യുവതി അന്യജാതിക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ജീവനൊടുക്കി

മൈസൂര്‍: പതിനെട്ടുകാരി അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ മനം നൊന്താണെന്നു പറയുന്നു മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ആത്മഹത്യ ചെയ്തു. എച്ച്.ഡി കോട്ടെ താലൂക്കിലെ ഗ്രെയ്‌നൂര്‍, ഗ്രാമത്തിലെ മഹാദേവ സ്വാമി (55), ഭാര്യ മഞ്ജുള (42), ഇളയ മകള്‍ ഹര്‍ഷിത (18) എന്നിവരാണ് ജീവനൊടുക്കിയത്. മരണക്കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. തങ്ങളുടെ കൂട്ടമരണത്തിനു ഉത്തരവാദി മൂത്ത മകളാണെന്നും അവള്‍ക്ക് സ്വത്തു നല്‍കരുതെന്നും മരണം വരെ ജയിലില്‍ അടയ്ക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മഹാദേവ സ്വാമിയുടെ മൂത്ത മകള്‍ മൈസൂരുവിലെ കോളേജിലാണ് പഠിച്ചത്. ഈ സമയത്ത് മകള്‍ കോട്ട താലൂക്കിലെ ഉദ്ബര്‍ഹാദി സ്വദേശിയും അന്യജാതിക്കാരനുമായ യുവാവുമായി പ്രണയത്തിലായി. മൂന്നു ദിവസം മുമ്പ് ഇവര്‍ വീട്ടുകാര്‍ അറിയാതെ വിവാഹിതരായി. ഈ വിവരമറിഞ്ഞാണ് മാതാപിതാക്കളും സഹോദരിയും ജലാശയത്തില്‍ ചാടി ജീവനൊടുക്കിയത്. ജലാശയത്തിനു സമീപത്തു ബൈക്ക് നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ടവര്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി ജലാശയത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page