കാറില്‍ കടത്തിയ എം.ഡി.എം.എയും 19,360 രൂപയുമായി ചര്‍ളടുക്കം, ചട്ടഞ്ചാല്‍ സ്വദേശികള്‍ അറസ്റ്റില്‍; പൊലീസിനെ കയ്യേറ്റം ചെയ്തതായും പരാതി
കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയും ഇ സിഗരറ്റും പാന്‍ മസാലയും 19,360 രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍. നെക്രാജെ, ചര്‍ളടുക്കം, റിഫ മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ് (38), ചട്ടഞ്ചാല്‍, കുന്നാ റയിലെ പി.ഹാരിസ്(42) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷ്, എസ്.ഐമാരായ കെ.ആര്‍.ഉമേശ്, വൈഷ്ണവ് രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിക്ക് തലപ്പാടിയിലാണ് സംഭവം. തലപ്പാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം . ഈ സമയത്ത് എത്തിയ കാര്‍ തടഞ്ഞു …