വീണ്ടും കാട്ടാന ആക്രമണം; വയനാട്ടില്‍ ഒരു യുവാവിനു കൂടി ദാരുണാന്ത്യം; ഭാര്യയെ കാണാനില്ല

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴയിലെ മനു (45)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കടയില്‍ പോയി മടങ്ങുകയായിരുന്നു മനു. ഇതിനിടയില്‍ പാഞ്ഞടുത്ത കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നു കരുതുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്. മൃതദേഹം സ്ഥലത്തു നിന്നു മാറ്റാന്‍ കഴിയില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
അതേ സമയം കൊല്ലപ്പെട്ട മനുവിന്റെ ഭാര്യയെ കാണാതായി. ഇതേ കുറിച്ചു അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page