പഹല്‍ഗാം ഭീകരാക്രമണത്തെ യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ അപലപിച്ചു

-പി പി ചെറിയാന്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് , റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തുടങ്ങിയവര്‍ അപലപിച്ചു.
‘കശ്മീരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ വളരെ അസ്വസ്ഥത ഉളവാക്കുന്നു. ഭീകരതയ്‌ക്കെതിരെ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു,’ ട്രംപ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു.
ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു
ഹീന കൃത്യത്തിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രതികരിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും പ്രധാനമന്ത്രി മോദിയെയും വിളിച്ചാണ് പുടിന്‍ ആക്രമണത്തെ അപലപിച്ചത്.’ക്രൂരമായ കുറ്റകൃത്യത്തിന്’ യാതൊരു ന്യായീകരണവുമില്ലെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നും പുടിന്‍ പറഞ്ഞു. ‘പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഇരകളായവര്‍ വിവിധ രാജ്യങ്ങളിലെ പൗരന്മാരായിരുന്നു. ആത്മാര്‍ഥമായ ദുഖം രേഖപ്പെടുത്തുന്നതായും പുടിന്‍ അറിയിച്ചു. ‘മരിച്ചവരുടെ ഉറ്റവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു..അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page