സാത്താന്‍സേവ: നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും, കൊല്ലപ്പെട്ടത് മാതാപിതാക്കളും സഹോദരിയും ബന്ധുവും
തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം, നന്തന്‍കോട്ടെ കേഡല്‍ ജീന്‍സണ്‍ രാജ (34)യെ ആണ് ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. 2017 ഏപ്രില്‍ മാസത്തിലാണ് നന്തന്‍കോട്ടെ റിട്ട. പ്രൊഫ. രാജതങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ …