ഡാലസ് കേരള ലിറ്റററി സൊസൈറ്റി പ്രവർത്തനം ഉദ്ഘാടനം പ്രൗഢ ഗംഭീര ആഘോഷം

പി. പി. ചെറിയാൻ

ഗാർലാൻഡ് (ഡാലസ്): കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയ സന്ധ്യയിൽ, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവർത്തന ഉദ്ഘാടനം ആഹ്ളാദ കരമായി നടന്നു. ഞായറാഴ്ച വൈകിട്ട് ഗാര്ലാണ്ടിലെ ഡാളസ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക – സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ലിയ നെബു, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സംഘടനയുടെ സെക്രട്ടറി ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു. സൊസൈറ്റിയുടെ 2026 ലെ ഇയർ പ്ളാൻ സെക്രട്ടറി അവതരിപ്പിച്ചു. പ്രസിഡന്റ് അനശ്വർ മാമ്പിള്ളി അദ്ധ്യക്ഷപ്രസംഗം നടത്തി.

പ്രശസ്ത സിനിമാ സംവിധായകൻ ഷാജി എം. ഭദ്രദീപം കൊളുത്തി പ്രവർത്തന ഉദ്ഘാടനം ചെയ്തു . സാഹിത്യവും കലയും പ്രവാസ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം അദ്ദേഹം എടുത്തുകാട്ടി. ദീപ ജെയ്സൺ ആലപ്പാടൻ ഗാനാലാപനം നടത്തി

വായനയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് സൊസൈറ്റിയുടെ സഞ്ചരിക്കുന്ന ലൈബ്രറി രാജു വർഗീസ്‌ ഉദ്ഘാടനംചെയ്തു . ലൈബ്രറിയെക്കുറിച്ച്അദ്ദേഹം പ്രത്യേക പ്രസംഗം നടത്തി . ജോയിന്റ് ട്രഷറർ സി. വി. ജോർജ്ജ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഉഷ നായർ കവിത ആലപിച്ചു .

ഷിജു എബ്രഹാം, സണ്ണി മാളിയേക്കൽ, മാത്യു നൈനാൻ, സാമുവേൽ യോഹന്നാൻഎന്നിവർ വിവിധ ആശംസകൾ നേർന്നു .

ജെയ്സൺ ആലപ്പാടൻ, അൽസ്റ്റാർ മാമ്പിള്ളി എന്നിവർ ആലപിച്ച ഗാനങ്ങൾ സദസ്സിന് സംഗീതവിരുന്നായിരുന്നു.

പരിപാടിയുടെ പ്രധാന ആകർഷണം “സാഹിത്യവും സിനിമയും” എന്ന വിഷയത്തിൽ നടന്ന സാഹിത്യ സദസ്സായിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എൻ. സ്വാമി ഓൺലൈനിലൂടെ ചർച്ചയിൽ പങ്കു ചേർന്നു. സംവിധായകൻ ഷാജി എം. വിഷയത്തെ ആസ്പദമാക്കി വിപുലമായ പ്രഭാഷണം നടത്തി.

രാജൻ ചിറ്റാർ (നിർമ്മാതാവ്, അഭിനേതാവ്), ജോ കൈതമറ്റം (നിർമ്മാതാവ്, അഭിനേതാവ്), ഹരിദാസ് തങ്കപ്പൻ (ലാന ട്രഷറർ), സന്തോഷ പിള്ള (നാടക രചയിതാവ്) , പി. പി. ചെറിയാൻ, സിജു വി ജോർജ്ജ്, ഫ്രാൻസിസ് തോട്ടത്തിൽ ചർച്ചയിൽ സജീവമായി പങ്കെടുത്തു.

ട്രഷറർ സാറ ചെറിയാൻ നന്ദി പറഞ്ഞു.. ദർശന മനയത്ത് പരിപാടി നിയന്ത്രിച്ചു..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page