തറയില്‍ വീണ സ്പൂണ്‍ കഴുകാതെ ഭക്ഷണത്തില്‍ വച്ചത് ചോദ്യം ചെയ്ത വിരോധം: ഇച്ചിലങ്കോട് സ്വദേശിയെ മര്‍ദ്ദിച്ച ബാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്
കാസര്‍കോട്: തറയില്‍ വീണ സ്പൂണ്‍ കഴുകാതെ ഭക്ഷണത്തില്‍ വച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ മര്‍ദ്ദിച്ചതായി പരാതി. ഉപ്പള, ഇച്ചിലങ്കോട് പഞ്ചത്തൊട്ടിയിലെ കെ പി മുസ്തഫ (32)യുടെ പരാതിയില്‍ കാസര്‍കോട് ബീച്ച് റോഡിലെ ബാര്‍ ജീവനക്കാരായ അഞ്ചുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30നാണ് കേസിനാസ്പദമായ സംഭവം.നിലത്തു വീണ സ്പൂണ്‍ കഴുകാതെ ഭക്ഷണത്തില്‍ വച്ച ബാര്‍ ജീവനക്കാരന്റെ നടപടി ചോദ്യം ചെയ്തപ്പോള്‍ തടഞ്ഞു നിര്‍ത്തി ഗ്ലാസ് കൊണ്ടും കൈകൊണ്ടും മുഖത്തടിച്ചുവെന്നാണ് മുസ്തഫയുടെ പരാതി.