വില്ലേജ് ഓഫീസര് വിധിച്ചത് പോലെ സംഭവിച്ചു; കളനാട് നടക്കാലിലെ മിതേഷിന്റെ വീട് അയല്ക്കാരന്റെ പറമ്പിലെ കൂറ്റന്പാറ ഇളകിവീണ് തകര്ന്നു
കാസര്കോട്: വീടിനു പിന്നിലെ അയല്ക്കാരന്റെ വസ്തുവിലെ ഒരു കൂറ്റന് പാറ ഏതു നിമിഷവും ഉരുണ്ടു വീടിനു മുകളില് വീഴുമെന്നു ഭീഷണി ഉയര്ത്തി നില്ക്കുന്നുണ്ടെന്ന വീട്ടുടമയുടെ പരാതിയില് അതു വീഴില്ലെടോ എന്ന് വില്ലേജ് ഓഫീസര് വിധിച്ചു. അഥവാ വീണാലോ സര് എന്നു തിരിച്ചു ചോദിച്ച വീട്ടുടമയോട് വീണാല് മാറി താമസിച്ചോ എന്നു മറുപടി നല്ക്കൊക്കൊണ്ടു വില്ലേജ് ഓഫീസര് പരാതിയില് തീര്പ്പ് കല്പ്പിച്ചു.കാസര്കോട് ചെമ്മനാട് പഞ്ചായത്തിലെ കളനാട് വില്ലേജ് ഓഫീസ് പരിധിയിലുള്ള നടക്കാല് ചന്ദ്രഗിരി നിലയത്തിലെ മിതേഷും മാതാവും ഭാര്യയും …