വി. കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; അഴിമതിക്കെതിരായ പോരാട്ടമെന്ന് വിശദീകരണം

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നു ജനവിധി തേടുമെന്ന് മുന്‍ സി പി എം നേതാവ് വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മത്സരം ഇടതുപക്ഷത്തിനു എതിരല്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം എന്ന നിലയിലാണ് പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്നു കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
പണം ഒഴുക്കി കൊണ്ടുള്ള കെട്ടു കാഴ്ചകള്‍ നടത്തിയുള്ള പ്രചാരണം നടത്തില്ല. പകരം ജനങ്ങളിലേയ്ക്ക് ഇറങ്ങും. തന്നെ യു ഡി എഫ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി .
സിറ്റിംഗ് എം എല്‍ എയായ ടി. മധുസൂദനന്‍ ആണ് സി പി എം സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അരലക്ഷത്തോളം വോട്ടുകള്‍ക്കാണ് മധുസൂദനന്‍ ജയിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page