ജനലിലൂടെ തുളച്ചു കയറിയ വെടിയുണ്ട പതിച്ച് സ്തനാര്‍ബുദത്തെ അതിജീവിച്ച യുവതിക്ക് ദാരുണാന്ത്യം

  • പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: നാല് തവണ സ്തനാര്‍ബുദത്തെ അതിജീവിച്ച 49കാരി വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ കൊളറാഡോ സ്വദേശിനിയും നാല് കുട്ടികളുടെ അമ്മയുമായ ജെന്നിഫര്‍ ജെയിംസിനാണ് ദാരുണാന്ത്യമുണ്ടായത്. 29 വയസ്സുള്ളപ്പോഴാണ്. ഇവര്‍ക്ക് ആദ്യമായി അര്‍ബുദം കണ്ടെത്തിയത്. മക്കളുമായി അവധി ദിവസം ഒരുമിച്ച് ചിലവിടുന്നതിനിടെയാണ് ജനലിലൂടെ തുളച്ചു കയറിയ വെടിയുണ്ട പതിച്ച് ജെന്നിഫറുടെ ജീവന്‍ കവര്‍ന്നത്.
ജെന്നിഫറിന്റെ വീട്ടിലേക്ക് ലക്ഷ്യം തെറ്റിയാണ് വെടിയുണ്ട എത്തിയതെന്ന് പൊലീസ് പറഞ്ഞു. സമീപപ്രദേശങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 27കാരനായ എബനേസര്‍ വര്‍ക്കുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് ഉപയോഗിച്ചത് താനാണെന്ന് അയാള്‍ സമ്മതിച്ചു, ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page