പഞ്ചായത്ത് വാര്‍ഡ് വിഭജനം: സര്‍ക്കാര്‍ ഓഫീസുകളിലിരുന്നു രാഷ്ട്രീയക്കളിയെന്ന് പരാതി; കര്‍ശന നടപടി വേണമെന്ന് ആവശ്യം

കാഞ്ഞങ്ങാട്: പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വാര്‍ഡ് വിഭജന നടപടികള്‍ അവസാനഘട്ടത്തോടടുത്തു കൊണ്ടിരിക്കെ പഞ്ചായത്തു സെക്രട്ടറിമാര്‍ക്കു വ്യാജനിര്‍ദ്ദേശ പ്രവാഹമാരംഭിച്ചിരിക്കുകയാണെന്നു ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി ആരോപിച്ചു.
സിപിഎം താല്‍പര്യമനുസരിച്ച് ക്ലിയറന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കൊണ്ടാണ് പഞ്ചായത്തു സെക്രട്ടറിമാര്‍ക്കു വ്യാജനിര്‍ദ്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു അറിയിപ്പില്‍ അദ്ദേഹം വിശദീകരിച്ചു.
തിരുവനന്തപുരത്തെ ഡിലിമിറ്റേഷന്‍ ഓഫീസില്‍ നിന്നാണെന്നും കാസര്‍കോട് കളക്ടറേറ്റില്‍ നിന്നാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് പഞ്ചായത്തു സെക്രട്ടറിമാര്‍ക്കു ഫോണ്‍ കോളുകളും വാട്‌സ്ആപ് സന്ദേശങ്ങളും ഇ മെയിലുകളും വരുന്നതെന്നു പറയുന്നു. പല സന്ദേശങ്ങളും ഭീഷണി സ്വരത്തിലാണെന്നു കൂട്ടിച്ചേര്‍ത്തു. ചില പഞ്ചായത്തു സെക്രട്ടറിമാര്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ അന്വേഷിച്ചെങ്കിലും അത്തരം സന്ദേശങ്ങളെ കുറിച്ച് അവര്‍ കൈമലര്‍ത്തുകയായിരുന്നുവത്രെ. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലിരുന്നു സിപിഎം രാഷ്ട്രീയം കളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്ന് മുഹമ്മദ് കുഞ്ഞി ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page