സംസ്ഥാനത്തെ പണിമുടക്ക് ആവേശം അറിയാതെ ഹൊ സംഗഡി ടൗൺ പരിസരം

മഞ്ചേശ്വരം : സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ പണിമുടക്ക് ബന്ദിന്റെ പ്രതീതി സൃഷ്ടിക്കുമ്പോൾ സംസ്ഥാനത്തിന്റെ വടക്കേയറ്റത്തെ ടൗണിനോട് ചേർന്ന സ്ഥലങ്ങൾ പണിമുടക്ക് എന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതപ്പെടുന്നു. പണിമുടക്കോ ?എന്ത് പണിമുടക്ക് ?എന്നാണ് അവർ പ്രതികരിക്കുന്നത്. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും വേണ്ടത്ര കൂലി കിട്ടുന്നു. സർക്കാർ കൊടുക്കുന്ന കൂലിയുടെ പതിന്മടങ്ങു കീശയിൽ വീഴുന്നു. പിന്നെ പണിമുടക്കാതിരുന്നാൽ എന്ത്, പണിമുടക്കിയാൽ എന്ത് എന്നാണ് ഈ പ്രദേശത്തെ ജനങ്ങൾ ആരായുന്നത്. എന്നാൽ തങ്ങളുടെ സ്ഥിതി അതല്ലെന്നു വളച്ചു കെട്ടൊന്നുമില്ലാതെ അവർ …

കുടുംബ തര്‍ക്കം: മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തര്‍ക്കത്തിനിടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ബെംഗളൂരു വിജ്ഞാന നഗറില്‍ ഇന്നു രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാവികസേനയില്‍നിന്നു വിരമിച്ച നവീന്‍ ചന്ദ്ര ഭട്ട്(60), ഭാര്യയും ദന്ത ഡോക്ടറുമായ ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ളാറ്റിനുള്ളിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 കാരനായ മകന്‍ രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് രോഹന്‍.കത്തികൊണ്ടു കുത്തിയ ശേഷം രോഹന്‍ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ രക്തം വാര്‍ന്നുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. യു.എസിലുള്ള ദമ്പതികളുടെ …

തൊഴിലാളി യൂണിയനുകൾ ദേശീയപണിമുടക്ക് നടത്തുമ്പോൾ പണി ആവശ്യപ്പെട്ട്കാസർകോട്ട് ഒരുതൊഴിലാളി ഒറ്റയ്ക്ക് സമരത്തിൽ

കാസർകോട്: കേന്ദ്ര സർക്കാരിൻറെ ലേബർ കോഡിനെതിരെ തൊഴിലാളി സംഘടനകൾ ദേശീയതലത്തിൽ പണിമുടക്കുമ്പോൾ സംസ്ഥാനത്തെ ഒരു തൊഴിലാളി , തൊഴിൽ തരൂ എന്ന് ആവശ്യപ്പെട്ട് തൊഴിൽ മേധാവിയുടെ ഓഫീസിനു മുന്നിൽ പ്ലക്കാർഡ് പിടിച്ച് ഒറ്റയ്ക്ക് സമരം ചെയ്യുന്നു . കാസർകോട് കെഎസ്ആർടിസി ഡിപ്പോയിലാണ് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും നിലനിൽപ്പിനുവേണ്ടി ഒരു ജീവനക്കാരൻ ഒറ്റക്കു സമരം ആരംഭിച്ചത്. യൂണിയനുകളുടെ സമരം വ്യാജമാണെന്ന് ഒറ്റയാൾ സമരത്തിലുള്ള കെഎസ്ആർടിസി ഡ്രൈവർ നസീർ പറഞ്ഞു.മാത്രമല്ല യൂണിയനുകൾ വ്യാജമാണെന്ന് അദ്ദേഹം ധൈര്യപൂർവ്വം പറയുന്നു. 24 മണിക്കൂറും ജീവനക്കാരെ …

ദേശീയ പണിമുടക്ക്: പി എസ്‌ സി – സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടർന്ന് ഇന്ന് നടക്കാനിരിക്കുന്ന പല പരീക്ഷകളും അധികൃതർ മാറ്റിവെച്ചു. സർവ്വകലാശാല പരീക്ഷകളും പിഎസ്‌സി പരീക്ഷകളുമാണ് മാറ്റി വച്ചത്. പി.എസ്.സി. 12ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷകൾ 21 ലേക്ക് മാറ്റി .വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പരീക്ഷകളാണ് മാറ്റിയത്. മാറ്റിവച്ച പരീക്ഷകൾ ഇന്ന് നിശ്ചയിച്ചിരുന്ന അതേ സമയത്ത് തന്നെയായിരിക്കും 21ന് നടക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാലയും കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയും 12ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷ തീയതികൾ …

പണിമുടക്ക് തുടങ്ങി: ജോലിക്ക് ഹാജരാകാത്തവർക്ക് കൂലി ഇല്ല

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും അധ്യാപക സർവീസസ് സംഘടനകളും ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നലെ അർദ്ധരാത്രി ആരംഭിച്ചു . ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. തൊഴിൽ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ആണ് പത്ത് കേന്ദ്ര തൊഴിലാളി യൂണിയനുകളും മറ്റ് ദേശീയ യൂണിയനുകളും ചേർന്ന് പണിമുടക്കാഹ്വാനം ചെയ്തിട്ടുള്ളത്. സർവീസ് ആനുകൂല്യങ്ങളും പൊതു ആവശ്യങ്ങളും ഉന്നയിച്ച് ഇടതുപക്ഷ അധ്യാപക- സർവീസ് സംഘടനകളും പണിമുടക്കിലുണ്ട്. പതിവുപോലെ പാൽ …

ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഇന്ന്

ധാക്ക : ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പ് ഇന്ന് നടക്കും .നാടുവിട്ട മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ തിരഞ്ഞെടുപ്പിൽ വിലക്കിയിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സഖ്യവും ജമാ അത്തെ ഇസ്ലാമി സഖ്യവും തമ്മിലാണ് പ്രധാന മത്സരം ഷേക്ക് ഹസീനയുടെ ഭരണത്തിന്റെ അന്ത്യത്തിനിടയാക്കിയ വിദ്യാർത്ഥി സമരം നടത്തിയ വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടി ജമാഅത്തെ ഇസ്ലാമി മുന്നണിയിൽ ഘടകകക്ഷിയാണ്. പാർലമെൻറിലെ 350 സീറ്റുകളിലേക്ക് 1400 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. മിക്ക മണ്ഡലങ്ങളിലും സംഘർഷ സാധ്യത …

അച്ഛനോടൊപ്പം പാൽ വാങ്ങാൻ സ്കൂട്ടറിൽ പോയ കുരുന്നുകൾ സ്കൂൾ ബസ് ഇടിച്ച് മരിച്ചു

ബംഗളൂരു: പാൽവാങ്ങാൻ പോയ പിതാവിന് ഒപ്പം സ്കൂട്ടറിൽ കയറാൻ നിർബന്ധം പിടിച്ച രണ്ട് കുരുന്നു പിഞ്ചുകുട്ടികൾ സ്കൂൾ ബസ് ഇടിച്ച് അതിദാരുണമായി മരിച്ചു.രണ്ടും നാലും വയസ്സുള്ള കുട്ടികളാണ് കരളലിയിക്കുന്ന മരണകാഴ്ചയായത്. കുട്ടികളുമായി പോയ ബംഗളൂരു സിറ്റി ആംഡ് പോലീസ് കോൺസ്റ്റബിൾ നാഗഗൗഡയെ ഗുരുതര പരുക്കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ ഗൗഡയുടെ മകൾ വർഷ ( രണ്ടു വയസ്സ്) സഹോദരൻറെ മകൾ ഭാനു (നാല് വയസ് ) എന്നീ കുട്ടികളാണ് മരിച്ചത്. തനിസാന്ദ്ര മെയിൽ റോഡിലുള്ള വളവിനടുത്ത് എതിർഭാഗത്തുനിന്നു …

സംസ്ഥാനത്തെ ആരോഗ്യ മേഖല വിദേശ കുത്തകൾക്ക് വിധേയമാകുന്നു; ചെറുകിട ആശുപത്രികൾ സംരക്ഷിക്കണം :ഐ എം ഐ ഡിഎംഒ ഓഫീസ് ധർണ 13 ന്

കാസർകോട്: ചെറുകിട ആശുപത്രികൾ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ 13 സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസ് ധർണ നടത്താൻ ഐ.എം.എ.വർക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. 15 കിടക്ക വരെയുള്ള ആശുപത്രികളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിൽ നിന്ന് ഒഴിവാക്കുക, ഇത്തരം ആശുപത്രികളുടെ പ്രവർത്തനത്തിന് തടസ്സം ഉണ്ടാക്കാതിരിക്കുക 1 സംസ്ഥാനത്തെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കുവാൻ വിദേശ നിക്ഷേപ കമ്പനികൾ സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വിഴുങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ കുറഞ്ഞ ചെലവിൽ ചികിത്സിക്കുന്ന ആശുപത്രികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ …

വസ്ത്ര ശേഖരം കണ്ടു മതിമറന്നു ; പിഞ്ചു കുട്ടികളെ മറന്നു ; ഒന്നല്ല, മൂന്നു കുട്ടികളെ

കാസർകോട്: വസ്ത്രങ്ങളുടെ വിസ്മയ ലോകം ഉണ്ടാക്കുന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയിൽ മതിമറന്ന ഉപഭോക്താക്കളിൽ ചിലർ സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ പോലും മറന്നു പോയാലോ ? എന്നാൽ കാസർകോട്ട് അങ്ങനെയും സംഭവിച്ചു. വീട്ടുകാരെയും മാതാപിതാക്കളെയും കാണാതെ ഒറ്റപ്പെട്ടുപോയ മൂന്നു കുരുന്നുകളെ വസ്ത്ര വ്യാപര ശാല ജീവനക്കാർ സുരക്ഷിതരായി സംരക്ഷിച്ചു. കാസർകോട്ടെ ഒരു വസ്ത്രാലയത്തിലാണ് സ്ത്രീകൾ സ്വന്തം കുഞ്ഞുങ്ങളെ പോലും മറന്നു പോയത്. ആൾക്കൂട്ടത്തിനിടയിൽ നിന്ന് മാതാപിതാക്കളെ വിളിച്ചു പൊട്ടിക്കരഞ്ഞു അലമുറയിട്ട പിഞ്ചു കുട്ടികളെ വസ്ത്ര വ്യാപാരശാല ജീവനക്കാർ ആശ്വസിപ്പിച്ചു. കുട്ടികളോട് …

സംഘർഷം മണിപ്പൂരിൽ വീണ്ടും കർഫ്യു

ഇംഫാൽ : സംഘർഷം തുടരുന്ന മണിപ്പൂരിലെ ഇഖ്റുൽ ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു. ഇൻറർനെറ്റ് സേവനങ്ങളും റദ്ദാക്കി. തിങ്കളാഴ്ച രാത്രി ആക്രമികൾ ഒരു വീടിന് തീവച്ചതിനെത്തുടർന്നാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. അഞ്ചുദിവസത്തേക്കാണു കർഫ്യു ഏർപ്പെടുത്തിയിട്ടുള്ളത്. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സുരക്ഷാസേനയേയും സ്ഥലത്തു വിന്യസിച്ചു. ശനിയാഴ്ച രാത്രി ലിത്തൻ ഗ്രാമവാസികൾ ഒരു നാഗാ വിഭാഗക്കാരനെ അക്രമിച്ചതായി പറയുന്നു. തുടർന്നാണ് അക്രമങ്ങൾ അരങ്ങേറിയത്. അവിശ്വസനീയമായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.

നാടിനെ ഞെട്ടിച്ചു കൊണ്ടുളള വാഹന ഓട്ടം വേണ്ട; കൊല്ലത്ത് അത്തരമൊരു വാഹനത്തിൻറെ രജിസ്ട്രേഷൻ റദ്ദാവുന്നു

കൊല്ലം : എട്ടുനാടും പൊട്ടുന്ന തരത്തിൽ യാത്രക്കാരെ പരിഭ്രമിപ്പിച്ചുകൊണ്ട് അതിവേഗതയിലും അത്യുച്ചത്തിൽ ഭയാനകമായ തരത്തിൽ ഭീകര ശബ്ദം ഉണ്ടാക്കിയും വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക ; കൊല്ലത്തു അത്തരമൊരു വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാ വുന്നു . കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പി കൊണ്ടു യാത്രക്കാരെയും മറ്റു വാഹനങ്ങളെയും പരിഭ്രമിപ്പിച്ച കൊണ്ട് ഓടിച്ചു കളിച്ച പുത്തൻ കാറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കാനാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി ആരംഭിച്ചിട്ടുള്ളത്. വാഹന ഉടമ പള്ളിക്കൽ മുഹമ്മദ് ഇർഷാദിന്റെ ഡ്രൈവിംഗ് ലൈസൻസ് …

നടൻ മണിയൻപിള്ള രാജുവിന്റെ കുടുംബത്തെ അപകടം പിന്തുടരുന്നു ; അദ്ദേഹത്തിൻറെ മകൻ നിരഞ്ജിൻ്റെ വാഹനവും അപകടത്തിൽ

തൃശ്ശൂർ :നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചു. കൊടുങ്ങല്ലൂരിൽ ആയിരുന്നു അപകടം. ഭാഗ്യം കൊണ്ട് ആളുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം മണിയൻപിള്ള രാജു ഓടിച്ച കാറടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റത് വലിയ വിവാദമായിരുന്നു. അതിനു ശേഷം മകൻറെ കാറും അപകടത്തിൽപ്പെട്ടത് കുടുംബത്തിന് എന്തോ അപകട ദോഷമുള്ളതുകൊണ്ടാണ് എന്ന് ആരാധകർ ഭീതിപ്പെട്ടു. മണിയൻപിള്ള രാജു അപകടത്തിന് ശേഷം കാർ ഓടിച്ചു പോവുകയും അതു വിവാദം രൂക്ഷമാക്കുകയും ചെയ്തിരുന്നു. നിരഞ്ഞ് …

ദീപക്കിന്റെ മരണം ഷിംജിതയുടെ ജാമ്യം നാളെ അറിയാം

കോഴിക്കോട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യപ്പെട്ടതിനെ തുടർന്ന് അപമാനിതനായ യുവാവ് ആത്മഹത്യ ചെയ്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് വിധിപ്രസ്താവിക്കുക. വിധിപ്രസ്താവത്തിനു മുന്നോടിയായി അന്വേഷണസംഘം കോടതിയിൽ ഇന്ന് അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചു. ദീപക്കിന്റെ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറൻസിക്ക് പരിശോധന ഫലം വരുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വീഡിയോ എഡിറ്റ് ചെയ്തതാണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ …

ഡാലസ് കേരള ലിറ്റററി സൊസൈറ്റി പ്രവർത്തനം ഉദ്ഘാടനം പ്രൗഢ ഗംഭീര ആഘോഷം

പി. പി. ചെറിയാൻ ഗാർലാൻഡ് (ഡാലസ്): കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയ സന്ധ്യയിൽ, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവർത്തന ഉദ്ഘാടനം ആഹ്ളാദ കരമായി നടന്നു. ഞായറാഴ്ച വൈകിട്ട് ഗാര്ലാണ്ടിലെ ഡാളസ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക – സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ലിയ നെബു, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഘടനയുടെ സെക്രട്ടറി ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു. …

ജില്ലയിൽ നിന്നുള്ള സന്തോഷ് ട്രോഫി താരം ദിൽഷാദ് മൊഗ്രാൽ നാളെ നാട്ടിലെത്തും:ഗംഭീര വരവേൽപ്പൊരുക്കി മൊഗ്രാൽ സ്പോർട്സ് ക്ലബ്

മൊഗ്രാൽ ;കേരള ടീമിന് വേണ്ടി ജേഴ്സി അണിഞ്ഞ ജില്ലയിൽ നിന്നുള്ള സന്തോഷ് ട്രോഫി താരം അബൂബക്കർ ദിൽഷാദ് എംഎൽ നാളെ ഉച്ചയോടെ നാട്ടിലെത്തും. ഉച്ചയ്ക്ക് വന്ദേ ഭാരതിൽ കാസർകോട് എത്തുന്ന ചിച്ചുവിനെ റെയിൽവേ സ്റ്റേഷനിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരിക്കും. തുടർന്ന് മൊഗ്രാൽ ലീഗ് ഓഫീസ് പരിസരത്തുനിന്ന് മൊഗ്രാൽ ടൗണിലേക്ക് ആനയിച്ച് ക്ലബ് പരിസരത്ത് സ്വീകരണം നൽകും.സന്നദ്ധ സംഘടനകളും മറ്റും ഷാൾ അണിയിച്ച് അനുമോദിക്കും. സ്വീകരണ പരിപാടിയിൽ മുഴുവൻ ഫുട്ബോൾ പ്രേമികളും,നാട്ടുകാരും പങ്കെടുക്കണമെന്ന് …

സമസ്തയുടെ ആദർശങ്ങൾ ഉൾക്കൊള്ളുന്ന സുന്നി സംഘടനകൾ സമസ്തയിലേക്ക് മടങ്ങണം: ജം ഇയ്യത്തുൽ ഉലമ

കാസർകോട് : സമസ്തയുടെ ആശയ ആദർശങ്ങൾ ഉൾക്കൊള്ളുന്ന സുന്നി സംഘടനകൾ സമസ്തയിലേക്ക് തിരിച്ച് വരണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം ആഹ്വാനം ചെയ്തു. സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സമ്മേളനം ഓർമിപ്പിച്ചു. ഈദ് ആഘോഷങ്ങൾക്ക് മൂന്നുദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമ്മേളനം ആവശ്യം ഉന്നയിച്ചു. ഈദുൽ ഫിത്തറും ഈദുൽ അഹ്ദയും മുസ്ലിങ്ങളുടെ പ്രധാന ആഘോഷങ്ങൾ ആണെന്ന് സമ്മേളനം എടുത്തുകാട്ടി. ഈ ആഘോഷങ്ങൾക്ക് ചുരുങ്ങിയത് മൂന്നുദിവസം …

കാലം മാറി ; വിദ്യാർത്ഥികൾ ചില്ലറക്കാരല്ല ; പ്ലസ് ടു പരീക്ഷയ്ക്ക് എ ഐ വിദ്യ ഉപയോഗിച്ച 12 വിദ്യാർത്ഥികൾ പിടിയിൽ

കൊൽക്കത്ത : പ്ലസ് ടു പരീക്ഷയ്ക്ക് എ ഐ വിദ്യ ഉപയോഗിച്ച് കോപ്പിയടിച്ച 12 വിദ്യാർത്ഥികളെ പശ്ചിമബംഗാൾ സെക്കൻഡറി ബോഡ് ഇൻവിജിലേറ്റർമാർ പിടികൂടി . മൊബൈൽ ഫോണുകൾ പരീക്ഷ ഹാളിൽ ഒളിപ്പിച്ചു കിടത്തി ചാറ്റ് ബോട്ടുകൾ വഴി ഉത്തരങ്ങൾ കണ്ടുപിടിച്ചു കോപ്പിയടിച്ച വിദ്യാർത്ഥികളെയാണ് പിടികൂടിയത്. അടിവസ്ത്രത്തിലും ഷൂസിന് ഉള്ളിലും ഒളിപ്പിച്ചാണ് ഇവർ മൊബൈൽ ഫോണുകൾ പരീക്ഷ ഹാളുകളിൽ കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടുപിടിച്ചു. ചിലർ ഫോൺ വാഷ്‌റൂമിൽ നേരത്തെ ഒളിപ്പിച്ച് വച്ചശേഷം ഇടയ്ക്കിടയ്ക്ക് റൂമിൽ കയറി ഉത്തരം കണ്ടുപിടിച്ചു …

ആരിക്കാടി ദേശീയപാതയിൽ സ്കൂട്ടിയും കാറുമിടിച്ച് മരിച്ചത് ഉപ്പളയിലെ ഹോട്ടൽ ജീവനക്കാരൻ

കാസർകോട്: ആരിക്കാടി ദേശീയപാതയിൽ സന്ധ്യയ്ക്ക് സ്കൂട്ടിയും കാറുമിടിച്ചു മരിച്ച ആളെ തിരിച്ചറിഞ്ഞു. ഉപ്പള പച്ചമ്പള സ്വദേശിയും ബായാറിനടുത്തെ കന്യാന മണ്ടിയൂരിൽ താമസക്കാരനും ആയ ബദറുൽ മുനീർ (38 )ആണ് മരിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അബൂബക്കർ ആണ് പിതാവ് . ബദറുൽ മുനീർ ഉപ്പളയിൽ ഹോട്ടൽ ജീവനക്കാരനാണ്. ഭാര്യ :മറിയുമ്മ. മൂന്ന് പെൺ മക്കളുമുണ്ട്.