19 കാരിയെയും കൊണ്ട് മുങ്ങിയ സിദ്ധന്‍ എര്‍വാടിയില്‍; പൊലീസെത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ണ്ണാടകയിലേയ്ക്ക് രക്ഷപ്പെട്ടു
കാസര്‍കോട്: മാതാവിന്റെ രോഗം മാറ്റാന്‍ എത്തി 19 കാരിയായ മകളെയും കൊണ്ട് സ്ഥലംവിട്ട സിദ്ധന്‍ എര്‍വാടിയില്‍ നിന്നു പൊലീസിനു പിടികൊടുക്കാതെ തന്ത്രപരമായി രക്ഷപ്പെട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുല്‍ റഷീദ് ആണ് യുവതിയെയും കൂട്ടി പൊലീസിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.സെപ്തംബര്‍ 22ന് ആണ് യുവതിയെ കാണാതായത്. പതിവുപോലെ കോളേജിലേയ്ക്ക് പോയതായിരുന്നു. വൈകുന്നരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി അബ്ദുല്‍ റഷീദിനൊപ്പം പോയതാണെന്നു കണ്ടെത്തിയത്. യുവതിയെ …