അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: നീലേശ്വരം,പുതുക്കൈ നരിക്കാട്ടെ ഞെക്ലിയിൽ എൻ. ബാബു (41) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ കുഞ്ഞമ്പുവിന്റെയും എൻ.മാധവിയുടെയും മകനാണ്. ഭാര്യ: മോഹിനി. മക്കൾ: ഇശാൻ, വേദിക. സഹോദരങ്ങൾ: പുഷ്പ, ശോഭന, പ്രേമ. മൃതദേഹം പുതുക്കൈ യങ്മെൻസ് ക്ലബിൽ പൊതുദർശനത്തിന് വെച്ചു. നിരവധിപേർ ആദരാജ്ഞലി അർപ്പിച്ച

മരപ്പണിക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മരപ്പണിക്കാരനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, കാട്ടാക്കട, കോട്ടൂര്‍ സ്വദേശിയും കാസര്‍കോട്, ചൗക്കിയില്‍ താമസക്കാരനുമായ മണികണ്ഠന്‍(65) ആണ് മരിച്ചത്. ജോലിക്കു പോയ ഭാര്യ ശോഭന ചൊവ്വാഴ്ച്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മക്കള്‍: പ്രിയങ്ക, പ്രവീണ്‍. മരുമക്കള്‍: കൃഷ്ണ രാജ്, നിഖില. സഹോദരങ്ങള്‍: നാഗമ്മ, കോസല, സിന്ധു, ഓമന, സുലോചന, ചന്ദ്രന്‍, ശിവന്‍ കുട്ടി, പത്മനാഭന്‍.

കാഞ്ഞങ്ങാട്ടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ കേന്ദ്രത്തിൽ തയ്യാറാക്കിയത് 1800 ൽ പരം സർട്ടിഫിക്കറ്റുകൾ; സംഘം വലയിലായത് പൊലീസിന്റെ രണ്ടാഴ്ച്ചത്തെ നിരീക്ഷണത്തിനു ഒടുവിൽ, സൈബർ സെല്ലിന്റെ നീക്കവും നിർണ്ണായകമായി

കാസർകോട്: കാഞ്ഞങ്ങാട്, പുതിയ കോട്ടയിലെ നെറ്റ് ഫോർ യു കഫെ യിൽ ഒരു വർഷത്തിനുള്ളിൽ വ്യാജമായി തയ്യാറാക്കിയത് 1800 ൽ പരം വ്യാജരേഖകളും സർട്ടിഫിക്കറ്റുകളും . ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം കണ്ടെത്തിയത്. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ ഞെട്ടിപ്പി ക്കുന്ന വിവരങ്ങൾ പുറത്തു വരുമെന്നു പൊലീസ് കരുതുന്നു.സംഭവത്തിൽ കമ്പ്യൂട്ടർ സെന്റർ ഉടമ കാഞ്ഞങ്ങാട് , കൊവ്വൽപ്പള്ളിയിലെ സന്തോഷ് കുമാർ (45), ഹൊസ്ദുർഗ്ഗ് കടപ്പുറത്തെ ഷിഹാബ് (38), മുഴക്കോം, ക്ലായിക്കോട്ട് …

കാമുകനുമായുള്ള സല്ലാപത്തിനു തടസമായ മകനോട് മാതാവിന്റെ ക്രൂരത; പാത്രം ചൂടാക്കി മകന്റെ വയർ പൊള്ളിച്ചു, ഒളിച്ചോടിയ മാതാവിനെ തേടി പൊലീസ്

കാസർകോട്: കാമുകനുമായുള്ള വീഡിയോ കോളിനു തടസ്സമായ പത്തു വയസുകാരനായ മകനെ പാത്രം ചൂടാക്കി പൊള്ളിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര, കീക്കാൻ സ്വദേശിനിക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പത്തു വയസുള്ള മകനാണ് ക്രൂരതയ്ക്ക് ഇരയായത് . കുട്ടിയുടെ മാതാവായ യുവതിയും ഒരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും ദിവസവും വീഡിയോ കോൾ വഴി സംസാരിക്കാറുണ്ടത്രെ. ഈ സമയത്ത് മകൻ ശല്യമാകുന്നതിൽ പ്രകോപിതയായ യുവതി ഒരു ദിവസം അലൂമിനിയം പാത്രം ചൂടാക്കി മകന്റെ വയറു പൊള്ളിക്കുകയായിരുന്നുവെന്നു കേസിൽ പറയുന്നു. …

റിട്ട. ജീവനക്കാരൻട്രെയിൽ തട്ടി മരിച്ച നിലയിൽ

കാസർകോട്: വ്യവസായവകുപ്പിലെ റിട്ടയേർഡ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ, വെങ്ങാട് സ്വദേശി എൻ.കെ.സുകുമാരൻ (70) ആണ് മരിച്ചത്. ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെ കടന്നുപോയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് മരണമെന്ന് സംശയിക്കുന്നു. റെയിൽവെ സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം സുകുമാരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേയ്ക്ക് മാറ്റി. ചന്തേര പൊലീസ് കേസെടുത്തു.

ഇടിമിന്നൽ ആഘാതം; 25 ദിവസം മുമ്പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ പെൺകുട്ടി മരിച്ചു

കാസർകോട്: ഇടിമിന്നലിന്റെ ആഘാതത്തിൽ 25 ദിവസം മുമ്പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ പെൺകുട്ടി മരിച്ചു.നേപ്പാൾ സ്വദേശി സഞ്ജീവ് ബോറയുടെ ഒരു വയസും എട്ട് മാസവും പ്രായവുമുള്ള മകൾ അസ്മിതയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. ശക്തമായുണ്ടായ ഇടിമിന്നലിന്റെ ആഘാതത്തിൽ പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ ഡോക്ടറുടെ സമീപിച്ചെങ്കിലും നില ഗുരുതരമാണെന്ന് അറിയിച്ചതിനെതുടർന്നു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജന്മനാ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന അസ്മിതയെ നാട്ടുകാരുടെ സഹായത്തോടെ കൊച്ചി അമൃത ആശുപത്രിയിലാണ് …

ഫോർട്ട് കൊച്ചിയിൽ നിന്നു കാണാതായ കുട്ടികൾ തിരുവനന്തപുരത്ത്; ലക്ഷ്യം ഗോവയായിരുന്നെന്ന് സംശയം

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നു കാണാതായ 3 കുട്ടികളെ തിരുവനന്തപുരത്തു നിന്നു കണ്ടെത്തി. മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് അഫ്രീദ്, ആദിൽ മുഹമ്മദ്, അഫ്രീദിന്റെ സഹോദരനായ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹഫീസ് എന്നിവരെയാണ് കണ്ടെത്തിയത്. ഇവർ തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപം കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇന്നലെ രാവിലെ 11നാണ് മൂവരെയും കാണാതാകുന്നത്. വീട്ടിൽ നിന്നു 3000 രൂപയും വസ്ത്രം നിറച്ച ബാഗുമായാണ് ഇവർ പോയത്. ഗോവയിലേക്കു പോകുന്നതിനെക്കുറിച്ച് കുട്ടികൾ …

സമൂസ വാങ്ങുന്നതിനെച്ചൊല്ലി തർക്കം; ചായക്കട ഉടമയെ വെടിവച്ചു കൊന്നു

ഗുരുഗ്രാം: ഉത്തർപ്രദേശിൽ ചായക്കട ഉടമയെ അഞ്ചംഗ സംഘം വെടിവച്ചു കൊന്നു. ഗുരുഗ്രാമിലെ ഫാറൂഖ്നഗറിൽ ചായക്കട നടത്തിയിരുന്ന രാകേഷ് കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒരു സംഘം യുവാക്കൾ കടയിൽ ചായ കുടിക്കാൻ എത്തിയിരുന്നു. സമൂസ വാങ്ങിയതിനെ ചൊല്ലി രാകേഷും ഇവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് വധഭീഷണി മുഴക്കിയ ശേഷം സംഘം കട വിട്ടു. പിന്നാലെ സംരക്ഷണം ആവശ്യപ്പെട്ട് രാകേഷ് പൊലീസിനെ സമീപിച്ചു. എന്നാൽ പൊലീസ് ഇതിനു തയാറായില്ല. ചൊവ്വാഴ്ച രാവിലെ ആയുധങ്ങളുമായെത്തിയ സംഘം രാകേഷിനു നേരെ വെടിയുതിർക്കുകയായിരുന്നു.സംഭവത്തിൽ …

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

കാസര്‍കോട്: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നു അറിയിപ്പില്‍ പറയുന്നു.ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടു കഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറണം. ജനലും വാതിലും അടച്ചിടണം. ജനലിനും വാതിലിനുമടുത്ത് നില്‍ക്കരുതെന്നും ഭിത്തിയിലും തറയിലും സ്പര്‍ശിക്കരുതെന്നും അറിയിപ്പില്‍ പറഞ്ഞു. ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ഇത്തരം സമയങ്ങളില്‍ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ …

സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.cbse.gov.in, cbseresults.nic.in, results.cbse.nic.in സൈറ്റുകളില്‍ പരീക്ഷാഫലം അറിയാവുന്നതാണ്. 12-ാം ക്ലാസില്‍ 87.98 ശതമാനവും 10ാം ക്ലാസില്‍ 93.60 ശതമാനവും 10ാംക്ലാസില്‍ 22,38,827 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 20,95,467 പേര്‍ വിജയിച്ചു. 12-ാം ക്ലാസില്‍ 16,21,224 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 14,26,420 പേര്‍ വിജയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി പഞ്ചാബിലെ ആദംപൂര്‍ വിമാനത്താവളത്തിലെത്തി; ഇന്ത്യന്‍ സേന സന്തോഷം കൊണ്ടു പ്രധാനമന്ത്രിയെ പൊതിഞ്ഞു

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള വെടിനിറുത്തലിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂര്‍ വിമാനത്താവളത്തിലെത്തി സൈനികരുമായി ആഹ്ലാദം പങ്കുവച്ചു. ഭാരത് മാതാ കീ ജയ്, വന്ദേഭാരതം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സൈനികര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. സംഘര്‍ഷ ഭൂമിയിലെത്തിയ പ്രധാനമന്ത്രിയെ സൈനികര്‍ സന്തോഷം കൊണ്ടു പൊതിഞ്ഞു. പി.ഒ.കെയിലെയും പാക്കിസ്ഥാനിലെയും ഒന്‍പതു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിനു പ്രതികാരമായി പാക്കിസ്ഥാന്‍ വ്യോമസേന ആദംപൂര്‍ വിമാനത്താവളം തകര്‍ക്കാന്‍ നടത്തിയ ശ്രമവും ഇന്ത്യന്‍ സേന തകര്‍ക്കുകയായിരുന്നു.സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു: ”ഇന്നു രാവിലെ ഞാന്‍ എ.എഫ്.എസ് ആദംപൂരില്‍ …

ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ മൂന്നു ഭീകരരെ കൂടി ഇന്ത്യന്‍ സേന വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന നിഷ്ഠൂര കൂട്ടക്കൊലപാതകത്തിലെ പങ്കാളികളാണ് ഇവരെന്നു സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യക്കു നേരെയുണ്ടാവുന്ന ഏതു ഭീകരാക്രമണത്തേയും യുദ്ധ നടപടിയായി കാണുമെന്നും അതേ രീതിയില്‍ തിരിച്ചടിക്കുമെന്നും ഇന്ത്യ മുന്നറിയിച്ചു. ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരസംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നിരിക്കാമെന്നു ഇന്ത്യന്‍ സേന സംശയിക്കുന്നു.കുല്‍ഗാമിലാണ് ഭീകരര്‍ സേനയുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പിന്നീട് ഷോപ്പിയാനിലെ വനമേഖലയിലേക്കു …

കഞ്ചാവ് കേസ്; രണ്ടുമാസം മുമ്പ് ജയിലില്‍ നിന്നു ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍

കാസര്‍കോട്: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി പിടിയില്‍. പടന്ന, ആലക്കാലിലെ ടി എസ് റത്തീഖി (52)നെയാണ് ചന്തേര പൊലീസ് ഇന്‍സ്പെക്ടര്‍ പി പ്രശാന്തും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 180 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.തിങ്കളാഴ്ച രാത്രി വടക്കേപ്പുറത്തുവച്ചാണ് അറസ്റ്റ്. കഞ്ചാവു കേസുകളില്‍ പ്രതിയായ റത്തീഖ് രണ്ടുമാസം മുമ്പാണ് ജയിലില്‍ നിന്നു ഇറങ്ങിയിരുന്നത്. ഈ വിവരമറിഞ്ഞ് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

സാത്താന്‍സേവ: നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും, കൊല്ലപ്പെട്ടത് മാതാപിതാക്കളും സഹോദരിയും ബന്ധുവും

തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം, നന്തന്‍കോട്ടെ കേഡല്‍ ജീന്‍സണ്‍ രാജ (34)യെ ആണ് ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. 2017 ഏപ്രില്‍ മാസത്തിലാണ് നന്തന്‍കോട്ടെ റിട്ട. പ്രൊഫ. രാജതങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ …

നല്ല ആരോഗ്യമാണ് ജീവിതത്തിലെ പ്രധാന ഘടകം: രജ്ഞി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍

കാസര്‍കോട്: പണവും കാറും ആര്‍ഭാടവും അല്ല നല്ല ആരോഗ്യമാണ് ജീവിതത്തിലെ പ്രധാന ഘടകമെന്ന് രജ്ഞി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബ്, നെഹ്റു യുവ കേന്ദ്ര, എന്നിവയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലേക്ക് സ്നേഹസമ്മാനം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ആരോഗ്യമുണ്ടെങ്കില്‍ നല്ല ജീവിതമുണ്ടാകും. അപ്പോഴെ മറ്റുള്ളവ കൊണ്ട് ഗുണമുണ്ടാകുവെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോഴേ മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഡയാലിസ് രോഗികള്‍ക്ക് സഹായകവുമായി …

കാല്‍നടയാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു

പയ്യന്നൂര്‍: കാല്‍നട യാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. അന്നൂര്‍, പടിഞ്ഞാറെക്കരയിലെ വാഴവളപ്പില്‍ നാരായണന്‍ (85) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരമണിയോടെ അന്നൂര്‍ അമ്പലത്തിനു സമീപത്താണ് അപകടം. സാരമായി പരിക്കേറ്റ നാരായണനെ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ടി.വി കാര്‍ത്യായനി. മക്കള്‍: പുഷ്പലത, സുധീര്‍. മരുമക്കള്‍: രവീന്ദ്രന്‍ (കോഴിക്കോട്), കെ.പി റീത്ത (വെള്ളൂര്‍). സഹോദരങ്ങള്‍: വി.വി തമ്പായി, വി.വി സരോജിനി, വി.വി ജാനകി, വി.വി കാര്‍ത്യായനി. അപകടത്തില്‍ പയ്യന്നൂര്‍ പൊലീസ് …

200 പേരെ പീഡിപ്പിച്ച കേസില്‍ 9 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കോയമ്പത്തൂര്‍: ഡോക്ടര്‍മാര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുള്ള 200 പേരെ ബലാത്സംഗത്തിനും കൂട്ട ബലാത്സംഗത്തിനും ഇരയാക്കിയ കേസിലെ ഒന്‍പതു പ്രതികളെയും കോയമ്പത്തൂര്‍ മഹിളാ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.ശബരിരാജന്‍ എന്ന റിശ്യന്ത് (32), തിരുനാവുകരശു (34), ടി. വസന്ത കുമാര്‍ (30), എം. സതീഷ് (32), ആര്‍ മണി എന്ന മണിവര്‍ണന്‍, പി ബാബു (33), ഹാരോണ്‍പോള്‍ (32), അരുളാനന്ദം (39), അരുണ്‍ കുമാര്‍ (33) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി രാവിലെ കണ്ടെത്തിയിരുന്നു. 2016 മുതല്‍ …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രീഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്‍പത് കോടി രൂപ വിലമതിക്കുന്ന ഹൈബ്രീഡ് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍, മട്ടന്നൂര്‍, ഇടവേലിക്കല്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പ്രിന്റിജല്‍ (35), തലശ്ശേരി ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അബുദാബിയില്‍ നിന്നുമെത്തിയ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരന്‍ കൊണ്ടു വന്ന കഞ്ചാവാണ് പിടിയിലായത്. കഞ്ചാവ് കൊണ്ടുവന്ന ആള്‍ രക്ഷപ്പെട്ടു. കഞ്ചാവ് ഏറ്റുവാങ്ങാന്‍ എത്തിയവരാണ് പിടിയിലായത്.വിമാനത്താവളത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കറങ്ങി നടക്കുകയായിരുന്നു കണ്ണൂര്‍ സ്വദേശികള്‍. ഇവരുടെ …