ഇന്നത്തെ പ്രധാന വാർത്തകൾ

അറബിക്കടലിൽ ന്യൂനമർദ്ദ മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും അടുത്ത ദിവസങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എൽഡിഎഫ് സീറ്റ് ചർച്ചകളിലേക്ക്. പരസ്പര ചർച്ച ഉടൻ പൂർത്തിയാക്കാൻ തീരുമാനം. യുഡിഎഫും സീറ്റ് ചർച്ചകളിൽ. വയറ്റിൽ കത്രികയുമായി വീട്ടമ്മയുടെ ദുരിത ജീവിതം. അഞ്ചുവർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിനുള്ളിൽ കത്രിക ഉപേക്ഷിച്ചതുമൂലം ബുദ്ധിമുട്ടിലായ ഉഷയ്ക്ക് അമൃതയിൽ ചികിത്സ. കേരള ക്രിക്കറ്റ് അസോസിയേഷൻ ബദിയഡുക്കയിൽ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊളിക്കാനുള്ള നീക്കത്തിനു വീണ്ടും ഹൈക്കോടതി …

തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്നാട് സര്‍ക്കാരിന്റെ സൗജന്യ വിതരണ നയത്തെ ചോദ്യം ചെയ്ത കോടതി, ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ‘സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി, സൗജന്യ സൈക്കിള്‍… ഇങ്ങനെയുള്ള വിതരണങ്ങളിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങള്‍ വളര്‍ത്തിയെടുക്കുന്നത്’ – ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തമിഴ്നാട് സര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനങ്ങള്‍ തൊഴിലവസരങ്ങള്‍ തുറക്കാന്‍ ശ്രമിക്കണം. രാവിലെ മുതല്‍ വൈകുന്നേരം വരെ സൗജന്യ ഭക്ഷണവും …

നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി 24 മണിക്കൂറിനുള്ളിൽ സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ

ന്യൂഡൽഹി : നവ കേരള സർവ്വേ റദ്ദാക്കിയ ഹൈ കോടതി വിധിക്കെതിരെ സംസ്ഥാന കേരളസർക്കാർ 24 മണിക്കൂറിനുള്ളിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. സർക്കാരിൻറെ അതിവേഗ നടപടി കൗതുകം ഉളവാക്കിയിട്ടുണ്ട്. സർക്കാരിൻറെ നയപരമായ തീരുമാനമാണ് നവ കേരള സർവ്വേ എന്നും ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ക്യാബിനറ്റ് തീരുമാനത്തെ ഹൈക്കോടതി എങ്ങനെയാണ് റദ്ദാക്കുന്നതെന്നു അപ്പീൽ ആരാഞ്ഞു. എന്നാൽ സർവെക്കാവശ്യമായ പണം ബജറ്റിൽ വകയിരുത്തിയിട്ടില്ലെന്നും ധനകാര്യ അനുമതി ഇല്ലാതെയാണ് സർക്കാർ സർവ്വേ അനുമതിക്ക് ഉത്തരവിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. …

പാലസ്തീൻ പോരാളിയെ നാടുകടത്താനുള്ള അമേരിക്കൻ നീക്കം കോടതി തടഞ്ഞു; ട്രംപിന് തിരിച്ചടി

ന്യൂയോർക്ക്: ഗാസക്കെ തിരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ അമേരിക്കയിൽ പ്രതിഷേധിച്ച പാലസ്തീൻ വിദ്യാർത്ഥി മൊഹ്‌സിൻ മഹ്ദവിയെ നാടുകടത്താനുള്ള അമേരിക്കൻ നീക്കം അമേരിക്കൻ എമിഗ്രേഷൻ വിഭാഗം ജഡ്ജി നീന ഫ്രോസ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. നാടുകടത്തലിന് ഹാജരാക്കിയ രേഖകൾ ശരിയായി സാക്ഷ്യപ്പെടുത്തിയതല്ലെന്ന കാരണത്താലാണ് കോടതി നടപടി . കൊളംബിയ സർവ്വകലാശാല ബിരുദ വിദ്യാർത്ഥിയായ മഹ്ദവി അമേരിക്കയിൽ നടക്കുന്ന പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പ്രധാന നേതാവാണ്. യുഎസിൽ നിയമപരമായ താമസക്കാരനും ആണ്. കഴിഞ്ഞ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത് .പിന്നീട് കോടതി വിട്ടയച്ചെങ്കിലും …

ഇന്നത്തെ പ്രധാന വാർത്തകൾ

ആഗോള കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പ്രധാന ചർച്ചകൾക്കായി ലോക നേതാക്കൾ ലണ്ടനിൽ ഇന്നു യോഗം ചേരുന്നു.കാർബൺ പുറന്തള്ളൻ കുറയ്ക്കുന്നതിനുള്ള പുതിയ കരാറുകളിൽ ഇവർ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷ. പ്രമുഖ ടെക്ക് കമ്പനികൾ ചേർന്ന് പുതിയ സൂപ്പർ ഫാസ്റ്റ് ക്വാണ്ടം പ്രോസസറുകൾ അവതരിപ്പിച്ചു.ഇത് ലോക സുരക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തും. ചൊവ്വയിൽ നിന്നുള്ള പുതിയറെസലൂഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പ്രമുഖ ടീമുകൾ തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കുന്നു.ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഇത് …

പുലിക്കുന്നു ഐവർ ഭഗവതി ക്ഷേത്രം കളിയാട്ടം 22 മുതൽ

കാസർകോട്: പുലിക്കുന്ന് ഐവർ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22 -ന് ആരംഭിക്കും. 27 വരെ നടക്കുന്ന കളിയാ ട്ട ഉത്സവത്തിനു മുന്നോടിയായി കുല കൊത്തൽ ചടങ്ങി ന് മഞ്ജു കാരണവർ കാർമികത്വം വഹിച്ചു.22ന് 8 മു തൽ കാവ്മഠം പ്രകാശ് തന്ത്രിയുടെ മുഖ്യകാമികത്വത്തിൽ ഗണപതിഹോമത്തോടെ കളിയാട്ട മഹോത്സവത്തിന്തുടക്കമാവും. തുടർന്ന് രക്തേശ്വരി, ബ്രഹ്‌മരക്ഷസ്, ഗുളി കൻ, നാഗം, എന്നിവയ്ക്ക് തമ്പിലം, ശുദ്ധികലശം നടക്കും വൈകിട്ട് 3.30 മുതൽ ആനപ്പന്തൽ കയറ്റൽ, ഭണ്ഡാര ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം എഴുന്നള്ളിക്കൽ, …

തനിച്ച് താമസിക്കുന്ന വൃദ്ധ വീടിനടുത്തെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം: വീട്ടിൽ തനിച്ച് താമസിക്കുന്ന, വൃദ്ധയെ യെ വീടിന് സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം നെല്ലിയടുക്കം മൂത്താടിയിലെ കെ പി ജാനകി ( 67) യെയാണ് വീടിനു സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.ജാനകി വീട്ടിൽ തനിച്ചാണ് താമസം.സമീപത്ത് തന്നെയാണ് മകൻ്റെ വീട്.ഭർത്താവ് പരേതനായ വി ബാലൻ.മക്കൾ:കെ പി ലത ,കെ പി രാജീവൻ.മരുമക്കൾ:പുഷ്പ,പരേതനായ രാജൻ.സഹോദരങ്ങൾ:കെ പി രാഘവൻ …

ആസ്ക് ആലംപാടിക്ക്എരിയപ്പാടിഅമികോസ് വീൽചെയർ നൽകി

കാസർകോട്:ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ആസ്ക് ആലംപാടിക്കു എരിയപ്പാടി അമികോസ് ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വീൽചെയർ നൽകി. അമികോസ് പ്രസിഡന്റ് നിസാർ കെ എ, ജന സെക്ര മുജീബ്, ട്രഷറർ ഷഫീഖ്, ഉപദേഷക സമിതി അംഗങ്ങളായ അമീർ കാസി,ഹാരിസ് സി എ, ജി സി സി പ്രതിനിധികളയ ഫഹദ്, നിസാം,ഇർഷാദ്,അന്ത്രു,നിസാർ പി എം, ആസ്ക് ആലംപാടി പ്രസിഡന്റ് സിദ്ദീഖ് എം, ട്രഷറർ റഫീഖ് പി എം, ജി സി സി പ്രസിഡന്റ് ജാബു , …

ഇശൽ ഗ്രാമം ഇനി ഡോക്ടർ ഗ്രാമം:മോഗ്രലിൽ നിന്ന് ആതുര സേവന രംഗത്തേക്ക് വീണ്ടും രണ്ട് പെൺകുട്ടികൾ

മൊഗ്രാൽ: ആതുര സേവന രംഗത്തേക്ക് മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നിന്ന് വീണ്ടും രണ്ട് പെൺകുട്ടികൾ കൂടി- കദീജ ഫഹീമ എം പി യും,ആദില സുൽത്താനാ സക്കീറിനും. ഫിസിയോ തെറാപ്പിയിൽ കോഴ്സ് പൂർത്തിയാക്കിയ ഇവർ മംഗളൂരുവിൽ പരിശീലനം നടത്തുന്നു.മൊഗ്രാൽ മീലാദ് നഗറിലെ “റഹ്മത്ത് മൻസിലി”ലിൽ മുൻ ഫുട്ബോൾ താരം എംപി അബ്ദുൽ ഖാദറിന്റെയും,കുമ്പള ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമയുടെയും മകളാണ് ഖദീജ ഫഹീമ എം പി. കെഎംസിസി പ്രവർത്തകൻ കെ കെ സക്കീർ ഖത്തർ-ഫസീലാ ദമ്പതികളുടെ …

സംസ്ഥാന കരാട്ടെയിൽ വെള്ളിത്തിളക്കവുമായി അഭിനവ്

തൃശൂർ: 46-ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമ്പള സ്വദേശി അഭിനവ് ഡി. വെള്ളി മെഡൽ കരസ്ഥമാക്കി. 11 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ -35കെ ജി കുമിറ്റെ വിഭാഗത്തിലാണ്മെഡൽ നേടിയത്. സ്പോർട്സ് കൗൺസിലും കേരള ഒളിമ്പിക് അസോസിയേഷനും ചേർന്നാണ് മത്സരം നടത്തിയത്.കുമ്പള ചിരഞ്ജീവി ഷോട്ടോക്കൻ കരാട്ടെ അക്കാദമി യിലാണ് അഭിനവ് പരിശീലനം നേടുന്നത്. മേഘദാസാണ് പരിശ്രീലകൻ.

ടി -20 പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് ഹാട്രിക് ജയം:ഇന്ത്യ സൂപ്പർ 8 ൽ

കൊളംബോ : ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് വീമ്പിളക്കിയിരുന്ന പാകിസ്ഥാനെ ഇന്ത്യ അടിച്ചോടിച്ചു. ടി – 20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ, പാകിസ്താനെ 61 റൺസിന് തകർത്തു.ഇന്ത്യ സൂപ്പർ എട്ടിലേക്കു കുതിച്ചു .കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന തീ പാറിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു. വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 144 റൺസിന് ദയനീയമായി പുറത്തായി. ഇന്ത്യൻ ബൗളർമാരായ ജസ്പ്രീത് , ഹാർദിക് …

പ്രസവ ശസ്ത്രക്രിയ വിദഗ്ധന്മാരായി പ്ലസ്ടുകാരനും ബി.എ.ക്കാരനും : യുവതി രക്തം വാർന്നു മരിച്ചു :വ്യാജ ആശുപത്രി അടച്ചുപൂട്ടി സീൽ ചെയ്തു

ലക്നൗ : യുപിയിലെ അംബേദ്കർ നഗറിൽ അഞ്ചുവർഷമായി വിദഗ് ഡോക്ടർമാരായി പ്രവർത്തിച്ചതു പ്ലസ് ടു കാരനും ബി.എ.ക്കാരനു മാണെന്ന് തിരിച്ചറിഞ്ഞു. ഇവർ അറസ്റ്റിലായതിനെ തുടർന്ന് ആശുപത്രി ഉടമ സ്ഥലംവിട്ടു. അനധികൃത ആശുപത്രി അടച്ചുപൂട്ടി സീൽ ചെയ്തു. പ്രസവസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞദിവസം വ്യാജ ആശുപത്രിയിൽ എത്തിയ പ്രിയങ്ക എന്ന് യുവതി ശസ്ത്രക്രിയയെ തുടർന്ന് ദാരുണമായി മരിച്ചതിനെ തുടർന്നുണ്ടായ സംഘർഷമാണ് ഡോക്ടർമാരുടെ വ്യാജ വൈദഗ്ധ്യം വ്യക്തമാക്കിയത്. പ്രസവവേദനയുമായെത്തിയ യുവതിക്ക് ഡോക്ടർമാർ ശാസ്ത്രക്രിയ അനിവാര്യമാണെന്ന് നിർദ്ദേശിച്ചു. ബന്ധുക്കൾ അത് സമ്മതിക്കുകയും …

ശോഭിക വെഡിങ് മാളിൽ തീപിടുത്തം ; ഫയർ ഫോഴ്സിൻ്റെ സമയോചിത ഇടപെടൽ തീ നിയന്ത്രണവിധേയമാക്കി

കാസർകോട്:അടുത്തിടെ പ്രവർത്തനമാരംഭിച്ച കാസർകോട് ശോഭിക വെസ്സിംഗ് സെൻ്ററിൽ ഞായറാഴ്ച സന്ധ്യക്കു ണ്ടായ തീപിടുത്തം ഫയർഫോഴ്സിന്റെസമയോചിത ഇടപെടലിനെ തുടർന്ന് നിയന്ത്രണവിധേയമാക്കി. തീപിടിത്തവുണ്ടായുടനെ ഇടപാടുകാരും ജീവനക്കാരും പുറത്തിറങ്ങിയതും വസ്ത്രവ്യാപാര കേന്ദ്രത്തിലെ അഗ്നി ശമന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയതും തീ ആളിപ്പടരുന്നത് തടയാൻ സഹായിച്ചു. ശോഭികാസെൻ്ററിൻ്റെ പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടായിരിക്കും തീപിടിത്തത്തിനുകാരണമെന്നു കരുതുന്നു. ഫയർ ഫോഴ്സിൻ്റെ മൂന്നു യൂണിറ്റികൾ തീ കെടുത്തുന്നതിനു രംഗത്തുണ്ടായിരുന്നു. സ്റ്റേഷൻ മാസ്റ്റർ കെ . ഹർഷ രക്ഷാ വിഭാഗം ഓഫീസർമാരായ സണ്ണി ഇമ്മാനുവൽ, സുകു , …

പ്രകൃതിയുടെ തണലിൽ മണ്ണിനും മനസിനും കുളിർമയായി എണ്മകജെ ഗുണാജെ വാർഡ് ഗ്രാമസഭ

പെർള:എണ്മകജെ ഗ്രാമ പഞ്ചായത്തിലെ ഗുണാജെ വാർഡ് ഗ്രാമസഭ മണ്ണിന്റെ മണം പകർന്നു . ഗ്രാമത്തിന്റെ ആശകളും ആശങ്കകളും പ്രതീക്ഷയും നിരാശയും ഇണക്കവും പിണക്കവുമെല്ലാം വളച്ചുകെട്ടൊന്നുമല്ലാതെ ഗ്രാമസഭയിൽ തെളിഞ്ഞുവന്നു. സ്വതസിദ്ധമായി ഗ്രമീണർ കാര്യങ്ങൾ പറഞ്ഞു,അധികൃതർ അത് അടയാളപ്പെടുത്തിവച്ചു. ഗ്രാമസഭ നാട്ടുകാർക്കു കൗതുകമായിരുന്നു. .ഗ്രാമത്തിലതു ഒരുമയുടെ അനുഭവം പകർന്നു. ആവേശവും നിറച്ചു. പതിവുപോലെ കെട്ടിടങ്ങളുടെ ചുവരുകൾക്കുള്ളിലും ഫാൻ ചുവട്ടിലുമിരുന്നു ‘ഞായം’ പറയുന്നതിനെക്കാൾ നാടിൻറെ പ്രശ്നങ്ങൾ നാട്ടുവെളിച്ചത്തിലിരുന്നു ചർച്ച ചെയ്യുമ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടവുമെന്നും മാനവിക പ്രശ്നങ്ങളിൽ നാടിനു ഒരേ ശബ്ദമാണെന്നും തിരിച്ചറിയാൻ …

വോട്ടർ പട്ടിക പുതുക്കൽ :വ്യാജപരാതിക്കാർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യും : ജില്ലാ കളക്ടർ

കാസർകോട് : വോട്ടർ പട്ടികയെക്കുറിച്ചു മനപ്പൂർവ്വം തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിപരാതി നൽകുന്നത് ജനപ്രാതിനിധ്യ നിയമം, 1950 ലെ സെക്ഷൻ 31 പ്രകാരം ശിക്ഷാർഹമായ കുറ്റമായി പരിഗണിച്ചു പരാതിക്കാരനായ വ്യക്തിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ മുന്നറിയിച്ചു.കുറ്റം തെളിയിക്കപ്പെട്ടാൽ ഒരു വർഷം വരെ തടവോ, പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന ശിക്ഷ ലഭിക്കുമെന്ന്ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു. :മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെ പ്രദേശവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരത്വമില്ലെ ന്നാരോപിച്ച്മുഹമ്മദ് …

ക്രമസമാധാനം: പോലീസിന് അടിയും കൂത്തും പോരാത്തതിന് ജാമ്യമില്ലാ കേസും

തിരുവനന്തപുരം:കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനു മുന്നിലെ കടയിൽ നിന്ന് ചായകുടിച്ച് ഇറങ്ങിയ എസ്.ഐ ഷാഫിയെ പിന്നാലെ എത്തിയ ആൾ കുത്തി പരിക്കേൽപ്പിച്ചു. എസ്.ഐ.യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു. അതേ സമയം തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം ഒരു മാളിൽ എത്തിയ പോലീസുകാരനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു ക്യാമ്പ് പോലീസ് മിഥുൻ മർദ്ദനം ഏറ്റത് ആക്രമത്തിൽ തിരിച്ചറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വഞ്ചിയൂർ പോലീസ് കേസെടുത്തു അതുകൊണ്ട് തീർന്നില്ല അടികൊണ്ട് പോലീസുകാരനെതിരെ …

കുട്ടി ഡ്രൈവിംഗ് വേണ്ട; ഇനി വാഹനം ഓടിക്കുന്ന കുട്ടികളും വാഹനം ഓടിക്കാൻ കൊടുക്കുന്നവരും പിഴ മാത്രം കൊടുത്താൽ പോരാ; ആറുമാസം തടവുകൂടി അനുഭവിക്കേണ്ടിവരും

തിരുവനന്തപുരം: 18 വയസ് ആവാത്ത വർക്ക് ഇനി വാഹനങ്ങൾ ഓടിക്കാൻ കൊടുക്കരുത്. വാഹനം കൊടുക്കുകയും അവരെ നിയമലംഘനത്തിന് പിടികൂടുകയും ചെയ്താൽ ആർസി ഉടമകൾക്ക് പരമാവധി 25000 രൂപ പിഴ അടച്ചു ഇനി തടി തപ്പാമെന്നു കരുതേണ്ട . അത്തരക്കാർ ഇനി മുതൽ ആറുമാസം തടവുകൂടി അനുഭവിക്കേണ്ടിവരും. മാത്രമല്ല, പ്രായപൂർത്തി ആയില്ലെന്ന ആനുകൂല്യം ഇതു വരെ ലഭിച്ചിരുന്ന കുട്ടി വാഹന ഓട്ടക്കാർക്ക് ഇനിമുതൽ ജൂവനയിൽ ഹോമിൽ ആറുമാസം കഴിയേണ്ടി വരികയും ചെയ്യും. അതും പോരാത്തതിന് 25 വയസ്സുവരെ ഡ്രൈവിംഗ് …

സ്വർണ്ണമാല വിഴുങ്ങിയുടെ വയറ്റിൽ മറ്റൊരു സ്വർണ്ണ കമ്മൽ കൂടി; തൊണ്ടി പിടിച്ചെടുക്കാൻ കഴിയാതെ പോലീസ്

കോഴിക്കോട് : കുട്ടിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്തു വിഴുങ്ങിയ യുവതിയുടെ വയറ്റിൽ ഒരു സ്വർണ കമ്മൽ കൂടി കണ്ടെത്തി. വിദഗ്ധ പരിശോധനയിലാണ് അത് കണ്ടെത്തിയത്. യുവതിയെ വയറിളകി തൊണ്ടി മുതൽ കണ്ടെത്താൻ നടത്തിയ ശ്രമം വിഫലമായിരിക്കുകയാണ്. നിലമ്പൂരിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്തു വിഴുങ്ങിയ യുവതിയെ പിടികൂടിയത്. പോലീസ് ഏൽപ്പിച്ച പോലീസിൽ ഏൽപ്പിച്ച സ്ത്രീയെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. അതിനിടയിലാണ് സ്ത്രീയുടെ വയറിളക്കി സ്വർണ്ണമാല കണ്ടെടുക്കാൻ പൊലീസ് ശ്രമം …