സുവിശേഷകന്‍ ടി സി ചാക്കോ (ജോയ്) അന്തരിച്ചു

-പി പി ചെറിയാന്‍

ഷിക്കാഗോ: ഷിക്കാഗോയിലെ ആദ്യ കാല മലയാളികളില്‍ ഒരാളായ തിരുവല്ല കവിയൂര്‍ താഴത്തെകുറ്റിലെ സുവിശേഷകന്‍ ടി.സി ചാക്കോ (ജോയ്)-86) അന്തരിച്ചു.
ഭാര്യ: ശ്രീമതി ഏലിയാമ്മ ചാക്കോ. മക്കള്‍ : ഡോക്ടര്‍ എലിസബത്ത് ജോസഫ്, ഡോക്ടര്‍ സൂസന്‍ മാത്യു. മരുമക്കള്‍ : പാസ്റ്റര്‍ പ്രിന്‍സ് ജോസഫ്, പാസ്റ്റര്‍ ക്ലാറന്‍സ് മാത്യു (എല്ലാവരും ചിക്കാഗോ)
1970 കളുടെ ആദ്യഘട്ടത്തില്‍ ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്ന പരേതന്‍ ദീര്‍ഘകാലം ഷിക്കാഗോയില്‍ താമസിച്ച് ജോലി ചെയ്ത ശേഷം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേക്ക് തിരിച്ചുപോയി വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഇന്റര്‍നാഷണല്‍ പെന്തകോസ്റ്റല്‍ അസംബ്ലിയിലും പിന്നീട് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലിയിലും അംഗമായിരുന്നു. സുവിശേഷ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
ചിക്കാഗോയില്‍ ഉണ്ടായിരുന്ന പരേതനായ പാസ്റ്റര്‍ പിസി ഉമ്മന്റെ സഹോദരനാണ്. ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ഉമ്മന്‍, ശാരോന്‍ ഫെല്ലോഷിപ് ഫാമിലി കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജെയിംസ് ഉമ്മന്‍, ചിക്കാഗോ ഫിലദല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ച് സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജിജു ഉമ്മന്‍ എന്നിവരുടെ പിതൃ സഹോദരനാണ് പരേതന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page