ഭാര്യ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; രണ്ടാം ഭർത്താവ് വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ

എറണാകുളം :പെരുമ്പാവൂർ കീഴില്ലം ഷാപ്പ് പടി പെട്രോൾ പമ്പിനടുത്ത് യുവതിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനുശേഷം കാണാതായ രണ്ടാം ഭർത്താവിനെ വാഹന അപകടത്തിൽ പരിക്കേറ്റു ഗുരുതരയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കീഴില്ലത്തെ കരുന്നാലിൽ ജിബി (36) ആണു മരിച്ചത്. ഭർത്താവു കോതമംഗലം കൂട്ടമ്പുഴ എടത്തുംകുടിയിലെ ലൈജു ( 56 )കളമശ്ശേരി ആശുപത്രിയിലാണ് .ഇന്നലെ ഉച്ചയായിട്ടുo ഇവരുടെ ഹോട്ടൽ തുറക്കാതിരുന്നതിനെത്തുടർന്ന് പരിസരവാസികൾ നടത്തിയ അന്വേഷണത്തിലാണ് ജിബിയെ അബോധാവസ്ഥയിൽ വീട്ടിനുള്ളിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ആശുപത്രിയിലായിരുന്ന ലൈജു ശനിയാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നിരുന്നതായി പറയുന്നു. ആദ്യ ഭാര്യക്കു ജീവനാശം നൽകാതിരുന്നതിനെ തുടർന്ന് ജയിലിലായിരുന്ന ലൈജു അടുത്തകാലത്താണ് പുറത്തിറങ്ങിയത് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page