കുവൈത്ത് ഐഎംസിസി ബാബരി ദിനം ആചരിച്ചു

കുവൈത്ത് സിറ്റി: ബാബരി ദിനത്തില്‍ കുവൈത്ത് ഐഎംസിസി നടത്തിയ സെമിനാര്‍ നടത്തി. ഐഎംസിസി പ്രസിഡണ്ട് ഹമീദ് മധൂര്‍ ആധ്യക്ഷം വഹിച്ചു. സൗദി കമ്മിറ്റി സെക്രട്ടറി മുഫീദ് കൂരിയാടന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി സത്താര്‍ കുന്നില്‍ മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് താമരശ്ശേരി, ഹാരിസ് പൂച്ചക്കാട്, റഷീദ് ഉപ്പള, മുനീര്‍ തൃക്കരിപ്പൂര്‍, റിയാസ് തങ്ങള്‍ കൊടുവള്ളി, മുബാറക് കൂളിയങ്കാല്‍, അഷ്‌റഫ് ചാപ്പയില്‍ പ്രസംഗിച്ചു. കുവൈത്ത് ഐഎംസിസി ട്രഷറര്‍ അബൂബക്കര്‍ എ.ആര്‍ നഗര്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി …

വളപ്പില കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ ആധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ ഫാത്തിമ നഗറില്‍ സ്ഥിതി ചെയ്യുന്ന കോര്‍പ്പറേറ്റ് ഓഫീസ് തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മംഗളം എം.ഡി സാജന്‍ വര്‍ഗ്ഗീസ്, കല്യാണ്‍ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമന്‍, ജോസ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോസ് ആലുക്കാസ്, നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത്, മനോരമ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ചാണ്ടി, …

മൊഗ്രാലില്‍ മഞ്ഞപ്പിത്തം പടരുന്നു; നിരവധി വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

മൊഗ്രാല്‍: മൊഗ്രാലിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. നിരവധി വിദ്യാര്‍ത്ഥികള്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയതായാണ് വിവരം.രോഗം സ്ഥിരീകരിച്ചവര്‍ തുടര്‍ ചികിത്സ തേടണമെന്നും ചികിത്സ തേടാന്‍ വൈകുന്നത് രോഗം കരളിനെ ബാധിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഐസ് ചേര്‍ത്ത വെള്ളം, സര്‍ബത്തുകള്‍ കുടിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നു ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. അതേസമയം രോഗലക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ മാത്രം കണ്ടതിനാല്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് സമഗ്രമായ പരിശോധന വേണമെന്നാണ് …

എം.എം മണി വീണ്ടും: പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല; അടിച്ചാല്‍ തിരിച്ചടിക്കണം

ഇടുക്കി: അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനത്തിനു നിലനില്‍പ്പില്ലെന്നും സിപിഎം നേതാവ് എം.എം മണി പറഞ്ഞു. മാത്രമല്ല, തിരിച്ചടിച്ചതു നന്നായെന്നു നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാന്തന്‍പാറ ഏരിയാ സമ്മേളനത്തിലാണ് വിവാദങ്ങളുടെ തോഴനായ എം.എം മണി വീണ്ടും വിവാദത്തിനു തിരികൊളുത്തിയത്.തമാശയല്ല താന്‍ പറയുന്നതെന്നും താന്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ നേരിട്ട് തിരിച്ചടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു. സൂത്രപ്പണിയും കൊണ്ടു ചുമ്മാതെ പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. താന്‍ ഇപ്പറഞ്ഞതു കേട്ട് നാളെ കവലയില്‍ ഇറങ്ങി സംഘര്‍ഷമുണ്ടാക്കിയാല്‍ കൂടെ ഒരുത്തനും കാണില്ലെന്നു മണി …

കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് അറസ്റ്റില്‍; പിടികൂടിയത് മൊഗ്രാലിലെ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞ്

കാസര്‍കോട്: കുപ്രസിദ്ധ മോഷ്ടാവ് ഉപ്പള, മുസ്തഫ മന്‍സിലിലെ മീശ റൗഫ് എന്ന അബ്ദുല്‍ റൗഫ് അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് മൊഗ്രാലിലെ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നു അടുത്തിടെ ഉപ്പളയില്‍ നിന്നു മോഷണം പോയ ബൈക്ക് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.കാസര്‍കോട്, കുമ്പള, വിദ്യാനഗര്‍, മഞ്ചേശ്വരം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകളുണ്ട്. റൗഫ് മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ …

മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസൂരി മാറ്റിയ ശേഷം മോഷ്ടാവ് വീട്ടമ്മയുടെ രണ്ടു പവന്‍ മാല പൊട്ടിച്ചോടി

കാസര്‍കോട്: മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസൂരി വച്ച ശേഷം പതിയിരുന്ന കള്ളന്‍ വീട്ടമ്മയുടെ രണ്ടു പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തോടി. കളനാട്, വാണിയന്‍മൂലയിലെ കെ. കമല (53)യുടെ മാലയാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘വീട്ടു മുറ്റത്തിരുന്നു ബീഡി കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു കമല. രാത്രി ഏഴര മണിയായതോടെ വൈദ്യുതി നിലച്ചു. ബ്രേക്കര്‍ താഴ്ന്നതാണെന്നു കരുതി അകത്തുപോയി നോക്കി. എന്നാല്‍ ബ്രേക്കര്‍ യഥാസ്ഥിതിയിലായിരുന്നു. അയല്‍പക്കത്തെ വീടുകളിലെ വൈദ്യുതി പോയിട്ടില്ലെന്നു വ്യക്തമായതോടെ മെയിന്‍ സ്വിച്ചിന് സമീപത്തെത്തി. ഈ സമയത്ത് പതിയിരുന്ന മോഷ്ടാവ് …

മുബാറക് ബസുടമ എന്‍.എം മഹമൂദ് അന്തരിച്ചു

കാസര്‍കോട്: മുബാറക് ബസുടമ പടുവടുക്കം, മുബാറക്ക് റോഡിലെ എന്‍.എം മഹമൂദ് എന്ന മുബാറക്ക് മാമൂച്ച (75) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ പടുവടുക്കത്തെ സ്വവസതിയിലായിരുന്നു അന്ത്യം. നായന്മാര്‍മൂല ബികെഎം കുടുംബാംഗമാണ്. ഭാര്യ: സഫിയ. മക്കള്‍: ഷരീഫ, മറിയംബി, ഹനീഫ, മുസ്തഫ. മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞി, ഹനീഫ, ഷഹര്‍ബാനു, താഹിറ. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം 3ന് നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ടോറസ് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

എറണാകുളം: ടോറസ് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. മൂവാറ്റുപുഴ മുളവൂര്‍ സ്വദേശി അജുമോഹനനാണ് മരിച്ചത്. ആലുവ എടയാറില്‍ ക്രഷറിയില്‍ നിന്നു ലോഡ് കയറ്റുന്നതിനിടെയാണ് അപകടം

പച്ചമ്പളയില്‍ സദാചാര പൊലീസ് അക്രമം; പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൈപിടിച്ചു തിരിച്ചു, 10 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തിയോട്, അടുക്കയില്‍ സദാചാര പൊലീസ് അക്രമം. വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൈപിടിച്ചു തിരിച്ചതായി പരാതി. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന പത്തു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അടുക്കത്തിനു സമീപത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരമാണ് കേസ്. സ്‌കൂള്‍ വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനികളും വിദ്യാര്‍ത്ഥികളും ബസ് വെയ്റ്റിംഗ് ഷെഡ്ഡിനു സമീപത്ത് വര്‍ത്തമാനം പറയുന്നതിനിടയില്‍ ഒരു സംഘം എത്തുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടികളോട് എന്തിനു സംസാരിക്കുന്നുവെന്നു ചോദിച്ച് …

വൈദ്യുതി ചാര്‍ജ് വര്‍ധന; മലപ്പുറത്ത് വൈദ്യുതി ഓഫീസുകള്‍ക്കു മുന്നില്‍ യൂത്ത് ലീഗ് ഉപരോധം; സംഘര്‍ഷം

മലപ്പുറം: വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയ്‌ക്കെതിരെ യൂത്ത് ലീഗ് മലപ്പുറത്ത് വൈദ്യുതി ഓഫീസുകള്‍ ഉപരോധിച്ചു.തിരൂരങ്ങാടിയില്‍ സെക്ഷന്‍ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഓഫീസ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മലപ്പുറത്തേതുള്‍പ്പെടെ ജില്ലയിലെ മിക്ക വൈദ്യുതി ഓഫീസുകള്‍ക്കു മുന്നിലും ഉപരോധ സമരം നടക്കുന്നുണ്ട്.

ഓംസായ് ഇന്‍ഡസ്ട്രീസ് ഉടമ തൂങ്ങി മരിച്ച നിലയില്‍

പുത്തൂര്‍: പുത്തൂരിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ഓംസായ് ഇന്‍ഡസ്ട്രീസ് ഉടമ ദാമോദര പൂജാരി (60)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിട്‌ള, ബദനാജെ സ്വദേശിയാണ്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിട്‌ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബല്ലാ കടപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്, ബല്ലാ കടപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ഇപ്പോള്‍ പൂച്ചക്കാട്ട് താമസക്കാരനായ എം.കെ കുഞ്ഞാമദ് (52)ആണ് മരിച്ചത്. ബല്ലാ കടപ്പുറത്തെ എം.കെ അന്തുമായിയുടെ മകനാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

നവവധുവിന്റെ മരണം കൊലപാതകമോ? ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണം കൊലപാതകമാണെന്നു ബന്ധുക്കള്‍. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം, കൊളച്ചല്‍, കൊന്നമൂട് സ്വദേശിനിയായ ഇന്ദുജ (25)യെ വെള്ളിയാഴ്ചയാണ് പാലോട്, ഇളവട്ടത്തെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് അഭിജിത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ഇന്ദുജയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്ദുജയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. …

എക്‌സൈസ് കാത്തുനിന്നത് സ്പിരിറ്റിനും മദ്യത്തിനും; കിട്ടിയത് 40 ലക്ഷം രൂപ, കാര്‍ ഡ്രൈവറും കള്ളപ്പണക്കടത്തുകാരനും അറസ്റ്റില്‍

കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക, പെരിയപട്ടണത്തെ ബി.എസ് രാമചന്ദ്ര, കാര്‍ഡ്രൈവര്‍ എന്നിവരെയാണ് കൂട്ടുപ്പുഴ, എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്തും സംഘവും പിടികൂടിയത്.ഫോര്‍ച്യൂണര്‍ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കാന്‍ കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ണൂരിലെ ആദായ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് 40 ലക്ഷം രൂപ ഉണ്ടെന്നു വ്യക്തമായത്. …

തളങ്കരയിലെ വീട്ടില്‍ നിന്നു നോട്ടെണ്ണല്‍ യന്ത്രവും 6,36,500 രൂപയും പിടികൂടി; കാസര്‍കോട്ടേക്ക് വീണ്ടും കുഴല്‍പ്പണ ഒഴുക്ക്

കാസര്‍കോട്: കാസര്‍കോട്ടേക്ക് വീണ്ടും കള്ളപ്പണം ഒഴുകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ തളങ്കരയില്‍ നിന്നു കണക്കില്‍പ്പെടാത്ത 6,36,500 രൂപയും നോട്ടെണ്ണുന്ന യന്ത്രവും പിടികൂടി. തളങ്കര, നുസ്രത്ത് നഗറിലെ ഒരു വീട്ടില്‍ വെള്ളിയാഴ്ച കാസര്‍കോട് ടൗണ്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്. പണവും നോട്ടെണ്ണുന്ന യന്ത്രവും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് കാസര്‍കോട് നിന്നു വന്‍തോതില്‍ കള്ളപ്പണം പിടികൂടിയിരുന്നു. അതിനുശേഷം അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കള്ളപ്പണം ഒഴുകുന്നതായുള്ള …

ഇടയില്യം മീനാക്ഷിയമ്മ അന്തരിച്ചു

കാസർകോട്: കർഷക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റ ആദ്യകാല പ്രവർത്തകനും പ്രമുഖ സിപിഐ നേതാവുമായിരുന്ന പി. ചരടൻ നായരുടെ ഭാര്യ ഇടയില്യം മീനാക്ഷിയമ്മ ( 90) അന്തരിച്ചു. മക്കൾ: പരേതനായ ഇ. ശ്രീധരൻ നായർ, ഇ. കാർത്യായനി, ഇ. കുഞ്ഞമ്പു നായർ, ഇ. ബാലകൃഷ്ണൻ, ഇ. കുഞ്ഞിക്കണ്ണൻ, ഇ. താരമണി, ഇ. മണികണ്ഠൻ, ഇ. നളിനി, പരേതനായ ഇ.കരുണാകരൻ. മരുമക്കൾ: ടി.സാവിത്രി, ( ബാര) എം.പുഷ്പലത,( പൊയ്‌നാച്ചി )എ. പുഷ്പലത ( കളിങ്ങോത്ത് ), പി.രാജശ്രീ, (മുന്നാട് ) സി.ബേബി …

വളപ്പില ടവര്‍ ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: സംസ്ഥാനത്തെ പ്രമുഖ അഡ്വെര്‍ടൈസിംഗ് ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസ് മന്ദിരമായ വളപ്പില ടവര്‍ തൃശൂരില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ രാവിലെ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ മംഗളം എം.ഡി സാജന്‍ വര്‍ഗീസ്, വളപ്പില ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍സ്‌പോള്‍, ജെയിംസ് പോള്‍, ഡയറക്ടര്‍മാരായ പോള്‍ വളപ്പില, ലിയോ വളപ്പില പ്രസംഗിച്ചു.പരസ്യമേഖലയില്‍ വളപ്പില കമ്മ്യൂണിക്കേഷനു 45 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. 25 വര്‍ഷമായി പരസ്യമേഖലയില്‍ വളപ്പില കമ്മ്യൂണിക്കേഷന്‍സ് ഒന്നാം സ്ഥാനത്താണ്.

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ വീട്ടിനകത്ത് മരിച്ച നിലയില്‍

കാസര്‍കോട്: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍, നെരോടിയിലെ പിലാങ്കുനായിക്കിന്റെ ഭാര്യ പാര്‍വ്വതിഭായ് (66) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം വരെ വീടിന്റെ വാതില്‍ തുറന്നു കാണാത്തതിനെ തുടര്‍ന്നു അയല്‍ക്കാര്‍ നോക്കിയപ്പോഴാണ് വീട്ടിനകത്തു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിക്കും മുമ്പെ തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.