റിപ്പബ്ലിക് ദിനാഘോഷം: ഗവര്‍ണ്ണറുടെ പ്രസംഗത്തിനിടെ പൊലീസ് ഓഫീസര്‍ കുഴഞ്ഞുവീണു; അസ്വസ്ഥത അനുഭവപ്പെട്ടത് മുന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞുവീണു. ഗവര്‍ണറുടെ സമീപത്ത് നില്‍ക്കുകയായിരുന്നു പൊലീസ് കമ്മീഷണര്‍. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണര്‍ പ്രസംഗിച്ചു കൊണ്ടിരിക്കവെയായിരുന്നു സംഭവം. കാസര്‍കോട് ജില്ലാ മുന്‍ പൊലീസ് ചീഫായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണ തോംസണ്‍ ജോസിനെ സമീപത്തെ ആംബുലന്‍സിലേക്ക് മാറ്റി. പ്രാഥമികശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം വേദിയില്‍ തിരിച്ചെത്തി.

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പു അപകടം; പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കേണ്ടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് കനാലില്‍ കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കിടങ്ങന്നൂര്‍, നാക്കാലിയ്ക്കല്‍ എസ്.വി.ജി.എച്ച്.എസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്തുനാഥ് എന്നിവരുടെ മൃതദേഹങ്ങളാണ് പി.എ.പി കനാലില്‍ നിന്നു കണ്ടെത്തിയത്.ശനിയാഴ്ച വൈകുന്നേരമാണ് എസ്പിസി കാഡറ്റുകളായ രണ്ടു പേരെയും കനാലില്‍ കാണാതായത്. കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരെയും കാണാതാവുകയായിരുന്നു. മൂന്നു വിദ്യാര്‍ത്ഥികളാണ് കനാലില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു കൂട്ടുകാരന്‍. ഞായറാഴ്ച രാവിലെ ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വിദ്യാര്‍ത്ഥികളുടെ അപകടമരണം …

പിഎംകെ നേതാവ് രാമലിംഗം വധക്കേസ്; ഒളിവില്‍ പോയ രണ്ടു പ്രതികള്‍ അറസ്റ്റില്‍

ന്യൂദെല്‍ഹി: തമിഴ്‌നാട്ടിലെ പിഎംകെ നേതാവ് രാമലിംഗ കൊലക്കേസില്‍ പ്രതികളായ രണ്ടുപേരെ എന്‍ഐഎ അറസ്റ്റു ചെയ്തു. തമിഴ്‌നാട്, തഞ്ചാവൂര്‍ സ്വദേശികളായ അബ്ദുല്‍ മജീദ്, ഷാഹുല്‍ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്. 2019 ഫെബ്രുവരി 5നു തിരുഭവനം പെരിയപ്പള്ളി പള്ളിക്ക് സമീപത്തു വച്ചാണ് രാമലിംഗം കൊല്ലപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കൊലപാതകം നടത്തിയെന്നാണ് കേസ്. സംഭവത്തിനു ശേഷം ഇരുവരും ഒളിവില്‍ പോവുകയായിരുന്നു.ഇസ്ലാമിക് ഗ്രൂപ്പിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ത്തതിനാണ് രാമലിംഗത്തെ കൊലപ്പെടുത്തിയതെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.കേസ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് …

വെയിലു കായാന്‍ വീടിന്റെ ടെറസില്‍ കയറിയ 15കാരിയെ കുരങ്ങന്‍ തള്ളിയിട്ടു കൊന്നു

പാറ്റ്‌ന: കൊടിയ തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ വീടിന്റെ ടെറസില്‍ കയറി വെയിലു കാഞ്ഞു കൊണ്ട് പഠിക്കുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കുരങ്ങന്‍ തള്ളിയിട്ടു കൊന്നു. ബീഹാറിലെ സിവാന്‍ ജില്ലയിലെ ഭഗവാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഘറിലെ പ്രിയ എന്നു പേരുള്ള 15 വയസ്സുകാരിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. മേല്‍ക്കൂരയില്‍ ഇരുന്നു പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ എവിടെ നിന്നോ എത്തിയ വാനരക്കൂട്ടം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വാനരക്കൂട്ടം …

ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.കെ.എം ചെറിയാന്‍ അന്തരിച്ചു

ബംഗ്‌ളൂരു: പ്രമുഖ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.കെ.എം ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ബംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1942 മാര്‍ച്ച് 8ന് കായങ്കുളത്തായിരുന്നു ജനനം.ഹൃദയശസ്ത്രക്രിയാ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച പ്രതിഭയായിരുന്നു ഡോ. കെ.എം ചെറിയാന്‍. സുഹൃത്തിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ബംഗ്‌ളൂരുവിലെത്തിയത്. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സര്‍ജറിയില്‍ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1975ല്‍ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി നടത്തി. ഹൃദയം, …

ബിജെപി ബദിയഡുക്ക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണ ചുമതലയേറ്റു

കാസര്‍കോട്: ബിജെപി ബദിയഡുക്ക മണ്ഡലം പ്രസിഡന്റ് കെ ഗോപാലകൃഷ്ണ ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് ഹരീഷ് നാരംപാടി നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് രവീഷ് തന്ത്രി കുണ്ടാര്‍ ഭദ്രദീപം തെളിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. എം.സഞ്ജീവ ഷെട്ടി, സുധാമ ഗോസാഡ, രാമപ്പ മഞ്ചേശ്വര്‍, ശിവ കൃഷ്ണ ഭട്ട്, എന്‍ സതീഷ്, മണികണ്ഠ റായ്, ഷൈലജ ഭട്ട്, വസന്ത് ഷെട്ടി ഈശ്വര, തോമസ് ബെള്ളൂര്‍, ഗീത ബെള്ളൂര്‍, ചിത്രകല, റോമന്‍ ഡിസൂസ, ബിഎംഎസ് നേതാവ് ലീല കൃഷ്ണ പങ്കെടുത്തു. മുല്ലൈരി …

മൊഗ്രാലില്‍ പിടിവിടാതെ മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം: ദേശീയവേദി

മൊഗ്രാല്‍: മഞ്ഞപ്പിത്തം മൊഗ്രാലില്‍ പിടിമുറുക്കുന്നു. നാങ്കി റോഡിന് സമീപത്തെ പത്തോളം പേര്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉള്ളതായാണ് വിവരം. ഇതേത്തുടര്‍ന്ന് ദേശീയവേദി ഭാരവാഹികള്‍ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ഒരു വീട്ടിലെ അഞ്ചോളം പേര്‍ക്ക് മഞ്ഞപ്പിത്തം ഉള്ളതായും പറയപ്പെടുന്നുണ്ട്.മാസങ്ങള്‍ക്കു മുമ്പ് മീലാദ് നഗറിലും, മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്തും പത്തോളം പേരില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ പരിശോധനയും, പ്രതിരോധ ബോധവല്‍ക്കരണവും വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.ചില്ലയില്‍ മുണ്ടിനീര് വ്യാപിക്കുന്നതിലും ജനങ്ങള്‍ …

ദുബായ് കറാമ സെന്റര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ഉസി ഗ്യാങ്‌സ്റ്റേഴ്‌സ് ചാമ്പ്യന്മാര്‍

ദുബൈ: ഡെനൂബ് സ്‌പോര്‍ട്‌സ് വേള്‍ഡ് ഗ്രൗണ്ടില്‍ കെ.സി.പി.എല്‍ സംഘടിപ്പിച്ച മിന്റ് ജുവല്‍സും ചാച്ചൂസും നേതൃത്വം നല്‍കിയ കറാമ സെന്റര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍-3യില്‍ ഉസി ഗ്യാങ്‌സ്റ്റേഴ്‌സ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മിന്റ് സ്‌ട്രൈക്കേസിനെയാണ് പരാജയപ്പെടുത്തിയത്. എട്ടു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. ഹരീഷ് മികച്ച കളിക്കാരനായും സിയാ മഹക്ക് ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.കെ.എം.സി. സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. സക്കരിയ എസ്.ബി.കെ, ബിഷര്‍ മിന്റ്, നിഫ് ടിആര്‍, ഡോ.ഇസ്മയില്‍ …

ആണ്ടി മുസോറും പാറ്റേട്ടിയും

പ്രക്കാനം പ്രദേശത്തെ പ്രമുഖനായ കൃഷിക്കാരനായിരുന്നു. ആണ്ടി മുസോര്‍. ഇരുപത് പൊതിപ്പാട് പുഞ്ചക്കണ്ടവും പത്തേക്കറോളം പുരയിടവുമുണ്ടായിരുന്നു.രണ്ട് ജോഡി കാളകളുണ്ട്, കറവപശുക്കളുണ്ട്. ഇതിന്റെയൊക്കെ പരിപാലനം ആണ്ടി മുസോര്‍ക്ക് തന്നെ. നേരം പരാപരാ വെളുക്കുമ്പോഴെക്കും തന്റെ പത്താം നമ്പര്‍ മുണ്ടുടുത്ത് തലയില്‍ കൊട്ടമ്പാളയും തിരുകി പുറത്തിറങ്ങും. ദേഹത്തണിയുന്നത് വെള്ള കോണകവും പത്താം നമ്പര്‍ മുണ്ടും മാത്രം. ഏത് തണുപ്പിലും കുപ്പായമിടില്ല. ചെറുപ്പത്തിലേ കഷണ്ടി കയറിയിട്ടുണ്ട്. രാവിലെ കറവും കഴിഞ്ഞ് എരുതുകളെയും പശുക്കളെയും മേയാന്‍ വേണ്ടി കുറവന്‍ കുന്നിലേക്ക് അഴിച്ചു വിടും. അടുത്തടുത്ത …

ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: പാലക്കാട് സ്വദേശിയും നായന്മാര്‍മൂലയില്‍ ഹോട്ടല്‍ ജീവനക്കാരനുമായ പി. പ്രദീപ് (58) വെള്ളിയാഴ്ച പുലര്‍ച്ചെ പെട്ടന്നുണ്ടായ അസ്വസ്ഥതയെത്തുടര്‍ന്നു മരിച്ചു. പാലക്കാട്, പട്ടാഞ്ചേരി, മന്യോട് മൂപ്പന്‍ചാലയിലെ പ്രഭാകരന്റെ മകനാണ് പ്രദീപ്.വ്യാഴാഴ്ച ഹോട്ടല്‍ പണി കഴിഞ്ഞു താമസസ്ഥലത്തെത്തിയ ഉടന്‍ അസ്വാസ്ഥ്യമനുഭവപ്പെടുകയും വിവരമറിഞ്ഞു ഒപ്പം ജോലി ചെയ്യുന്ന നാലാംമൈല്‍ പാണാര്‍ക്കുളത്തെ അബ്ദുല്‍ഹകിം പ്രദീപിനെ ചെങ്കള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രദീപ് ആശുപത്രിയില്‍ മരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

10 മാസം മുമ്പു മരിച്ചയാളുടെ വീടും പറമ്പും ആള്‍മാറാട്ടം നടത്തി വില്‍പ്പന: കാസര്‍കോട് സ്വദേശിയുള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: 10 മാസം മുമ്പു മരിച്ച ആളുടെ പേരിലുള്ള വീടും സ്വത്തും ആള്‍മാറാട്ടം നടത്തി വില്‍പ്പന നടത്തിയെന്ന ഉദുമ സബ് രജിസ്ട്രാറുടെ പരാതിയില്‍ കാസര്‍കോട്ടെ ഉസ്മാന്‍ തെരുവത്ത് അഹമ്മദിന്റെ മകന്‍ ഫൈസല്‍ തെരുവത്ത് ഉസ്മാന്‍, കോട്ടിക്കുളം കരിപ്പൊടി അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ബഷീര്‍ കെ.എ, കോട്ടിക്കുളം കോട്ടപ്പാറയിലെ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അഹമ്മദ് ഷംഷാദ് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. 2019 ഡിസംബര്‍ 15ന് മരിച്ച ഉസ്മാന്‍ തെരുവത്ത് അഹമ്മദ് എന്നയാളുടെ പേരിലുള്ള വീടും പറമ്പും ഒന്നാം …

ഹൃദയാഘാതം: കൊളത്തൂരിലെ കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: ബേഡകം പെര്‍ളടുക്കം കൊളത്തൂര്‍ നരക്കോട് ഹൗസിലെ കെ. കുഞ്ഞിക്കണ്ണന്‍ നായര്‍ (66) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ വൈകിട്ട് ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ ബേഡകം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ ചാത്തുനായര്‍-തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ. മക്കള്‍: ശില്‍പ, ശരണ്യ. മരുമക്കള്‍: ജയരാജ്, ശ്രീജിത്ത്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, കാര്‍ത്യായനി, ദാക്ഷായണി, പരേതനായ കുഞ്ഞമ്പു നായര്‍.

സുന്നാഡയിലെ വിശ്വനാഥ അന്തരിച്ചു

മഞ്ചേശ്വരം: പൈവളിഗെ സുന്നാഡയിലെ വിശ്വനാഥ (51) അന്തരിച്ചു. പരേതനായ മാങ്കുപൂജാരിയുടെ മകനാണ്. ഭാര്യ: സുജാത. മക്കള്‍: പ്രശാന്ത, പ്രജ്ഞ. സഹോദരങ്ങള്‍: ബാബു പൂജാരി, ബണ്ടപ്പ, വെങ്കപ്പ, പത്മാവതി, ലീല.

അഡെക്കളക്കട്ടയിലെ ലക്ഷ്മിപ്രഭ അന്തരിച്ചു

മഞ്ചേശ്വരം: കൊട്‌ല മൊഗറുവിലെ അഡെക്കളക്കട്ടയിലെ ഭാസ്‌കര ആചാര്യയുടെ മകള്‍ ലക്ഷ്മിപ്രഭ (31) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവിവാഹിതയാണ്. മാതാവ്: പരേതയായ ജയന്തി. സഹോദരന്‍ യതിരാജ്.

കൊല്ലാന്‍ ശ്രമിച്ചെന്നു ഭാര്യയുടെ പരാതി; ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: ഭര്‍ത്താവിനൊപ്പം പോകാത്തതില്‍ പ്രതിഷേധിച്ച് ഭാര്യയെ തലമുടിക്കു പിടിച്ചു കുനിച്ചുനിറുത്തി മര്‍ദ്ദിക്കുകയും ഹെല്‍മറ്റ് കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.എടനാട്, സീതാംഗോളിയിലെ ഡേവിസിന്റെ മകള്‍ ദീക്ഷിത (26)യുടെ പരാതിയിലാണ് ഭര്‍ത്താവ് കോത്തോട്ടുപാറയിലെ എന്‍ മിഥുനെതിരെ കേസെടുത്തത്. വ്യാഴാഴ്ച വൈകിട്ട് ദീക്ഷിതയുടെ വീട്ടിലെത്തിയാണ് മിഥുന്‍ അക്രമിച്ചതെന്നു പരാതിയില്‍ പറഞ്ഞു. ഹെല്‍മറ്റ് കൊണ്ട് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയതു കൊണ്ടു തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു ചൊറിച്ചല്‍; സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിലുള്ള പ്രതിഷേധമെന്നു കരുതിയിരുന്ന നാട്ടുകാര്‍ക്ക് തെറ്റി; കാരണക്കാര്‍ കമ്പിളിപ്പുഴുക്കളെന്ന് ആരോഗ്യ വകുപ്പ്

മഞ്ചേശ്വരം: മഞ്ചേശ്വരം എസ്.എ.ടി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അസഹനീയമായ ചൊറിച്ചില്‍. ക്ലാസില്‍ കുട്ടികള്‍ സഹിക്കാനാവാത്ത വിധം ചൊറിച്ചില്‍ ആരംഭിച്ചതോടെ അത്തരം കുട്ടികളോട് ചൊറിച്ചില്‍ മാറിയിട്ടു സ്‌കൂളില്‍ വന്നാല്‍ മതിയെന്നു അധ്യാപകര്‍ ഉപദേശിച്ചു. എന്നാല്‍ അവര്‍ പോയിട്ടും ക്ലാസില്‍ ചൊറിച്ചില്‍ രൂക്ഷമായി തുടരുന്നതിനാല്‍ സ്‌കൂളധികൃതര്‍ വകുപ്പു മേധാവികളെയും ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ സ്‌കൂളിനടുത്തുള്ള ഒരു നെല്ലിമരത്തില്‍ മുഴുവന്‍ കമ്പിളിപ്പുഴു പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ടെത്തുകയും ചൊറിച്ചിലുണ്ടാക്കുന്നത് ആ പുഴുവാണെന്നു തിരിച്ചറിയുകയും ചെയ്തു. പഠനത്തോടും സര്‍ക്കാരിന്റെ പഠനപരിഷ്‌കാരങ്ങളോടുമുള്ള പ്രതിഷേധമായിരിക്കാം ചൊറിച്ചിലെന്നാണ് …

ഒന്നരവര്‍ഷമായി സെക്രട്ടറിയുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റി; ഭരണസമിതി പ്രതിഷേധത്തെത്തുടര്‍ന്നു സ്ഥലംമാറ്റം മരവിപ്പിക്കാമെന്നു ജെ.ഡി.യുടെ ഉറപ്പ്

കാസര്‍കോട്: ഒന്നരവര്‍ഷമായി സെക്രട്ടറിയും അക്കൗണ്ടന്റുമുള്‍പ്പെടെ ആറു ജീവനക്കാരില്ലാത്ത മധൂര്‍ പഞ്ചായത്തില്‍ അടുത്തിടെ നിയമിച്ച പഞ്ചായത്ത് സെക്രട്ടറിയെ ഒരാഴ്ചക്കുള്ളില്‍ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നിലപാടില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരും രണ്ടു ബ്ലോക്ക് മെമ്പര്‍മാരും പഞ്ചായത്ത് ജോ. ഡയറക്ടര്‍ ഓഫീസില്‍ പ്രതിഷേധിച്ചു. തുടര്‍ന്നു നല്‍കിയ നിവേദനത്തില്‍ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവും വരെ ഇതേ ജീവനക്കാരനെ പഞ്ചായത്തില്‍ നിലനിറുത്താമെന്നു സമ്മതിച്ചതായി പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.പഞ്ചായത്ത് സെക്രട്ടറി, അക്കൗണ്ടന്റ്, നാലു ക്ലാര്‍ക്കുമാര്‍ എന്നിവരുടെ തസ്തികയാണ് 18 മാസമായി ഒഴിഞ്ഞു കിടക്കുന്നതെന്നു …

ഇ.ഡി സംഘമെന്ന വ്യാജേന ശിങ്കാരി ബീഡി ഉടമയുടെ വീട്ടില്‍ നിന്നു 30 ലക്ഷം കവര്‍ന്ന ഒരു മലയാളി പിടിയില്‍; 5 പേര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്മാരെന്ന വ്യാജേന ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ കയറി റെയ്ഡു നടത്തി അവിടെയുണ്ടായിരുന്ന 30 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ ഒരു മലയാളിയെ വിട്‌ള പൊലീസ് അറസ്റ്റു ചെയ്തു.കൊല്ലം തൃക്കടവൂര്‍ പെരിനാടു സ്വദേശിയായ അനില്‍ ഫെര്‍ണാണ്ടസിനെയാണ് വിട്‌ള ഇന്‍സ്‌പെക്ടര്‍ യതീശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കൊള്ളസംഘം സഞ്ചരിച്ച ഒരു കാറും അഞ്ചുലക്ഷം രൂപയും പ്രതിയില്‍ നിന്നു പിടിച്ചെടുത്തു.ജനുവരി മൂന്നിനു രാത്രിയാണ് ആറംഗസംഘം ബീഡിക്കമ്പനി ഉടമ വിട്‌ള ബോളന്നൂര്‍, താര്‍ഷ്യയിലെ …