ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊലക്കേസ്; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

മംഗ്‌ളൂരു: മംഗ്‌ളൂരുവിലെ സജീവ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ ബജ്‌പെയിലെ സുഹാസ് ഷെട്ടി(28) വധക്കേസില്‍ മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു.
ഹാസന്‍, ജെ.ആര്‍ പുരത്തെ നൗഷാദ് എന്ന വാമഞ്ചൂര്‍ നൗഷാദ് എന്ന ചൊട്ട നൗഷാദ് (39), കളവാറു ആശ്രയ കോളനിയിലെ അസറുദ്ദീന്‍ എന്ന അജ്ജു എന്ന അന്‍വര്‍ (29), ഉഡുപ്പി, കാപ്പുവിലെ അബ്ദുല്‍ ഖാദര്‍ എന്ന നൗഫല്‍ (24) എന്നിവരെയാണ് സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇതോടെ മംഗ്‌ളൂരുവില്‍ വലിയ പ്രതിഷേധത്തിനും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയ കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ഇപ്പോള്‍ അറസ്റ്റിലായ നൗഷാദിന് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ നേരിട്ട് ബന്ധം ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ സൂരത്കല്ല്, ബജ്‌പെ, മൂടുബിദ്രി, ബണ്ട്വാള്‍ പൊലീസ് സ്റ്റേഷനുകളിലായി കൊല, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി നിരവധി കേസുകള്‍ ഉള്ളതായും പൊലീസ് വ്യക്തമാക്കി. അസറുദ്ദീനെതിരെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. സുഹാസ് ഷെട്ടിയുടെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൊലയാളി സംഘത്തിനു കൈമാറിയത് അസറുദ്ദീന്‍ ആണെന്നു അന്വേഷണ സംഘം വ്യക്തമാക്കി. അബ്ദുല്‍ ഖാദര്‍ ആണ് കൊലയാളി സംഘം ഉപയോഗിച്ച കാര്‍ ഏര്‍പ്പെടുത്തി കൊടുത്തതെന്നു കൂട്ടിച്ചേര്‍ത്തു. മെയ് ഒന്നിനു രാത്രിയിലാണ് സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page