കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണ് തന്റെ പരാജയമെന്നു പെര്‍ളയിലെ മൊയ്തീന്‍; മാന്യമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സ്വന്തം കടയില്‍ ഉപവാസ സമരത്തില്‍
കാസര്‍കോട്: തൊഴില്‍ ചെയ്തു മാന്യമായി ജീവിക്കാന്‍ അനുവദിക്കണമെന്നും നിരന്തരമായി അനീതി തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു അംഗവൈകല്യമുള്ള അറുപതുകാരന്‍ സ്വന്തം കടയ്ക്കുള്ളില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു.പെര്‍ള ചെക്ക് പോസ്റ്റിനടുത്തെ ലോട്ടറി വില്‍പ്പനക്കാരന്‍ കണ്ണാടിക്കാനയിലെ മൊയ്തീന്‍ കുഞ്ഞിയാണ് നീതിക്കുവേണ്ടിയും മാന്യമായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയും സത്യാഗ്രഹം ആരംഭിച്ചിട്ടുള്ളതെന്ന് ആദ്ദേഹമറിയിച്ചു.ഒരു മാസം മുമ്പു തന്റെ ലോട്ടറി കടയിലെത്തിയ എക്സൈസ് സംഘം കടയില്‍ ചാരായ കച്ചവടം നടത്തുന്നെന്നാരോപിച്ചു തന്നെ അറസ്റ്റു ചെയ്തുവെന്നു മൊയ്തീന്‍ ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടു. 22 …