ഇരുട്ടത്ത് നില്‍ക്കുന്നത് കണ്ട് ആരാണെന്നു ചോദിച്ച വിരോധം; വ്യാപാരിയെയും മകനെയും ആക്രമിച്ച യുവാവിനെതിരെ കേസ്

കാസര്‍കോട്: ഇരുട്ടത്തു നില്‍ക്കുന്നത് കണ്ട് ആരാണെന്നു ചോദിച്ച വ്യാപാരിയെയും മകനെയും ആക്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേളൂര്‍, തട്ടുമ്മലില്‍ താമസിക്കുന്ന കള്ളാര്‍, മാലക്കല്ലിലെ അബ്ദുല്‍ മജീദ് (45), മകന്‍ മുഹമ്മദ് ഷാമില്‍ (20) എന്നിവരാണ് അക്രമത്തിനു ഇരയായത്. 13ന് രാത്രി കട അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന അബ്ദുല്‍ മജീദും മകനും വീടിനു സമീപത്ത് എത്തിയപ്പോള്‍ ഒരാള്‍ ഇരുട്ടത്തു നില്‍ക്കുന്നതു കണ്ടുവെന്നും ആരാണെന്നു ചോദിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നും അബ്ദുല്‍ മജീദ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊടവടുക്കത്തെ ബിജു എന്നയാള്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി
Scroll to top

You cannot copy content of this page