കുവൈത്ത് സിറ്റി: ബാബരി ദിനത്തില്‍ കുവൈത്ത് ഐഎംസിസി നടത്തിയ സെമിനാര്‍ നടത്തി. ഐഎംസിസി പ്രസിഡണ്ട് ഹമീദ് മധൂര്‍ ആധ്യക്ഷം വഹിച്ചു. സൗദി കമ്മിറ്റി സെക്രട്ടറി മുഫീദ് കൂരിയാടന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി സത്താര്‍ കുന്നില്‍ മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് താമരശ്ശേരി, ഹാരിസ് പൂച്ചക്കാട്, റഷീദ് ഉപ്പള, മുനീര്‍ തൃക്കരിപ്പൂര്‍, റിയാസ് തങ്ങള്‍ കൊടുവള്ളി, മുബാറക് കൂളിയങ്കാല്‍, അഷ്‌റഫ് ചാപ്പയില്‍ പ്രസംഗിച്ചു. കുവൈത്ത് ഐഎംസിസി ട്രഷറര്‍ അബൂബക്കര്‍ എ.ആര്‍ നഗര്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ഉമര്‍ കൂളിയങ്കാല്‍ നന്ദിയും പറഞ്ഞു.