കുടുംബ വഴക്ക് : പിതൃ സഹോദരന്റെ മകന്റെ കുത്തേറ്റ് ഓട്ടോ തൊഴിലാളി മരിച്ചു

നെടുങ്കണ്ടം :വീട്ടുകാർ നോക്കിനിൽക്കെ പിതൃ സഹോദരന്റെ മകന്റെ കുത്തേറ്റു ഓട്ടോ തൊഴിലാളി ദാരുണമായി മരിച്ചു. നെടുക്കണ്ടം തൂക്കുപാലത്തെ ഓട്ടോ തൊഴിലാളി രതീഷ് നായരാ(39) ണ് കൊല്ലപ്പെട്ടതു്. ഇന്നലെ സന്ധ്യക്കായിരുന്നു അക്രമം.ഓട്ടോയിലിരിക്കുകയായിരുന്ന രതീഷ് നായരെ പിതാവിന്റെ സഹോദരന്റെ മകനായ അതേ സ്ഥലവാസി അനൂപാണ് കൊലപ്പെടുത്തിയത്. മാരകായുധം ഉപയോഗിച്ചായിരുന്നു അക്രമം . ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് അക്രമത്തിന് കാരണം എന്നു പറയുന്നു. അനൂപിനെ ആക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെയും അയാൾ അക്രമിച്ചു. ഇവരെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിച്ചു. ഇതിനെത്തുടർന്നു അക്രമസ്ഥലത്തുണ്ടായിരുന്ന ആൾക്കൂട്ടം നിസ്സഹായരായി നോക്കി നിന്നു.ഇന്നലെ വൈകിട്ടായിരുന്നു ആക്രമം. നിരവധി വെട്ടും കുത്തും ഏറ്റ രതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page