കാര്‍ വീട്ടിലേക്ക് കയറ്റുന്നതിലുള്ള വിരോധം; ബളാല്‍, ചുള്ളിയില്‍ യുവാവിനെ ആക്രമിച്ചു

കാസര്‍കോട്: വീട്ടിലേക്ക് കാര്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള വിരോധത്തില്‍ യുവാവിനെ തക്കാളിപ്പെട്ടി കൊണ്ടും ഇരുമ്പു വടി കൊണ്ടും അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ബളാല്‍, ചുള്ളിയിലെ കെ. ഷനോജി(40)ന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ ഭാര്യയുടെ ഇളയച്ഛനായ കുഞ്ഞികൃഷ്ണനെതിരെയാണ് കേസ്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞികൃഷ്ണന്റെ പറമ്പില്‍ കൂടിയാണ് ഷനോജ് വീട്ടിലേക്ക് കാര്‍ കയറ്റുന്നത്. ഇതേ ചൊല്ലിയുള്ള വിരോധത്തില്‍ ചുള്ളിയിലെ ഗിരീഷിന്റെ കടയുടെ മുന്നില്‍ വച്ച് തടഞ്ഞുനിര്‍ത്തി തക്കാളിപ്പെട്ടി കൊണ്ട് ഇടതുകയ്യില്‍ അടിക്കുകയായിരുന്നുവെന്നു ഷനോജ് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു ഇരുമ്പു വടി കൊണ്ട് ഇടതു കൈക്കും ചെവിക്കും കാല്‍മുട്ടിനും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page