കുമ്പള പഞ്ചായത്തു ഭരണം ലീഗിന്റെ വനിതാ മെമ്പര്‍മാരുടെ ഭര്‍ത്താക്കന്മാരെന്നു സിപിഎം; ഭരണക്കാര്‍ കുറുവ സംഘങ്ങളെന്ന്

കുമ്പള: കുമ്പള പഞ്ചായത്ത് ഭരിക്കുന്നതു കുറുവ സംഘമാണെന്നും ഭരണത്തിനു ചുക്കാന്‍ പിടിക്കുന്നതു ലീഗിന്റെ വനിതാ മെമ്പര്‍മാരുടെ ഭര്‍ത്താക്കന്മാരാണെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.
കുമ്പള ടൗണില്‍ 39 ലക്ഷം രൂപ ചെലവില്‍ നാലു ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചതിലും 40 ലക്ഷം രൂപ ചെലവില്‍ ‘ടേക്ക് എ ബ്രേക്ക്’ നിര്‍മ്മിച്ചതിലും പകല്‍ക്കൊള്ളയാണു നടന്നിട്ടുള്ളതെന്നും ഇവയെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി, ജില്ലാ കളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്കു പാര്‍ട്ടി നിവേദനം നല്‍കി.
പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനക്കു ശേഷമേ പഞ്ചായത്തിന്റെ ബില്ല് മാറാവു എന്ന ആവശ്യത്തെത്തുടര്‍ന്നു ബില്ലു തടഞ്ഞു വയ്ക്കുകയായിരുന്നു. തടഞ്ഞുവച്ച ഫണ്ട് നടപടി ക്രമം പാലിക്കാതെ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് ഓഫീസിലെത്തിയ കരാറുകാരനും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവുമായ ലീഗ് നേതാവ് പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും ബഹളം വയ്ക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നുവെന്ന് അറിയിപ്പില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ കുമ്പള പൊലീസ് ജാമ്യമില്ല വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കുമ്പള പഞ്ചായത്ത് ഭരണത്തിന്റെ മറവില്‍ ഭരണകക്ഷിയിലെ ചിലര്‍ പൊതു മുതല്‍ വെട്ടിവിഴുങ്ങുകയാണെന്നു സിപിഎം അപലപിച്ചു.
തുറമുഖ വകുപ്പിന്റെ മണല്‍ക്കടവ് കൊള്ളയും ലക്ഷങ്ങളുടെ അഴിമതിയും പാര്‍ട്ടിക്കുള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണെന്നും പൊട്ടിത്തെറി ആസന്നമാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page