കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ വാഹനാപകടത്തില്‍ ഉപ്പള ഐല സ്വദേശിയായ യുവാവ് മരിച്ചു.
ഉപ്പള ഐലയിലെ കല്‍പേഷാ(35)ണ് മരിച്ചത്. മിനിലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. കല്‍പേഷ് സ്‌കൂട്ടര്‍ യാത്രക്കാരനായിരുന്നു. അപകടമുണ്ടായ ഉടനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കല്‍പേഷ് വഴിക്കു വച്ചു മരിച്ചു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ഐല മൈതാനത്തിനു അടുത്താണ് കല്‍പേഷിന്റെ താമസം. ഉമേശ്-സരയൂ ടീച്ചര്‍ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: സ്വാതി ഗര്‍ഭിണിയാണ്. സഹോദരി: പൂര്‍ണ്ണിമ. കര്‍ണ്ണാടക കെഎസ്ആര്‍ടിസി റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കല്‍പേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
രേഷ്മയുടെ കൊലപാതകം: പ്രതി ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി, ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും രംഗത്ത്, ബാറുടമയെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം