മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ട്രോളി ബാഗിൽ കടത്തികൊണ്ടുവന്ന 12.640 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട ; കെഎസ്ആർടിസി ബസ് ബസ്സിൽ കടത്തി കൊണ്ടുവന്ന 12.640 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ . മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് പ്രകാശ് ഡോഗ്ര ( 37 )യാണ് പിടിയിലായത്. മംഗ്ളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരനായിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ …