കാസര്‍കോട്ടെ റിട്ട. അധ്യാപകന്‍ എന്‍. രാംദാസ് കാമത്ത് 103-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ബിഇഎം സ്‌കൂളിലെ റിട്ട. പ്രധാന അധ്യാപകന്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ എന്‍. രാംദാസ് കാമത്ത് (103) അന്തരിച്ചു. ഉഡുപ്പിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം.
ബിഇഎം സ്‌കൂളില്‍ 25 വര്‍ഷക്കാലം അധ്യാപകനും ഏഴുവര്‍ഷം പ്രധാന അധ്യാപകനുമായിരുന്ന രാംദാസ് കാമത്ത് അറിയപ്പെടുന്ന ജലതരംഗം, ഹാര്‍മ്മോണിയം വാദകനായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രാംറാവു നായകിന്റെ കൂടെ നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കസ്തൂരി കാമത്ത്. മക്കള്‍: പ്രശാന്ത് കാമത്ത് (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), അജിത്ത് കാമത്ത് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), ഗോകുല്‍ കാമത്ത് (എഞ്ചിനീയര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും

You cannot copy content of this page