കെട്ടിട നമ്പര്‍ അനുവദിക്കാന്‍ 15 ലക്ഷം കൈക്കൂലി; കാഞ്ഞങ്ങാട് സ്വദേശിയായ ഓവര്‍സീയറെ കൊച്ചി വിജിലന്‍സ് കയ്യോടെ പൊക്കി
കൊച്ചി: കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ ഓവര്‍സിയറെ വിജിലന്‍സ് കയ്യോടെ പിടികൂടി.ദീപേഷ് കുമാര്‍ (40) ആണ് ചൊവ്വാഴ്ച രാത്രി എട്ടരമണിയോടെ എറണാകുളം കലക്ട്രേറ്റിന് സമീപത്ത് അറസ്റ്റിലായത്. കൊച്ചി സ്വദേശിയായ ബിസിനസുകാരന്റെ പരാതിയിലാണ് വിജിലന്‍സ് നടപടി. ഇയാള്‍ കരിമുകളില്‍ കോടികള്‍ ചെലവിട്ട് 55,000 സ്‌ക്വയര്‍ ഫീറ്റില്‍ വലിയ ഗോഡൗണ്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പറിനായി അപേക്ഷ നല്‍കിയിരുന്നു.ഇതു സംബന്ധിച്ച പരിശോധനയ്ക്കായി ഓവര്‍സിയര്‍ ദീപേഷാണ് സ്ഥലത്തെത്തിയത് . പരിശോധനയ്ക്ക് ശേഷം പ്ലാനില്‍ …