സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി നാഷണല്‍ നഗര്‍, സജങ്കള സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 6.90 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. ഷിരിബാഗിലു, നാഷണല്‍ നഗറിലെ അഫ്‌സല്‍ മന്‍സലിലെ മുഹമ്മദ് സുഹൈല്‍ (27), എടനാട്, കട്ടത്തടുക്ക, സജങ്കളയിലെ മുഹമ്മദ് റഫീഖ് (39) എന്നിവരെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി 10.15 മണിയോടെ എടനാട്, കട്ടത്തടുക്കയില്‍ വച്ചാണ് അറസ്റ്റ്. എ.എസ്.ഐ മനോജ്, ഡ്രൈവര്‍ കൃഷ്ണ പ്രസാദ്, ഡാന്‍സാഫ് അംഗങ്ങളായ നിജിന്‍, രതീഷ് കാട്ടാമ്പള്ളി എന്നിവര്‍ രാത്രികാല പട്രോളിംഗ് …

മിഞ്ചിപ്പദവിലെ പത്മാവതി അന്തരിച്ചു

കാസര്‍കോട്: കാറഡുക്ക, മിഞ്ചിപ്പദവിലെ പരേതനായ ബാബു മണിയാണിയുടെ ഭാര്യ പത്മാവതി(73) അന്തരിച്ചു. മക്കള്‍: സദാനന്ദ, ഗോകുല്‍, മണിരാജ്(ഐഎസ്ആര്‍ഒ തിരുവനന്തപുരം), ശശികല(പെരിയ). മരുമക്കള്‍: അജിത, സുജാത, ശ്രീത, രാമചന്ദ്രന്‍ (പിഡബ്ല്യുഡി കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പ്രഭാവതി, ഇന്ദിര, തേയമ്മ.

യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസ് പ്രതിക്ക് കോടതി പരിസരത്ത് മുത്തം നല്‍കിയ ചിത്രങ്ങള്‍ വൈറലായി; പൊലീസ് അന്വേഷണം തുടങ്ങി

പുത്തൂര്‍: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസ് പ്രതിക്ക് കോടതി പരിസരത്ത് മുത്തം നല്‍കുന്ന ചിത്രം വൈറലായി. ഇതേ തുടര്‍ന്ന് മുത്തം നല്‍കിയ ആളെ കണ്ടെത്താന്‍ കര്‍ണ്ണാടക പൊലീസ് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. നെട്ടാറു കൊലക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബല്ലാരെ ഷാഫിയെ നെറ്റിയില്‍ മുത്തമിടുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. പരപ്പന, അഗ്രഹാര ജയിലില്‍ കഴിയുന്ന ഷാഫിയെ ആര്‍.എസ്.എസ് നേതാവ് കല്ലടുക്ക പ്രഭാകര ഭട്ടിനെ 2017ല്‍ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കഴിഞ്ഞ ദിവസം ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കിയത്. കനത്ത …

7 രോഗികളുടെ മരണം: വ്യാജ ഡോക്ടർ പൊലീസ് പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ 7 രോഗികളുടെ മരണത്തിനിടയാക്കിയ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് പുറത്തു വന്നതോടെ ഒളിവിൽ പോയ നരേന്ദ്ര വിക്രമാദിത്യ യാദവ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നിന്നാണു പിടിയിലായത്. ഇയാളെ ദാമോ സിറ്റിയിലെ ക്രിസ്ത്യൻ മിഷിനറി ആശുപത്രിയിൽ എത്തിച്ചു തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ലണ്ടനിൽ നിന്നുള്ള ഹൃദ്രോഗവിദഗ്ധനായ ഡോ. എൻ.ജോണ് കെം എന്ന പേരിലാണ് ഇയാൾ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇയാൾ നടത്തിയ 15 ശസ്ത്രക്രിയകളിൽ 7 പേർ …

6 മാസത്തിനകം തിരികെ നൽകും, ഉടമയ്ക്കു ക്ഷമാപണ കത്തെഴുതിവച്ചശേഷം 2.45 ലക്ഷം രൂപ മോഷ്ടിച്ചശുദ്ധാത്മാവായ കള്ളൻ

ഭോപ്പാൽ: കട ഉടമയോടു മാപ്പു ചോദിക്കുന്ന കത്തെഴുതി വച്ച ശേഷം 2.45 ലക്ഷം രൂപ മോഷ്ടിച്ചു. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണ് സംഭവം. കവർന്നെടുത്ത പണം 6 മാസത്തിനകം തിരികെ നൽകാമെന്ന് കത്തിലൂടെ ഉറപ്പ് നൽകുന്ന മോഷ്ടാവ്, ബാഗിൽ 38,000 രൂപ ബാക്കിവച്ചിരുന്നതായും പൊലീസ് അറിയിച്ചു.രാമനവമി ദിനത്തിൽ മോഷണം നടത്തേണ്ടി വന്നതിൽ കട ഉടമയോടു മാപ്പു ചോദിച്ചു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. താൻ കടയ്ക്കു സമീപത്താണു താമസിക്കുന്നത്. പണം കടം തന്നവരിൽ നിന്നുള്ള ശല്യം സഹിക്കവയ്യാതെയാണ് ഇത്തരമൊരു നടപടി …

ബുംറ തിരിച്ചെത്തുന്നു: ഐപിഎല്ലിൽ ഇന്നു മുംബൈ-ബെംഗളൂരു പോരാട്ടം

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ-ബെംഗളൂരു ആവേശ പോരാട്ടം. ഇന്ത്യൻ പേസർ ജസ്പ്രീത് ബൂംറ മുംബൈ ടീമിൽ തിരിച്ചെത്തുമെന്ന് മാനേജ്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൂംറയെ ബൌണ്ടറിയടിച്ച് സ്വീകരിക്കുമെന്ന ബെംഗളൂരു താരം ടിം ഡേവിഡിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഇരു ടീമുകളുടെയും ആരാധകർ ആവേശക്കൊടുമുടിയീലാണ്. കഴിഞ്ഞ മത്സരങ്ങൾ പരാജയപ്പെട്ട ഇരുടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ബുംറ പരുക്കുമാറി തിരിച്ചെത്തുന്നതോടെ മുംബൈയുടെ ബൌളിങ്ങിനു കരുത്തേറും. എന്നാൽ പരുക്കിനെ തുടർന്ന് കഴിഞ്ഞ കളിയിൽ പുറത്തിരുന്ന രോഹിത് ശർമ്മ ഇന്നു കളിക്കുമോയെന്ന് ഉറപ്പില്ല. …

വീട്ടിലെ പ്രസവം: യുവതിയുടെ മരണകാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചതിനു കാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെരുമ്പാവൂർ സ്വദേശിനി അസ്മയെ(35) കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും റിപ്പോർട്ട് കണ്ടെത്തുന്നു. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.ശനിയാഴ്ച മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തിനിടെയാണ് അസ്മ മരിച്ചത്. അസ്മ ജന്മം നൽകിയ കുഞ്ഞ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യാക്കുറ്റം ചുമത്തും.

ബാങ്ക് തട്ടിപ്പു കേസിൽ മന്ത്രിക്കും കുടുംബത്തിനുമെതിരെ ഇഡി പരിശോധന

ചെന്നൈ: 22 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസിൽ തമിഴ്നാട് മന്ത്രി കെ.എൻ. നെഹ്റുവിനും കുടുംബത്തിനുമെതിരെ നടപടി കടുപ്പിച്ച് ഇഡി. നെഹ്റുവിനു പുറമെ മകനും ഡിഎംകെ എംപിയുമായ അരുണ് നെഹ്റു, സഹോദരൻ എൻ. രവിചന്ദ്രൻ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഇഡി പരിശോധന നടത്തി. രവിചന്ദ്രൻ ഡയറക്ടറായിട്ടുള്ള ട്രൂഡം ഇപിസി ലിമിറ്റഡിനെതിരെ ഓവർസീസ് ബാങ്കാണ് 22 കോടി രൂപ തട്ടിച്ചെന്ന പരാതി നൽകിയത്.മന്ത്രിയുടെ തിരുച്ചിറപ്പള്ളിയിലെ വീട് ഉൾപ്പെടെ 13 ഇടങ്ങളിലാണ് പരിശോധന നടന്നത്. അതിനിടെ നടപടിക്കു പിന്നിൽ രാഷ്ട്രീയ …

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്ത നിലയില്‍; സംഭവം കുമ്പള, ആരിക്കാടിയില്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആരിക്കാടി, ഓള്‍ഡ് റോഡില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്ത നിലയില്‍. നബീസത്ത് ഷബാനയുടെ കാറാണ് തകര്‍ത്തത്. വിവരമറിഞ്ഞ് എത്തിയ കുമ്പള പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്്ക്ക് മാറ്റി. കാറിനു നേരെ അക്രമം നടത്തിയ ആള്‍ പരാതിക്കാരിയുടെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പടുത്തിയതായും പരാതിയുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ സി ബി ഐയിലേക്ക്

കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ സി ബി ഐയിലേക്ക്. ഇതു സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് തിങ്കളാഴ്ച ഇറങ്ങിയേക്കുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ബംഗ്‌ളൂരുവിലായിരിക്കും ശില്‍പ്പയ്ക്ക് സി ബി ഐയില്‍ നിയമനം ലഭിക്കുക. അഞ്ചുവര്‍ഷത്തേയ്ക്കാണ് ഡെപ്യൂട്ടേഷന്‍ നിയമനം.കാസര്‍കോട് എ എസ് പിയായിട്ടാണ് ഡി ശില്‍പ്പ കേരള പൊലീസില്‍ എത്തിയത്. പിന്നീട് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി രണ്ടുതവണ സേവനമനുഷ്ഠിച്ചു. കോട്ടയം, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളിലും പൊലീസ് …

ക്ഷേത്ര കവാടത്തിനു സമീപത്ത് സ്ത്രീകളെ നോക്കി അശ്ലീല ആംഗ്യം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ക്ഷേത്ര കവാടത്തിനു സമീപത്ത് നിലയുറപ്പിച്ച് സ്ത്രീകളെ നോക്കി അശ്ലീല ആംഗ്യം കാണിച്ച വിരുതന്‍ അറസ്റ്റില്‍. വാരം, മുണ്ടയാട്, പാറക്കാട്ടില്‍ ഹൗസില്‍ സി ടി ദിനില്‍ ദാസി (43)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ് ഐ അനുരൂപ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചൊവ്വ ശിവക്ഷേത്രത്തിന്റെ കവാടത്തില്‍ വച്ചാണ് ഇയാള്‍ അശ്ലീല ആംഗ്യം കാണിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ദിനില്‍ദാസിനെ കയ്യോടെ പൊക്കുകയായിരുന്നു.

കാശിനാഥ് രവീന്ദ്രന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: ജന്മനാ അസുഖബാധിതനായ കാശിനാഥ് രവീന്ദ്രന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. പനയാല്‍, വെളുത്തോളിയിലെ രവീന്ദ്രന്‍-ശ്രുതി ദമ്പതികളുടെ മകനാണ് ആറരവയസുകാരനായ കാശിനാഥ്. അസുഖബാധിതനായ കുട്ടിക്ക് ഒരിക്കല്‍ പോലും എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിഞ്ഞിരുന്നില്ല. വിവിധ ഡോക്ടര്‍മാര്‍ ചികിത്സിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. സഹോദരങ്ങള്‍: രേവതി, റിതിക.

ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ക്യാമ്പയിനു കാഞ്ഞങ്ങാട്ട് തുടക്കം; മധു ബേഡകത്തിന്റെ ഏകപാത്ര നാടകം കണ്ട് കാണികള്‍ വിതുമ്പി

കാസര്‍കോട്: ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറത്തിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ ക്യാമ്പയിന് കാഞ്ഞങ്ങാട്ട് തുടക്കമായി. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ റോഡ് പരിസരത്ത് നടന്ന പരിപാടി ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുര്‍ഗ് ജനമൈത്രി പൊലീസ്, നന്മമരം കാഞ്ഞങ്ങാട് എന്നിവരുടെ സഹകരണത്തോടെയാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. ചെമ്പകം ട്രഷറര്‍ കെ. മാധവന്‍ ആധ്യക്ഷം വഹിച്ചു. റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. രഘുനാഥന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ …

യുവാവ് പെണ്ണായി ചമഞ്ഞു; യുവതികള്‍ക്ക് അശ്ലീല സന്ദേശം അയക്കുന്ന വിരുതനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി

വിട്‌ല: രാത്രികാലങ്ങളില്‍ യുവതികള്‍ക്ക് അശ്ലീല സന്ദേശം അയക്കുകയും അശ്ലീല ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്ത വിരുതനെ പെണ്ണായി അഭിനയിച്ച യുവാവിന്റെ സഹായത്തോടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കന്യാന, പഞ്ചാജെ സ്വദേശിയും ബംഗ്‌ളൂരു, കോറമംഗലയിലെ വസ്ത്രാലയത്തിലെ സെയില്‍സ്മാനുമായ സവാദി(20)നെയാണ് നാട്ടുകാര്‍ കുരുക്കിയത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘യുവതികളുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കുന്നതോടെയാണ് ഇയാളുടെ ‘രോഗ”ത്തിന്റെ തുടക്കം. ആദ്യം നല്ല രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചു തുടങ്ങും. സൗഹൃദത്തിലായെന്നു തോന്നി തുടങ്ങുന്നതോടെ അയക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തും. ഇങ്ങനെ മെസ്സേജുകള്‍ …

ഒരു വര്‍ഷം മുമ്പ് വിവാഹിതനായ മകന്‍ വിഷം കഴിച്ച് മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

സുള്ള്യ: സുള്ള്യ നല്‍കൂര്‍, നടുഗല്ലുവില്‍ അമ്മയും മകനും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകന്‍ മരിച്ചു. മാതാവ് ഗുരുതരനിലയില്‍ ആശുപത്രിയില്‍. ദേരപ്പജ്ജനമനെയിലെ കുശാല ഗൗഡയുടെ മകന്‍ നിതിന്‍ (32) ആണ് മരിച്ചത്. മാതാവ് സുലോചന ആശുപത്രിയിലാണ്.ഐ ടി ഐ ബിരുദധാരിയായ നിതിന്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്തു വരുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പ്രാദേശിക കോളേജിലെ ഗസ്റ്റ് ലക്ചററായ ദീക്ഷയെ വിവാഹം കഴിച്ചത്. ഭാര്യ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. ഈ സമയത്താണ് അമ്മയും മകനും …

അംഗഡിമുഗറിലെ ബീഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: അംഗഡിമുഗറിലെ പരേതനായ മുഹമ്മദ് മുസ്ലിയാര്‍ കൊട്ടൂടലിന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കള്‍: അബ്ദുല്ല, അബ്ബാസ് ഫൈസി പുത്തിഗെ (സമസ്ത ജില്ലാ സെക്രട്ടറി), ഹമീദ്, യൂസഫ്, ആയിഷ, ഹഫ്‌സ. മരുമക്കള്‍: അബ്ദുള്ള, അബൂബക്കര്‍ (സൗദി). സഹോദരങ്ങള്‍: റുഖിയ, പരേതനായ മുഹമ്മദ് മോണു, അബ്ദുല്‍ റഹ്‌മാന്‍, മൊയ്തു, ഖദീജ.

അബുദാബി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ക്ക് ആദരം

അബുദാബി: അബുദാബി ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ (ഐ എസ് സി) നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ജനറല്‍ മാനേജര്‍ ടോമി മില്ലറിനെ (രാജു) 58ാമത് ഐ എസ് സി വാര്‍ഷിക ആഘോഷം ആദരിച്ചു. പ്രസിഡന്റ് ജയറാം റായ് മിത്രംപാടി, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്‍ നായര്‍, ട്രഷറര്‍ ദിനേഷ് പൊതുവാള്‍, ഐ എസ് സി പാറ്റേണ്‍ ഗവര്‍ണര്‍ കെ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ആദരിച്ചത്. 1982ല്‍ അബുദാബിയിലെത്തിയ രാജു 1985ലാണ് ഐ എസ് സി യില്‍ …

പിരിച്ചുവിടലുകള്‍, നാടുകടത്തലുകള്‍: ട്രംപിനെതിരെ പ്രതിഷേധം ഉരുണ്ടു കൂടുന്നു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും എലോണ്‍ മസ്‌കിന്റെയും നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ പതിനായിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ നയങ്ങള്‍ക്കെതിരെ ശനിയാഴ്ചയാണ് അമേരിക്കയിലുടനീളം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിലും, ഫെഡറല്‍ പിരിച്ചുവിടലുളിലും കൂട്ട നാടുകടത്തലുകളിലും, മറ്റ് വിവാദ നടപടികളിലും പ്രതിഷേധിച്ചു നടത്തിയ പ്രകടനങ്ങളുടെ ഒരു പരമ്പരയാണ് ഹാന്‍ഡ്സ് ഓഫ്! എന്ന പേരില്‍ ആരംഭിച്ചിട്ടുള്ളത്.50 സംസ്ഥാനങ്ങളിലായി 1,200-ലധികം സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നു. പൗരാവകാശ സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, അഭിഭാഷകര്‍, വെറ്ററന്‍മാര്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ …