വനിതാ ഡോക്ടര്‍ വീട്ടിനകത്ത് മരിച്ച നിലയില്‍; കഴുത്തില്‍ ആഴത്തിലുള്ള മുറിവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദന്തഡോക്ടറെ വീട്ടിനകത്തു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയാണ് മരിച്ചത്. വീട്ടിനകത്തു കിടപ്പു മുറിയിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവ് കാണപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഡോക്ടറും അഭിഭാഷകയായ ഭാര്യയും രണ്ടു മക്കളും മരിച്ച സംഭവം; കാരണം കടബാധ്യത

ചെന്നൈ: ഡോക്ടറെയും അഭിഭാഷകയായ ഭാര്യയെയും രണ്ടു മക്കളെയും വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ 5 കോടി രൂപയുടെ കടബാധ്യതയാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചെന്നൈ, അണ്ണാനഗറിലെ ഡോ. ബാലമുരുകന്‍ (52), ഭാര്യ സുമതി (47), മക്കളായ ദസ്വന്ത് (17), ലിംഗേഷ് (5) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മൃതദേഹം ഒരു മുറിയിലും മക്കളെ മറ്റൊരു മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page