കുടുംബകലഹം ഒഴിവാക്കാന്‍ ഉപദേശം തേടിയ ഭര്‍തൃമതിയും ജ്യോതിഷനും ചേര്‍ന്നു കുടുംബം തകര്‍ത്തു; 7 പേര്‍ പിടിയില്‍
ബംഗളൂരു: കുടുംബത്തര്‍ക്കം പരിഹരിക്കാന്‍ ജ്യോതിഷ പണ്ഡിതനെ സമീപിച്ച യുവതിയും ജ്യോതിഷനും യുവതിയുടെ പിതാവുമുള്‍പ്പെടെ ഏഴുപേര്‍ ചേര്‍ന്നു ഭര്‍തൃസഹോദരനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവും അയല്‍വാസിയും ഗുരുതരനിലയില്‍ ആശുപത്രിയിലായി.ഉത്തരകന്നഡ ജില്ലയിലെ സിദ്ധാപുരം താലൂക്കില്‍ ഉണ്ടായ ദാരുണ കൊലപാതകത്തില്‍ നാടു വിറങ്ങലിച്ചു നില്‍ക്കുന്നു. സിദ്ധാപുരയിലെ മഹേഷ് നായിക്കും ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബം അയാളുടെ വീട്ടിലാണ് താമസം. കുടുംബം പുലര്‍ത്തുന്നതിനു മഹേഷ് നായിക്ക് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ശമ്പളം ലഭിച്ചു കഴിഞ്ഞു മാസാവസാനങ്ങളിലാണ് ഇയാള്‍ വീട്ടിലെത്തുന്നത്. ഇതിനിടയില്‍ …