ഉപ്പളയടക്കം സംസ്ഥാനത്തെ 9 പുഴകളില്‍ പ്രളയ സാധ്യതാമുന്നറിയിപ്പ്; ജാഗ്രതയ്ക്ക് നിര്‍ദ്ദേശം

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഉപ്പള പുഴ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒന്‍പതു പുഴകളില്‍ പ്രളയത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. കേന്ദ്ര ജല കമ്മീഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. പ്രസ്തുത പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നദികളില്‍ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ലെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന പക്ഷം മാറിത്താമസിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മീനച്ചാല്‍, കോരപ്പുഴ, അച്ചന്‍കോവില്‍, മണിമല, വാമനപുരം, പെരുമ്പ, ഭാരതപ്പുഴ എന്നീ പുഴകളിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കിയ മറ്റു പുഴകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page