കെപിസിസി പ്രസിഡന്റിന്റെ സഹോദരൻ ബിജെപിയിലേക്ക്

കണ്ണൂർ: വേണ്ടിവന്നാൽ താൻ ബിജെപിയിൽ ചേരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി.ജെ. പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കണ്ണൂരിൽ നടത്തിയ ബിജെപി അദാലത്തിൽ എത്തിയതായിരുന്നു അദ്ദേഹം. തന്റെ ഗ്യാസ് ഏജൻസിയുടെ റദ്ദാക്കിയ അനുമതി പുനസ്ഥാപിച്ചു കിട്ടാനാണ് താൻ അദാലത്തിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മാറുന്നത് പ്രശ്നമല്ല. കെ വി തോമസ് സിപിഎമ്മിൽ പോയി .ആയിഷ പോറ്റി കോൺഗ്രസിൽ ചേർന്നു. അതുകൊണ്ട് ആരുടെ അനുജൻ , മകൾ , മകൻ എന്നതൊന്നും രാഷ്ട്രീയത്തിൽ വിഷയമല്ലെന്ന് ഷാജി തുറന്നടിച്ചു. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ ഉമ്മൻ ചാണ്ടിയും ഭരിച്ചിരുന്നപ്പോൾ സഹോദരൻ സണ്ണി ജോസഫ് എംഎൽഎ ആയിരുന്നു. അപ്പോഴാണ് തന്റെ ഗ്യാസ് ഏജൻസി ലൈസൻസ് റദ്ദാക്കിയതെന്ന് ഷാജി ചൂണ്ടിക്കാട്ടി. അന്നത് പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത്തരം കാര്യങ്ങളിൽ താൻ ഇടപെടില്ല എന്നാണ് സഹോദരനായ എംഎൽഎ പ്രതികരിച്ചതെന്ന് ഷാജി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page