: എബിവിപി

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂമ്പ ഡാന്‍സ് നടപ്പാക്കുന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന സര്‍ക്കാര്‍ നിലപാടിനെ എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് സ്വാഗതം ചെയ്തു. എന്നാല്‍ മതസംഘടനകളുടെ അഭിപ്രായത്തിനനുസരിച്ച് വിദ്യാഭ്യാസ മന്ത്രി ഇനി യു ടേണ്‍ അടിക്കരുതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മത സംഘടനകളല്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്കിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യുടേണ്‍ അടിക്കുന്നതു പല കാര്യത്തിലും കണ്ടവരാണ് ജനങ്ങള്‍. മതസംഘടനകള്‍ അവരുടെ ഇംഗിതം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ ശ്രമിക്കരുത്. മതപാഠശാലയല്ല, സ്‌കൂളുകളെന്ന് ആക്കൂട്ടര്‍ …

കുമ്പള പഞ്ചായത്തു ഭരണം ലീഗിന്റെ വനിതാ മെമ്പര്‍മാരുടെ ഭര്‍ത്താക്കന്മാരെന്നു സിപിഎം; ഭരണക്കാര്‍ കുറുവ സംഘങ്ങളെന്ന്

കുമ്പള: കുമ്പള പഞ്ചായത്ത് ഭരിക്കുന്നതു കുറുവ സംഘമാണെന്നും ഭരണത്തിനു ചുക്കാന്‍ പിടിക്കുന്നതു ലീഗിന്റെ വനിതാ മെമ്പര്‍മാരുടെ ഭര്‍ത്താക്കന്മാരാണെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.കുമ്പള ടൗണില്‍ 39 ലക്ഷം രൂപ ചെലവില്‍ നാലു ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചതിലും 40 ലക്ഷം രൂപ ചെലവില്‍ ‘ടേക്ക് എ ബ്രേക്ക്’ നിര്‍മ്മിച്ചതിലും പകല്‍ക്കൊള്ളയാണു നടന്നിട്ടുള്ളതെന്നും ഇവയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി, ജില്ലാ കളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി …

കുമ്പള പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്, സെക്രട്ടറി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കി; എ.കെ ആരിഫിനും അഷ്‌റഫ് കാര്‍ളക്കും താക്കീത്

കോഴിക്കോട്: മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ബിഎന്‍ മുഹമ്മദലി, സെക്രട്ടറി കെ.വി യൂസഫ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അബ്ബാസ് എന്നിവരെ പാര്‍ട്ടിയുടെ പദവികളില്‍ നിന്ന് പുറത്താക്കിയെന്നു മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം അഷ്‌റഫ് കര്‍ള, കുമ്പള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി യൂസഫ് ഉളുവാര്‍ എന്നിവരെ പാര്‍ട്ടി ശാസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു.മുസ്ലിം ലീഗ് കുമ്പള …

പുരി ജഗന്നാഥ ക്ഷേത്രം രഥോത്സവം: തിരക്കില്‍പ്പെട്ട് മൂന്നു മരണം; 50 പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം രഥയാത്രക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടു രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. 50ല്‍പ്പരം പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണ് ആദ്യ വിവരമെന്നു ജില്ലാ കളക്ടര്‍ സിദ്ധാര്‍ത്ഥ് എസ് സ്വയിന്‍ പറഞ്ഞു. ഇതില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണ്. രഥയാത്ര ഗുണ്ടിച്ച ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. 10 ലക്ഷത്തോളം പേര്‍ രഥയാത്ര കാണാന്‍ തടിച്ചു കൂടിയിരുന്നു. ബസന്തിസാഹു, പ്രേമകാന്ത് മൊഹന്നി, പ്രവതിദാസ് എന്നിവരാണ് മരിച്ചത്. തിരക്കിനിടയില്‍ നിലത്തു വീണവര്‍ മറ്റുള്ളവരുടെ ചവിട്ടേറ്റാണ് മരിച്ചതെന്നു പറയുന്നു. ജനക്കൂട്ടത്തെ …

വീണ്ടും ജോലി തേടി സൗദിയിലെത്തിയ ആള്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

റിയാദ്: പുതിയ വിസയില്‍ സൗദി അറേബ്യയിലെത്തിയ മലപ്പുറം എടക്കര മില്ലും പടിയിലെ തെക്കുപാടം ജംഷീലില്‍ എന്ന കുഞ്ഞാപ്പു(42)വിനെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കോവിഡ് കാലത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു ജംഷീല്‍ മടങ്ങിയിരുന്നു. ഇപ്പോള്‍ പുതിയ വിസയില്‍ വീണ്ടും ജോലി തേടി സൗദിയിലെത്തുകയായിരുന്നു. റൂമിനു പുറത്തു കാണാതിരുന്നതിനെ തുടര്‍ന്നു സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിദ പര്‍വീന്‍ ആണ് ഭാര്യ. നാലു മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്.

പി.എ ഉസ്താദ്, ഖുറാ തങ്ങള്‍ അനുസ്മരണം നടത്തി

കാസര്‍കോട്: ദേളി സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന പി.എ അബ്ദുല്ല മുസ്‌ലിയാര്‍, സഅദിയ്യ ജനറല്‍ സെക്രട്ടറിയും ഉള്ളാള്‍ ഖാസിയുമായിരുന്ന സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കൂറത്ത് തങ്ങള്‍ ആണ്ടിനോടനുബന്ധിച്ച് സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം നടത്തി.ഖത്മുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍, അനുസ്മരണ പ്രഭാഷണം എന്നിവയുണ്ടായിരുന്നു. സംഗമം സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ സി റോഡിന്റെ അധ്യക്ഷയില്‍ ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ ഹുസൈന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. കുട്ടശ്ശേരി …

ആറുമാസം മുമ്പു എറണാകുളത്തേക്കു പോയ 60 കാരനെ കാണാതായി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നു പൊലീസ് അഭ്യര്‍ത്ഥന

ബദിയഡുക്ക: ആറുമാസം മുമ്പ് എറണാകുളത്തു നിന്ന് ലഭിച്ച ഒരു ഫോണ്‍ കോളിനെത്തുടര്‍ന്ന് അങ്ങോട്ടെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ ബദിയഡുക്ക, പെര്‍ഡാല, ബഞ്ചത്തടുക്കയിലെ സുരേന്ദ്ര(60)നെ കാണാതായതായി ബന്ധുക്കള്‍ ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടു.പരാതിയെത്തുടര്‍ന്നു പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഇയാളെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചാല്‍ അക്കാര്യം ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നു പൊലീസ് അഭ്യര്‍ത്ഥിച്ചു.

വി.എസ് അതീവ ഗുരുതര നിലയില്‍

തിരുവനന്തപുരം: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അതി വിദഗ്ധമായ ചികിത്സ തുടരുന്നുണ്ട്. പട്ടത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.

പെണ്‍സുഹൃത്തിന്റെ ക്ഷണം കേട്ട് വീട്ടില്‍ നിന്നിറങ്ങി ഒന്നരവര്‍ഷമായി കാണാതിരുന്ന ആളുടെ മൃതദേഹ ഭാഗങ്ങള്‍ കോഴിക്കോടു മെഡിക്കല്‍ കേളേജ് പൊലീസ് കണ്ടെത്തി; 3 പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: ഒന്നരവര്‍ഷം മുമ്പു നടന്ന ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്‌നാട് ചേരമ്പാടി വനത്തില്‍ നിന്നു കോഴിക്കോടു മെഡിക്കല്‍ കോളേജ് പൊലീസ് കണ്ടെടുത്തു. മൂന്നു പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മുഖ്യ പ്രതിയടക്കം രണ്ടു പേരെ കൂടി പിടികൂടാന്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തു താമസിച്ചിരുന്ന ഹേമചന്ദ്രനു മറ്റു ചിലരുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നു. അതു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു …

തൃശൂരില്‍ ഗുണ്ടാ സംഘങ്ങളുടെ ലഹരിപ്പാര്‍ട്ടിയില്‍ തമ്മിലടി; പൊലീസിനെ വളഞ്ഞു വച്ച് അക്രമിച്ചു; പൊലീസ് ജീപ്പ് അടിച്ചു പൊളിച്ചു, ആറുപേര്‍ അറസ്റ്റില്‍; അവശേഷിക്കുന്നവര്‍ക്കുവേണ്ടി വ്യാപക അന്വേഷണം

തൃശൂര്‍: ലഹരിപ്പാര്‍ട്ടിക്കിടയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും പൊലീസുകാരനും പരിക്കേറ്റു. പൊലീസ് വാന്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ആറു പേരെ അറസ്റ്റു ചെയ്തു. രക്ഷപ്പെട്ട അക്രമികള്‍ക്കു വേണ്ടി പൊലീസ് വ്യാപക അന്വേഷണമാരംഭിച്ചു.ലഹരിപ്പാര്‍ട്ടിക്കിടെയായിരുന്നു അക്രമം. ഒല്ലൂക്കരയിലെ കാട്ടുപറമ്പില്‍ മുഹമ്മദ് അല്‍ത്താഫ് (34), സഹോദരന്‍ അല്‍ അഹദ് (18), നെല്ലിക്കുന്നു പുത്തൂര്‍തറയിലെ ആഷ്മീര്‍ ആന്റണി (24), ചെമ്പുകാവ് മറിയഭവനിലെ ഷാര്‍ണല്‍ (19) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജു എന്നിവര്‍ക്കു …

പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുമായി എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് ധാരണയില്‍; രണ്ടു പുതുതലമുറ കോഴ്സുകള്‍ ഈ വര്‍ഷം

കാസര്‍കോട്: 32 വര്‍ഷമായി കാസര്‍കോട് പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ്-ലോകത്തിലെ പ്രശസ്ത ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുമായി ധാരണയിലെത്തുന്നു. അന്തര്‍ദേശിയ തൊഴില്‍ സാധ്യതകളെ മുന്‍നിര്‍ത്തി, ഈ വര്‍ഷം കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റ സയന്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ബിസിനസ് സിസ്റ്റംസ് എന്നീ രണ്ടു പുതുതലമുറ കോഴ്സുകള്‍ എല്‍ബിഎസില്‍ ആരംഭിക്കുന്നു.സര്‍ക്കാരിന്റെ അഞ്ചാം നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 2025 ജൂണ്‍ 30 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് മന്ത്രി ഡോ.ആര്‍ ബിന്ദു …

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം: 13 സൈനികര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ചാവേര്‍ ബോംബ് വാഹന വ്യൂഹത്തില്‍ ഇടിച്ചു കയറ്റി 13 സൈനികരെ കൊലപ്പെടുത്തി. 29വോളം പേര്‍ക്കു പരിക്കേറ്റതായി പാക്കിസ്ഥാന്‍ അധികൃതര്‍ വെളിപ്പെടുത്തി.ഖൈബര്‍ പഖ്തൂന്‍ ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാനിലായിരുന്നു ചാവേര്‍ അക്രമണം. പരിക്കേറ്റവരില്‍ 10 പേര്‍ സൈനികരാണ്. 19 പേര്‍ സാധാരണക്കാരായ നാട്ടുകാരാണ്.

മൗവ്വലിലെ മരം കച്ചവടക്കാരന്‍ ഹംസ അന്തരിച്ചു

കാസര്‍കോട്: മലപ്പുറം സ്വദേശിയും വര്‍ഷങ്ങളായി ബേക്കല്‍, മൗവ്വലില്‍ താമസിച്ച് മരക്കച്ചവടം നടത്തി വരികയുമായിരുന്ന ഹംസ (70) അന്തരിച്ചു. ഭാര്യ: ആമിന. മക്കള്‍: സൈനബ, അബൂബക്കര്‍ സിദ്ദിഖ്, ഉമ്മുസല്‍മ, പരേതനായ നൂര്‍ജഹാന്‍. മരുമക്കള്‍: ജംഷീദ്, ജമാല്‍, മറിയം. സഹോദരങ്ങള്‍: ഫാത്തിമ, ആയിഷ, മറിയം, ഖദീജ, ലൈല, റഹ്‌മത്ത്, സുബൈദ, നബീസ. ഖബറക്കം മീത്തല്‍ മൗവ്വല്‍ ഹുസൈന്‍ സിന്‍അലി ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.

സ്വർഗ്ഗത്തിലെ കല്യാണം: വിവാഹ തട്ടിപ്പ് വീരനെതിരെ തലശ്ശേരിയിലെ ഭാര്യയും ബന്ധുവും പൊലീസിൽ പരാതി നൽകി

കണ്ണൂർ: ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കൈക്കലാക്കിയ ശേഷം മാറ്റൊരു വിവാഹം ചെയ്ത് വഞ്ചിച്ചുവെന്ന് കാണിച്ച് തട്ടിപ്പുവീരന്‍ വി.ഫലീലിനെതിരെ തലശേരിയിലെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. തിരുവങ്ങാട്, ചാലില്‍, നായനാര്‍ ഉന്നതിയിലെ പി.വി.സൗജത്ത് (38), ഇവരുടെ ജ്യേഷ്ഠത്തിയുടെ മകള്‍ ഹര്‍ഷിന (20) എന്നിവരാണ് പരാതി നല്‍കിയത്.2022 ഒക്‌ടോബര്‍ 23 മുതല്‍ രണ്ട് മാസം സൗജത്തും എളമ്പേരത്ത് താമസിക്കുന്ന എടക്കാട് കടമ്പൂര്‍ മമ്മാക്കുന്ന് വാഴയില്‍ ഹൗസില്‍ ഫലീലും ഭാര്യാഭര്‍ത്താക്കന്മാരായി കഴിഞ്ഞിരുന്നു. അതിനിടയില്‍ സൗജത്തിന്റെ പത്ത് പവനും പത്ത് ലക്ഷം രൂപയും …

റിട്ട. ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെ ഒന്നേമുക്കാൽ കോടി രൂപ തട്ടിയ കേസിൽ ചാർട്ടേർഡ് എക്കൗണ്ടന്റ് വിദ്യാർത്ഥി അറസ്റ്റിൽ

കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ വന്‍തോതില്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ഏഴിലോട് സ്വദേശിയുടെ ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടി. കോഴിക്കോട് ,മാവൂര്‍, ചെറൂപ്പ കൊടക്കല്ലിന്‍മേല്‍ കെ.കെ.മുഹമ്മദ് സൈദ്(21) ആണ് പിടിയിലായത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിയാണ് ഇയാള്‍.ഉഡുപ്പിയില്‍ ഇന്‍കം ടാക്‌സ് ഓഫീസറായിരുന്ന ഏഴിലോട് റോസ് ആഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സെന്റാണ് തട്ടിപ്പിനിരയായത്. യുട്യൂബില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിച്ച ഗ്രൂപ്പില്‍ എഡ്ഗാര്‍ വിന്‍സെന്റ് പങ്കാളിയാവുകയും …