മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനം നവം.24നു ‘ഡയസ്പോറ ഞായര്‍’ ആചരിക്കും

-പി പി ചെറിയാന്‍

ന്യൂയോര്‍ക്: മലങ്കര മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തിലെ മാര്‍ത്തോമാ ഇടവകകള്‍ ഉള്‍പ്പെടെ മാര്‍ത്തോമാ സഭയിലെ എല്ലാ ഇടവകളിലും നവംബര്‍ 24 ഡയസ്പോറ ഞായര്‍ ആചരിക്കും. സഭയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് പ്രവാസി അംഗങ്ങള്‍ നല്‍കുന്ന ശ്ലാഘനീയ സഹകരണം നല്‍കുന്നുണ്ട്. പ്രവാസി അംഗങ്ങള്‍ സഭയുടെ വ്യക്തിത്വം സജീവമായി ഉയര്‍ത്തിപ്പിടിക്കുകയും ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കുകയും ശുശ്രൂഷാ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ സംഭാവന ചെയ്യുകയും ചെയ്യുന്നു.
ആഘോഷ ദിവസം സഭയിലും സമൂഹത്തിലും ഫലപ്രദമായ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി മാറണമെന്നു ഇതു സംബന്ധിച്ചു പുറത്തിറക്കിയ അറിയിപ്പില്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ ഉദ്‌ബോധിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page