കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന് പരിധിയിലെ കുബണൂരില്‍ ക്വാര്‍ട്ടേഴ്സ് ഉടമയെ ആക്രമിച്ചു. ഉപ്പള, ബപ്പായ്ത്തൊട്ടിയിലെ അബ്ദുല്‍ ലത്തീഫ് (63)ആണ് അക്രമത്തിനിരയായത്. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അബ്ദുല്‍ ലത്തീഫിന്റെ ഭാര്യയുടെ പേരില്‍ കുബണൂരിലുള്ള ക്വാര്‍ട്ടേഴ്സില്‍ മുറികള്‍ ഒഴിവുണ്ട്. പ്രസ്തുത മുറികള്‍ നോക്കാന്‍ പുരുഷന്മാരും സ്ത്രീകളുമടങ്ങിയ കുടുംബം എത്തിയിരുന്നു. മുറി കാണിച്ചുകൊടുക്കുന്നതിനിടയില്‍ എത്തിയ ഒരു സംഘം ആള്‍ക്കാരാണ് ആക്രമിച്ചതെന്നു അബ്ദുല്‍ ലത്തീഫ് പരാതിപ്പെട്ടു.
