ഉദിനൂരില്‍ കുലുക്കിക്കുത്ത്; എം.ടി.പി മുസ്തഫ അറസ്റ്റില്‍

കാസര്‍കോട്: ഉദിനൂര്‍, കുലോം ക്ഷേത്രത്തിനു സമീപത്ത് കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുകയായിരുന്ന ആള്‍ അറസ്റ്റില്‍. എടച്ചാക്കൈ, വളാല്‍ ഹൗസിലെ എം.ടി.പി മുസ്തഫ (46)യെ ആണ് ചന്തേര എസ്‌ഐ കെ. പ്രശാന്ത് അറസ്റ്റു ചെയ്തത്. കളിക്കളത്തില്‍ നിന്നു 1150 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് കളിക്കാര്‍ ഓടിപ്പോയി.
ഉത്സവസ്ഥലങ്ങളിലും മറ്റും വിവിധ തരത്തിലുള്ള ചൂതാട്ടങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page