മയക്കുമരുന്നു കേസിലെ വാറന്റ് പ്രതി കഞ്ചാവുമായി അറസ്റ്റില്‍

കണ്ണൂര്‍: മയക്കുമരുന്നു കേസിലെ വാറന്റ് പ്രതിയെ കഞ്ചാവുമായി അറസ്റ്റു ചെയ്തു. കൂത്തുപറമ്പ്, പാറാലില്‍ ശ്രീ ശൈലത്തിലെ കെ.പി ശ്രീരാഗി(28)നെയാണ് കൂത്തുപറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്.
ഏപ്രില്‍ ഒന്‍പതിനു ശ്രീരാഗിനെ മയക്കുമരുന്നുമായി അറസ്റ്റു ചെയ്തിരുന്നു. പ്രസ്തുത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇതോടെ ശ്രീരാഗിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വാറന്റ് കേസില്‍ പിടികൂടാന്‍ എത്തിയപ്പോഴാണ് ശ്രീരാഗിനെ എട്ടു ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തതെന്നു അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്കെതിരെ കൂത്തുപറമ്പ് എക്‌സൈസില്‍ രണ്ടും കണ്ണൂര്‍ ടൗണ്‍, കൂത്തുപറമ്പ്, എന്നിവിടങ്ങളില്‍ ഓരോ കഞ്ചാവു കേസുകള്‍ നിലവിലുള്ളതായി അധികൃതര്‍ വ്യക്തമാക്കി.
2023ല്‍ നെതര്‍ലാന്റില്‍ നിന്നു കൊറിയര്‍ വഴി അയച്ച 70 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടിയ കേസിലും ശ്രീരാഗ് അറസ്റ്റിലായിരുന്നു. പ്രസ്തുത കേസില്‍ ഒരു വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ ശ്രീരാഗ് വീണ്ടും മയക്കു ലഹരി ഇടപാട് നടത്തുകയായിരുന്നുവത്രെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page