എതിരാളിയെ ഭീഷണിപ്പെടുത്തിയ മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 3 വര്‍ഷം തടവ്
-പി പി ചെറിയാന്‍ ടാമ്പ, ഫ്‌ലോറിഡ: പ്രൈമറി തിരെഞ്ഞെടുപ്പില്‍ എതിരാളിയെ ഒരു വിദേശ ഹിറ്റ് സ്‌ക്വാഡ് പിന്തുടരുകയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാരോപിച്ച് ഫ്‌ലോറിഡയിലെ മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ബുധനാഴ്ച മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള വില്യം റോബര്‍ട്ട് ബ്രാഡോക്ക് മൂന്നാമനെയാണ് (41) ടാമ്പ ഫെഡറല്‍ കോടതി മൂന്ന് വര്‍ഷത്തെ ശിക്ഷ വിധിച്ചത്.ഫെബ്രുവരിയില്‍ അദ്ദേഹം കുറ്റം സമ്മതിച്ചിരുന്നു. 2021-ല്‍, യു.എസ്. പ്രതിനിധി സഭയിലെ ഫ്‌ലോറിഡയിലെ 13-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നതിനുള്ള പ്രൈമറി …