മുനിയൂര്‍ ഐങ്കൂറന്‍ നാരായണി അമ്മ അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക,മുനിയൂര്‍ കളത്തിലെ ഐങ്കൂറന്‍ നാരായണിയമ്മ (84) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി കേളുനായര്‍.മക്കള്‍: എ പീതാംമ്പരന്‍ (കളത്തില്‍), എ ചന്ദ്രശേഖരന്‍ (ജീപ്പ് ഡ്രൈവര്‍ ബദിയടുക്ക), എ നിര്‍മ്മല കുമാരി (കൃഷി അസിസ്റ്റന്റ് മധൂര്‍). മരുമക്കള്‍: സി ലക്ഷ്മി (പാടി), ടി ശാന്തി (കുളിയം കല്ല്), കെ ഗംഗാധരന്‍ നായര്‍ (ആധാരം എഴുത്ത് ഉദുമ). സഹോദരങ്ങള്‍: എ മോഹനന്‍ (കാനത്തൂര്‍), എ രോഹിണി (ബോവിക്കാനം), പരേതരായ എ. കമലാക്ഷി, എ അമ്മാള്ളു കുട്ടി (കാനത്തൂര്‍).

ഉളിയത്തടുക്ക സ്വദേശി കാപ്പ കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ഉളിയത്തടുക്ക, എസ്.പി നഗറിലെ ബിസ്മില്ലാ മന്‍സിലില്‍ എം.എച്ച് മൊയ്തീന്‍ എന്ന ചറുമുറി മൊയ്തീ(28)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. കഞ്ചാവ്, അടി, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി എട്ടോളും കേസുകളില്‍ പ്രതിയായ മൊയ്തീന്‍ ഇതു രണ്ടാം തവണയാണ് കാപ്പ പ്രകാരം അറസ്റ്റിലാകുന്നതെന്നു പൊലീസ് പറഞ്ഞു. എസ്‌ഐ അജീഷ്, സിപിഒ നിജിന്‍, രതീന്‍, പി.എസ് വിദ്യ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

മാതാവിനു ഫോണ്‍ ചെയ്യാന്‍ അയല്‍വീട്ടിലേക്കു പോയ പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമത്തിനു ശ്രമം; 60 കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: തൊഴിലുറപ്പ് ജോലിക്കു പോയ മാതാവിനെ ഫോണ്‍ ചെയ്യാന്‍ അയല്‍വീട്ടിലേക്കു പോയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതി പ്രകാരം 60 വയസ്സുകാരനെതിരെ ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. വൈകിട്ട് സ്‌കൂളില്‍ നിന്നു എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അമ്മയ്ക്കു ഫോണ്‍ ചെയ്യാനായി പോയപ്പോഴായിരുന്നു പീഡനശ്രമം ഉണ്ടായതെന്നാണ് പരാതി.

മുസ്തഫ മിത്തടി അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍, കമ്പാറിലെ മുസ്തഫ മിത്തടി (77) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദലി, സാബിത്ത് (വസ്ത്രവ്യാപാരി, കാസര്‍കോട്), ലത്തീഫ്, മഹ്‌റൂഫ്, സഫൂറ, മിര്‍ഷാന. മരുമക്കള്‍: ബഷീര്‍, ഇസ്മായില്‍, ജാബിര്‍, ഫര്‍സാന, മറിയ.

എന്റോസള്‍ഫാന്‍: പഡ്രെയിലെ ലിംഗപ്പ ഗൗഡയും ദുരിതക്കിടക്കയില്‍ നിന്നു യാത്രയായി

കാസര്‍കോട്: എന്റോസള്‍ഫാന്‍ ബാധയെ തുടര്‍ന്നു ജന്മനാ കിടപ്പിലായിരുന്ന എന്‍മകജെ, പഡ്രെ, മലത്തടുക്കയിലെ ലിംഗപ്പ ഗൗഡ (58) വിടവാങ്ങി. ഐത്തപ്പ ഗൗഡ-കമല ദമ്പതികളുടെ മകനാണ്. എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ലിംഗപ്പ ഗൗഡയുടെ പേരുണ്ടായിരുന്നു. ജന്മനാ കിടപ്പിലായിരുന്ന ലിംഗപ്പ ഗൗഡയ്ക്ക് 58 വയസ്സുവരെ ഒരിക്കല്‍ പോലും ഇരിക്കാനോ നടക്കാനോ കഴിഞ്ഞിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍: വസന്ത, പ്രദീപ, ലളിത, പുഷ്പ, ദേവകി, ലീലാവതി.

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടില്‍ ഒരു യുവാവിനു കൂടി ദാരുണാന്ത്യം; ഭാര്യയെ കാണാനില്ല

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴയിലെ മനു (45)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കടയില്‍ പോയി മടങ്ങുകയായിരുന്നു മനു. ഇതിനിടയില്‍ പാഞ്ഞടുത്ത കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നു കരുതുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്. മൃതദേഹം സ്ഥലത്തു നിന്നു മാറ്റാന്‍ കഴിയില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.അതേ സമയം കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാതായി. ഇതേ കുറിച്ചു അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

സമസ്ത നൂറാം വാര്‍ഷിക സമ്മേളനം കാസര്‍കോട്ട്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമയുടെ നൂറാം വാര്‍ഷിക സമ്മേളനം കാസര്‍കോട്ട് നടത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിന്റേതാണ് തീരുമാനം. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് സമസ്ത സമ്മേളനത്തിനു കാസര്‍കോട് വേദിയൊരുങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ സമസ്തയില്‍ ഉയര്‍ന്ന വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനം എത്തുന്നത്.

ശ്രേയസിന്റെ ജീവന്‍ രക്ഷിക്കാന്‍ ‘മാധവം’ ബസ് കാരുണ്യ യാത്ര തുടങ്ങി

കാസര്‍കോട്: ഇരു വൃക്കകകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന ശ്രേയസിന്റെ ജീവന്‍ രക്ഷിക്കാനായി ‘മാധവം’ ബസ് കാരുണ്യ യാത്ര തുടങ്ങി. കാസര്‍കോട്-മഞ്ഞംപാറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസിന്റെ ഇന്നത്തെ കലക്ഷന്‍ തുക മുഴുവനും ശ്രേയസിന്റെ ചികിത്സക്കായി നല്‍കും. ബസിനു തിങ്കളാഴ്ച രാവിലെ മുള്ളേരിയയില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മുള്ളേരിയ, പാര്‍ത്ഥകൊച്ചിയിലെ കൂലിപ്പണിക്കാരനായ ശരത്-അനുപമ ദമ്പതികളുടെ മകനാണ് ശ്രേയസ്. വിദ്യാശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ശ്രേയസിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ചെലവേറിയ ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനുള്ള …

പകുതിവില തട്ടിപ്പ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു, എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണസംഘങ്ങള്‍, കാസര്‍കോട്ട് നിന്നും കോടികള്‍ തട്ടിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു കൊണ്ട് ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടു. എഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനായി എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തട്ടിപ്പുസംഘം കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തത്. എറണാകുളം ജില്ലയില്‍ മാത്രം ആയിരത്തോളം പരാതികള്‍ ലഭിച്ചുവെങ്കിലും പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതു വലിയ പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് അടക്കം …

വേര്‍പിരിയാത്തിടം നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് നടത്തി

പെരിയ: പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1995-96 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വേര്‍പിരിയാത്തിടത്തിന്റെ നേതൃത്വത്തില്‍ ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ കമ്മിറ്റി, കാസര്‍കോട് ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ വെളുത്തോളി, ജയന്‍, പ്രസീത പാക്കം, ഷാജു മഠത്തില്‍ സംസാരിച്ചു. പ്രസിഡണ്ട് രതീഷ് മഠത്തില്‍ ആധ്യക്ഷം വഹിച്ചു.ബിഡികെ പ്രതിനിധികളായ ജയന്‍, രതീഷ്, സുകേഷ്, മനോജ്, ബ്ലഡ്ബാങ്കിലെ ഡോ. സൗമ്യ, മെഡിക്കല്‍ ഓഫീസര്‍ …

വിവാഹാഘോഷ പരിപാടിയില്‍ നൃത്തം വച്ചു കൊണ്ടിരിക്കെ യുവതി കുഴഞ്ഞു വീണു മരിച്ചു

ഭോപ്പാല്‍: വിവാഹാഘോഷ പരിപാടിയില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കെ യുവതി കുഴഞ്ഞു വീണു മരിച്ചു. ഇന്‍ഡോര്‍ സ്വദേശിനിയായ പ്രണിത ജെയിന്‍ (22) ആണ് മരിച്ചത്. വിദിഷ ജില്ലയിലെ ഒരു റിസോര്‍ട്ടിലാണ് സംഭവം. ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് യുവതി റിസോര്‍ട്ടില്‍ എത്തിയത്. 200ല്‍പരം അതിഥികള്‍ പങ്കെടുത്ത ചടങ്ങില്‍ പരിണിത നൃത്തം വച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. അതിഥികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. പ്രണിതയുടെ സഹോദരന്‍ 12 വയസ്സുള്ളപ്പോള്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു.

വസ്ത്രം കാണാതായതിനെ ചൊല്ലിയുണ്ടായ തര്‍ക്കം: യുവാവിന്റെ കൈ മുറിച്ചുമാറ്റിയ ശേഷം വെട്ടിക്കൊന്ന കേസ്; 3 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: വലതു കൈ മുറിച്ചു മാറ്റിയ ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൊപ്പല്‍, ബിലാക്കല്‍, കുഷ്ടഗി സ്വദേശികളായ കനകപ്പ ഹനുമന്തി റോഡി(46), യമനൂരിലെ ടിപ്പണ്ണ മാരന്‍ ബസരി (24), യമനൂരപ്പ എന്ന യമനൂരപ്പ (26) എന്നിവരെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തത്. 2023 ഒക്‌ടോബര്‍ 17ന് പുലര്‍ച്ചെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉഡുപ്പി കരാവലി ജംഗ്ഷനില്‍ വച്ച് കിറ്റൂര്‍ സിദ്ധപ്പ ശിവനപ്പ (32)യാണ് കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ സിദ്ധപ്പയെ ആക്രമിക്കുകയും വലതു …

സ്‌കൂള്‍ പരിസരത്ത് ലഹരി വില്‍പ്പന; പൈവളിഗെയില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കാനായി ലഹരി വസ്തുക്കളുമായി നില്‍ക്കുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ്, ജോലാഹര സ്വദേശി ദീപക് സോങ്കാറി(39)നെയാണ് മഞ്ചേശ്വരം എസ്.ഐ മനുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. പൈവളിഗെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തു വച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയില്‍ നിന്നു 375 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പന വ്യാപകമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പൊലീസ് രംഗത്തിറങ്ങിയത്.

കാര്‍ വീട്ടിലേക്ക് കയറ്റുന്നതിലുള്ള വിരോധം; ബളാല്‍, ചുള്ളിയില്‍ യുവാവിനെ ആക്രമിച്ചു

കാസര്‍കോട്: വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള വിരോധത്തില്‍ യുവാവിനെ തക്കാളിപ്പെട്ടി കൊണ്ടും ഇരുമ്പു വടി കൊണ്ടും അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ബളാല്‍, ചുള്ളിയിലെ കെ. ഷനോജി(40)ന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ ഭാര്യയുടെ ഇളയച്ഛനായ കുഞ്ഞികൃഷ്ണനെതിരെയാണ് കേസ്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞികൃഷ്ണന്റെ പറമ്പില്‍ കൂടിയാണ് ഷനോജ് വീട്ടിലേക്ക് കാര്‍ കയറ്റുന്നത്. ഇതേ ചൊല്ലിയുള്ള വിരോധത്തില്‍ ചുള്ളിയിലെ ഗിരീഷിന്റെ കടയുടെ മുന്നില്‍ വച്ച് തടഞ്ഞുനിര്‍ത്തി തക്കാളിപ്പെട്ടി കൊണ്ട് ഇടതുകയ്യില്‍ അടിക്കുകയായിരുന്നുവെന്നു ഷനോജ് നല്‍കിയ പരാതിയില്‍ പറയുന്നു. …

വേണ്ട, വനാതിക്രമം

നാരായണന്‍ പേരിയ അത്യുത്തര കേരളീയര്‍ക്ക് സ്വന്തമായൊരു ജില്ല-കാസര്‍കോട്-അനുവദിച്ചു കിട്ടിയ അതേ വര്‍ഷമാണ് നഗരഹൃദയഭാഗത്തെ ഒരു വീട്ടില്‍ ഒരു അപൂര്‍വ്വ സന്ദര്‍ശകനെത്തുന്നത്; (കനോ, കയോ എന്ന് ഉറപ്പില്ല)-വനവാസി-വനത്തില്‍ നിന്ന്, എങ്ങനെ അവിടെയെത്തിച്ചേര്‍ന്നു എന്നും അറിയില്ല.ജില്ലാ ആസ്ഥാന നഗരത്തിലെ വീട്ടില്‍ പുലി വന്ന കാര്യമാണ്. ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. പുലി വന്യമൃഗമാണ്. വന്യമൃഗങ്ങള്‍ വനോപജീവികളാണല്ലോ. വനവിഭവങ്ങളെ ആഹാരമാക്കുന്നവ. ആഹാരക്ഷാമം-ആഹാര വസ്തുക്കള്‍ക്ക് കടുത്ത ദൗര്‍ലഭ്യം നേരിടുമ്പോള്‍ അവ കാട്ടില്‍ നിന്നു നാട്ടിലേക്കിറങ്ങും. സസ്യഭുക്കുകളും മാംസഭുക്കുകളുമുണ്ടല്ലോ നമ്മുടെ കാടുകളില്‍. മാംസഭുക്കുകളായ മൃഗങ്ങള്‍ നാട്ടിലേക്ക് കടക്കുന്നത് …

ഭര്‍ത്താവുമായുള്ള പിണക്കം മാറ്റാന്‍ മന്ത്രവാദം; യുവതിയെ പീഡിപ്പിച്ച് 61 ലക്ഷം രൂപ തട്ടിയ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍

തൃശൂര്‍: ഭര്‍ത്താവുമായുള്ള പിണക്കം തീര്‍ത്തുതരാമെന്നു വിശ്വസിപ്പിച്ച് മയക്കു ഗുളിക നല്‍കി നിരവധി തവണ പീഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍. മന്ത്രവാദി മലപ്പുറം മാറഞ്ചേരി, മാരാമുറ്റം കാണാക്കോട്ടയില്‍ താജുദ്ദീന്‍ (46), ഇയാളുടെ സഹായി നായരങ്ങാടി, കല്ലൂരിലെ ഷെക്കീര്‍ (27) എന്നിവരെയാണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിവി വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതി. ഇതിനിടയില്‍ മന്ത്രവാദിയുടെ ശിഷ്യനാണെന്നു വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടിലെത്തി തലവേദനയ്ക്കുള്ള മരുന്നാണെന്നു പറഞ്ഞ് …

ബംഗ്ലാദേശ് സിനിമാതാരങ്ങള്‍ കസ്റ്റഡിയില്‍; ഒരു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു

ധാക്ക: ബംഗ്ലാദേശ് സിനിമാ താരങ്ങളായ സൊഹാന സഭ, മെഹര്‍ അഫ്രോസ് ഷാവോണി എന്നിവരെ രാജ്യദ്രോഹ കുറ്റത്തിനു പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത ഇവരെ ഒരു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് മെഹറിനെ കസ്റ്റഡിയിലെടുത്തതെന്നറിയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ സൊഹാന സഭയേയും കസ്റ്റഡിയിലെടുത്തു. അസാമി ലീഗിന്റെ ശക്തരായ അനുഭാവികളാണ് ഇരുവരുമെന്നു പറയുന്നു. മെഹര്‍ അഫ്രോസ് ഷാവോണി ബംഗ്ലാദേശ് നടിയും ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ …

സ്‌കൂട്ടറിനു പകുതിവില തട്ടിപ്പ്; ഒന്നാം പ്രതി സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍; മൂന്നാം പ്രതി ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍

മലപ്പുറം: പകുതിവില തട്ടിപ്പില്‍ ഒന്നാം പ്രതിയായി സായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. അനന്തു കൃഷ്ണനാണ് രണ്ടാം പ്രതി. മൂന്നാം പ്രതിയായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.സായിഗ്രാമം ട്രസ്റ്റിന്റെ അഖിലാണ്ഡ ചെയര്‍മാന്‍ ആനന്ദ കുമാര്‍ നിര്‍ബന്ധിച്ചതു മൂലമാണ് ചാരിറ്റി സംഘടനയെന്നു കരുതി എന്‍ജിഒ ഫെഡറേഷന്റെ ഉപദേശക സ്ഥാനം സ്വീകരിച്ചതെന്നു ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു. എന്നാല്‍ സ്‌കൂട്ടറിന്റെ പേരു പറഞ്ഞു പണം പിരിക്കുന്നെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക …