വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസ്: പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നും പരാതി

വയനാട്: തിരുനെല്ലിയിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസും ചുമത്തി. യുവതിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്നാണിത്. മാനന്തവാടി പിലാക്കാവ് തറയിൽ ദിലീഷിനെതിരെയാണ്(35) നടപടി.
കാട്ടിക്കുളം എടയൂർക്കുന്ന് സ്വദേശി പ്രവീണയെ(34) ഞായറാഴ്ചയാണ് ദിലീഷ് കൊലപ്പെടുത്തിയത്. പ്രവീണയുടെ മൂത്തമകൾ അനർഘയെയും വെട്ടി. കൊലപാതകത്തിനു പിന്നാലെ ഇളയമകൾ അബിനയെ തട്ടിക്കൊണ്ടു പോയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കൽപറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.
കൃത്യത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ കൊലപാതകം നടന്ന വീട്ടിൽ നിന്ന് 350 മീറ്റർ അകലെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന പ്രവീണ മക്കൾക്കൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page