ജപ്പാനില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 7.75 ലക്ഷം രൂപ വാങ്ങി വഞ്ചന; സ്ത്രീയുടെ പരാതിയില്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസ്
കാസര്‍കോട്: ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയില്‍ നിന്നു 7.75 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്വല്ലറി ഉടമയ്‌ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നീലേശ്വരം, പേരോല്‍, പഴനെല്ലിയിലെ സാഗര നിവാസില്‍ കെ.വി ചിത്ര (45)യുടെ പരാതിയില്‍ നീലേശ്വരത്തെ ‘കാഞ്ഞിരക്കല്‍’ ജ്വല്ലറി ഉടമ തട്ടാച്ചേരിയിലെ ശശികുമാറിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.പരാതിക്കാരിയുടെ മകനായ മിഥുന് ജപ്പാനില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്ത് 2023 ജൂണ്‍ 16മുതല്‍ 2024 മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ 7.75 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നുവെന്നു …