മഞ്ചേശ്വരം മണ്ഡലത്തില് ലീഗിനെയും നാടിനെയും നയിക്കാന് ഒരേ ആളുകള് വേണ്ടെന്ന് പ്രവര്ത്തകര്; അടിയന്തിര യോഗത്തില് തീരുമാനമായില്ല; ബന്തിയോടു ബദല് സ്ഥാനാര്ത്ഥിയെ പ്രവര്ത്തകര് പ്രഖ്യാപിച്ചു
മഞ്ചേശ്വരം:മുസ്ലീംലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള് അപ്പാടെ നാടുഭരിക്കാന് തയ്യാറെടുക്കുന്നതിനെതിരെ പാര്ട്ടിയില് ഉടലെടുത്ത അന്തഛിദ്രം തീര്ക്കാന് ഇന്നലെ സന്ധ്യക്കു ചേര്ന്ന അടിയന്തര മണ്ഡലം പാര്ലമെന്ററി ബോഡ് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. പാര്ലമെന്ററി ബോഡ് അംഗങ്ങള്ക്കു പുറമെ ജില്ലാ- മണ്ഡലം- മംഗല്പാടി പഞ്ചായത്ത് ലീഗ് നേതാക്കളും യോഗത്തില് പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിക്കുന്ന ബന്തിയോടു ഡിവിഷന് പരിധിയില് വരുന്ന ഒമ്പതു വാര്ഡുകളിലെ പാര്ട്ടി പ്രതിനിധികളെ ഒരോരുത്തരെയായി അടച്ചിട്ട മുറിയില് ചര്ച്ച നടത്തിയ ഉന്നതാധികാരസമിതി തീരുമാനം …