നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ചു; കാഞ്ഞങ്ങാട് മലനാട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാഞ്ഞങ്ങാട്, കോട്ടച്ചേരിയിലെ മലനാട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വേണു (50)വാണ് മരിച്ചത്. കാര്യങ്കോട് സ്വദേശിയും ചാത്തമത്ത്, കടിഞ്ഞിക്കുഴിയില്‍ താമസക്കാരനുമാണ് വേണു.വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. പിറകോട്ടെടുത്ത ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കാലിഫോര്‍ണിയയില്‍ അസംസ്‌കൃത പാല്‍ കുടിക്കുന്നവരില്‍ കൂടുതല്‍ അസുഖങ്ങള്‍

-പി പി ചെറിയാന്‍ കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ അസംസ്‌കൃത പാല്‍ കുടിക്കുന്നവരില്‍ കൂടുതല്‍ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയയില്‍ കുറഞ്ഞത് 10 രോഗങ്ങളെങ്കിലും അസംസ്‌കൃത പാലുമായി ബന്ധപ്പെട്ടാണെന്നു പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 10 വ്യക്തികളില്‍ നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. പാല്‍ വിതരണത്തിന്റെ വിപുലമായ പരിശോധന യുഎസ് ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്.

കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി 4ന്

-പി പി ചെറിയാന്‍ ഗാര്‍ലാന്‍ഡ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ത്യന്‍ ഫിലിം ആക്ടര്‍ ആന്‍ഡ് പ്രൊഡ്യൂസര്‍ പ്രേം പ്രകാശാണ് മുഖ്യാതിഥി.ജനുവരി 4ന് വൈകീട്ട് പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ പരിപാടികള്‍ ആരംഭിക്കും. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷത്തിലേക്ക് മുഴുവനാളുകളെയും സെക്രട്ടറി മന്‍ജിത് കൈനിക്കര ക്ഷണിച്ചു.

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം

-പി പി ചെറിയാന്‍ ഡെട്രോയിറ്റ്: ജന്മാവകാശ പിതൃത്വം ഇല്ലാതാക്കാനുള്ള നിയുക്ത പ്രസിഡന്റ് ട്രംപിന്റെ നീക്കം അമേരിക്കന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലിന് നേരെയുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് അംഗം താനേദര്‍ അപലപിച്ചു. 14-ാം ഭേദഗതിയുടെ ഉറച്ച വക്താവായ താനേദാര്‍, ഭരണഘടനാപരമായ അവകാശത്തെ തുരങ്കംവയ്ക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും പോരാടുമെന്ന് മുന്നറിയിച്ചു. തന്റെ പ്രതിഷേധം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.”ജന്മാവകാശ പൗരത്വം ഓരോ അമേരിക്കക്കാരനും അനുഭവിക്കുന്ന അവകാശമാണ്. 14-ാം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ അടിസ്ഥാന ആശയത്തോടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ നിയമവാഴ്ചയ്ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം …

എഫ്ബിഐ ഡയറക്ടര്‍ക്ക് ഏഴുവര്‍ഷം കൂടി കാലാവധി ഉണ്ടായിരിക്കെ ട്രംപ് തല്‍സ്ഥാനത്തേക്ക് കാഷ് പട്ടേലിനെ നിര്‍ദ്ദേശിച്ചു

പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: നിലവിലുള്ള എഫ്ബിഐ ഡയറക്ടര്‍ക്കു ഏഴു വര്‍ഷം കൂടി കാലാവധി ഉണ്ടായിരിക്കെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തല്‍സ്ഥാനത്തേക്കു കാഷ് പട്ടേലിനെ നാമനിര്‍ദ്ദേശം ചെയ്തു.ജനുവരിയില്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും മുമ്പ് ഇപ്പോഴത്തെ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ഡ്രെ തല്‍സ്ഥാനം രാജിവയ്ക്കുമെന്ന് വ്യാഴാഴ്ച പ്രസ്താവിച്ചു. ക്രിസ്റ്റഫര്‍ ഡ്രെയുടെ രാജി വയ്ക്കുന്ന ദിവസം അമേരിക്കയുടെ സുദിനമായിരിക്കുമെന്നു ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ഡ്രെ, എഫ്ബിഐ ഡയറക്ടറായിരിക്കെ ട്രംപിനെതിരെ രണ്ടു കുറ്റാരോപണങ്ങള്‍ ഉന്നയിക്കുകയും ഉന്നതതല അന്വേഷണവും …

നഗരസഭാ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്; കാസര്‍കോട് നഗരസഭയിലെ മൂന്നു ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് കെട്ടിടത്തിനു ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ മൂന്നു നഗരസഭാ ജീവനക്കാര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയായിരുന്ന എറണാകുളം, പുത്തന്‍പുരയ്ക്കല്‍ പി.എ ജസ്റ്റിന്റെ പരാതിയില്‍ സെക്ഷന്‍ ക്ലാര്‍ക്ക് പ്രമോദ് കുമാര്‍, റവന്യു ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, റവന്യു ഓഫീസര്‍ എ.പി ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.പരാതിക്കാരനായ ജസ്റ്റിന്‍ നഗരസഭാ സെക്രട്ടറിയായി ജോലി ചെയ്ത 2023 ഒക്ടോബര്‍ 11 മുതല്‍ 2024 ഡിസംബര്‍ 9 വരെയുള്ള കാലത്തിനിടയിലാണ് വ്യാജ ഒപ്പിട്ടു ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് …

ബദിയഡുക്കയില്‍ ബിജെപി അനുഭാവിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികളെ കണ്ടെത്താനായില്ല, ബിജെപി പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: ബദിയഡുക്കയില്‍ ബൈക്കു തടഞ്ഞു നിര്‍ത്തി ബിജെപി അനുഭാവിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതികളെ കണ്ടെത്താനായില്ല. പ്രതികളെ ഉടന്‍ പിടികൂടി നിയമത്തിനു മുന്നില്‍ എത്തിച്ചില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കുമെന്നു ബിജെപി മണ്ഡലം പ്രസിഡണ്ട് ഗോപാലകൃഷ്ണ മുണ്ടോള്‍മൂല അറിയിച്ചു.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബദിയഡുക്കയിലെ രഞ്ജിത്തിനു നേരെയാണ് അക്രമം ഉണ്ടായത്. ബൈക്ക് പഴയ പൊലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപത്തു എത്തിയപ്പോള്‍ രണ്ടു പേര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് രഞ്ജിത്ത് മൊഴി നല്‍കിയത്.

ഉദുമയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കടലില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ഉദുമയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ, പടിഞ്ഞാര്‍ ജംഗ്ഷനു സമീപത്തെ അഹമ്മദ് ഹാജിയുടെ മകന്‍ പൊന്നേക്കായ് ബഷീര്‍ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30ന് ആണ് കാപ്പില്‍ ബീച്ചിനു സമീപത്തെ കടലില്‍ മൃതദേഹം കാണപ്പെട്ടത്. പുലര്‍ച്ചെ പള്ളിയിലേക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ദൈനബി. ഭാര്യ: ജമീല. മക്കള്‍: ജംഷീര്‍, …

ഡോംഗ്രിയില്‍ അഞ്ചുനില കെട്ടിടം ഭാഗീകമായി തകര്‍ന്നു; ആളപായമില്ല

മുംബൈ: ഡോംഗ്രിയിലെ നൂര്‍ വില്ല എന്ന അഞ്ചുനില കെട്ടിടം തകര്‍ന്നു. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് വ്യാഴാഴ്ച രാത്രി തകര്‍ന്നത്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളില്‍ വിള്ളല്‍ പ്രകടമായിട്ടുണ്ട്. അപകടത്തില്‍ ആള്‍ നാശമൊന്നുമുണ്ടായിട്ടില്ലെന്നാണ് വിവരം. അഗ്നിശമനസേന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്തു.

വോയ്സ് ഓഫ് അമേരിക്കയെ നയിക്കാന്‍ കാരി ലേക്കിനെ ട്രംപ് തിരഞ്ഞെടുത്തു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: മുന്‍ വാര്‍ത്താ അവതാരകയും കടുത്ത റിപ്പബ്ലിക്കനുമായ കാരി ലേക്കിനെ യുഎസ് സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ വോയ്സ് ഓഫ് അമേരിക്കയുടെ ഡയറക്ടറായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു. മുമ്പ് ഫീനിക്‌സ് ആസ്ഥാനമായുള്ള ഫോക്‌സ് 10ല്‍ അവതാരകനായിരുന്നു.ഓണ്‍ലൈനിലും റേഡിയോയിലും ടെലിവിഷനിലും 40-ലധികം ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര മീഡിയ ബ്രോഡ്കാസ്റ്ററാണ് വോയ്സ് ഓഫ് അമേരിക്ക.‘വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നുണകളില്‍ നിന്ന് വ്യത്യസ്തമായി, സ്വാതന്ത്ര്യത്തിന്റെയും അമേരിക്കന്‍ മൂല്യങ്ങള്‍ …

അപകടത്തില്‍ മരിച്ച 10 വയസുകാരിയുടെ കുടുംബത്തിന് 80 ദശലക്ഷം ഡോളര്‍ നല്‍കാന്‍ ഉത്തരവ്

-പി പി ചെറിയാന്‍ ഷിക്കാഗോ: നാല് വര്‍ഷം മുമ്പ് പോലീസ് വേട്ടയാടലില്‍ ഉണ്ടായ അപകടത്തില്‍ 10 വയസ്സുള്ള മകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചിക്കാഗോ സിറ്റിക്കെതിരെ നല്‍കിയ കേസില്‍ കുടുംബത്തിന് 79.85 ദശലക്ഷം ഡോളര്‍ സമ്മാനിച്ചു.100 മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടാണ് സ്‌പൈസര്‍ കുടുംബം കേസ് ഫയല്‍ ചെയ്തിരുന്നത്.2020 സെപ്റ്റംബര്‍ 2ന്, കെവിന്‍ സ്‌പൈസര്‍ തന്റെ മകനും മകളുമൊത്ത് കാറില്‍ ഓബറണ്‍ ഗ്രെഷാം പരിസരത്ത് ഒരു ലാപ്‌ടോപ്പ് വാങ്ങാനുള്ള യാത്രയിലായിരുന്നു. കോവിഡ്19 പാന്‍ഡെമിക്കിനിടയില്‍ ഒരു പുതിയ അധ്യയന വര്‍ഷത്തേക്ക് 10 …

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച്

-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ് (ഡാളസ്): അമേരിക്കയിലെ മാര്‍ത്തോമാ ദേവാലയങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ഇന്ത്യയിലേക്ക് മാത്രമല്ല അമേരിക്കയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കൈത്താങ്ങായി മാറണമെന്ന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് പ്രത്യാശിച്ചു.ക്രിസ്തുവിന്റെ സ്നേഹം പ്രചരിപ്പിക്കുന്ന ചാരിറ്റി ഓര്‍ഗനൈസേഷനുകളെ പിന്തുണയ്ക്കുന്നതിനായി പള്ളി അംഗങ്ങള്‍ അവരുടെ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്തിരുന്നു. സംഭാവനയായി ലഭിച്ച തുകയുടെ അമ്പതു ശതമാനം ഈ വര്‍ഷം 2 പ്രാദേശിക ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ക്കു സംഭാവന ചെയ്തു.ക്രിസ്മസ് സീസണില്‍ പാവപ്പെട്ട കുട്ടികളെയും …

പ്രണയകാലം കഴിഞ്ഞു; ദീപ്തി കാരാട്ട് ഇനി രാജേഷ് മാധവന് സ്വന്തം

പാലക്കാട്: കാസര്‍കോട്, ബേഡകം, കൊളത്തൂര്‍, പെര്‍ളടുക്കത്ത് ജനിച്ചു വളര്‍ന്ന് മലയാള സിനിമയിലെ പുതിയ പടവുകള്‍ ചവിട്ടിക്കയറി കൊണ്ടിരിക്കുന്ന സംവിധായകനും നടനുമായ രാജേഷ് മാധവന്‍ വിവാഹിതനായി. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വ്യാഴാഴ്ച രാവിലെ പാലക്കാട്, യാക്കര, ക്ലബ്ബ് സിക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പ്രൊഡക്ഷന്‍ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ടിനെ താലി ചാര്‍ത്തിയത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.രാജേഷ് മാധവന്‍ അഭിനയിച്ച കുഞ്ചാക്കോബോബന്‍ ചിത്രമായ ‘ന്നാ താന്‍ കേസു കൊട്’ …

ഗൃഹനാഥന്‍ ജോലി ചെയ്യുന്ന വീട്ടിലെ സ്‌റ്റെപ്പില്‍ മരിച്ച നിലയില്‍

കാസര്‍കോട്: 60 വയസ്സുള്ള ആളെ ജോലി ചെയ്യുന്ന വീടിന്റെ അടുക്കള ഭാഗത്തെ സ്‌റ്റെപ്പില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട്, ചുള്ളിക്കരയിലെ കണ്ണന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ കെ. പ്രദീപിന്റെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്തു. ഡിസംബര്‍ 10നു വൈകുന്നേരം മൂന്നു മണിക്കും 11ന് രാവിലെ എട്ടു മണിക്കും ഇടയിലാണ് മരണം നടന്നതെന്നു സംശയിക്കുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. കണ്ണന്‍ ജോലി ചെയ്യുന്ന ചുള്ളിക്കരയിലെ സുനിലിന്റെ വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റെപ്പിലാണ് മൃതദേഹം കാണപ്പെട്ടത്. പരേതരായ …

ഭരണരംഗം ബന്ധുക്കളെ കൊണ്ടു നിറയ്ക്കുന്നെന്ന് ആരോപണം; യു.എസിന്റെ ഗ്രീസ് അംബാസഡര്‍

പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി:ഗ്രീസിലെ യുഎസ് അംബാസഡറായി മുന്‍ ഫോക്സ് ന്യൂസ് അവതാരക കിംബര്‍ലി ഗില്‍ഫോയിലിനെ ട്രംപ് നോമിനേറ്റ് ചെയ്തു. ഗില്‍ഫോയിലിന്റെ നാമനിര്‍ദ്ദേശത്തിന് സെനറ്റ് സ്ഥിരീകരണം ആവശ്യമാണ്.2020-ല്‍ ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഗില്‍ഫോയ്ല്‍ ട്രംപിന്റെ പ്രചാരണ ഫണ്ട് ശേഖരണ ചുമതയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശ നയത്തിലോ നയതന്ത്രപരമായ റോളിലോ അവര്‍ സേവനമനുഷ്ഠിച്ചിട്ടില്ല, ടെലിവിഷനിലെ ഒരു കരിയറിലേക്ക് മാറുന്നതിന് മുമ്പ് കാലിഫോര്‍ണിയയില്‍ പ്രോസിക്യൂട്ടറായി ജോലി ചെയ്തു.”വര്‍ഷങ്ങളായി കിംബര്‍ലി ഒരു അടുത്ത സുഹൃത്താണ്,” ട്രംപ് …

അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഫെഡറല്‍ ജഡ്ജി തടഞ്ഞു

-പി പി ചെറിയാന്‍ ഒറിഗോണ്: അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആല്‍ബര്‍ട്ട്സണുമായി ക്രോഗറിന്റെ നിര്‍ദിഷ്ട 25 ബില്യണ്‍ ഡോളര്‍ ലയനം ഒറിഗോണിലെ ഒരു ഫെഡറല്‍ ജഡ്ജി തടഞ്ഞു. ലയനം സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മിലുള്ള മത്സരം പരിമിതപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് ദോഷം വരുത്തുകയും ചെയ്യുമെന്ന് ഫെഡറല്‍ ജഡ്ജി അഭിപ്രായപ്പെട്ടു.ഈ വിധി ആല്‍ബെര്‍ട്ടനും ക്രോഗറിനും വലിയ തിരിച്ചടിയാണ്. മാത്രമല്ല ലയന സാധ്യതയെ തളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ വിധിയെക്കുറിച്ചു ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.2022ല്‍ പ്രഖ്യാപിച്ച ലയനം, രാജ്യത്തെ അഞ്ചാമത്തെയും പത്താമത്തെയും വലിയ റീട്ടെയിലര്‍മാര്‍ …

മയിലുകള്‍ നാട്ടിന്‍പുറങ്ങളിലേക്ക്: ചത്തൊടുങ്ങുന്നത് നോവാകുന്നു

കുമ്പള: വശ്യ മനോഹാരിതയും പീലി വിടര്‍ത്തിയുള്ള ആട്ടവുമായി മയിലുകള്‍ കൂട്ടത്തോടെ നാട്ടിന്‍ പുറങ്ങളിലെത്തുന്നത് കൗതുകമാവുന്നു. ഒരുകാലത്ത് മിക്ക നാട്ടിന്‍പുറങ്ങളിലും അപൂര്‍വ്വ പക്ഷിയായിരുന്ന മയില്‍ ഇന്ന് കാടിറങ്ങി നാട്ടിന്‍പുറങ്ങളിലേക്കെത്തുന്നത് സാധാരണ കാഴ്ചയായിട്ടുണ്ട്.ദേശീയ പക്ഷിയാണെങ്കിലും മയിലുകളുടെ എണ്ണം ജില്ലയില്‍ പെരുകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയില്‍പ്പെടുത്തി സംരക്ഷിക്കേണ്ട മയിലുകളാണ് നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ കൂട്ടമായി എത്തുന്നത്. എന്നാല്‍ ഇവ ട്രെയിനുകളും, വാഹനങ്ങളും ഇടിച്ചു ചത്തു പോകുന്നത് പ്രദേശവാസികള്‍ക്ക് നോവാകുന്നു.മൊഗ്രാല്‍പുത്തൂര്‍, മൊഗ്രാല്‍, കുമ്പള ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി …

പങ്കാളിത്ത പെന്‍ഷന്‍ അറബിക്കടലില്‍ തള്ളുമെന്ന പ്രകടന പത്രികാ വാഗ്ദാനം എന്തായി?: കെ.പി.എസ്.ടി.എ.

കാസര്‍കോട്: എല്‍.ഡി.എഫ്. ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാല്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി അറബിക്കടലില്‍ തള്ളുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് പി.കെ ഫൈസല്‍ പറഞ്ഞു. കെ.പി.എസ്.ടി.എ. ഡി.ഡി.ഇ. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയിഡഡ് അധ്യാപകരെയും മാനേജ്മെന്റിനെയും ദ്രോഹിക്കുന്ന നയങ്ങളില്‍ നിന്നും പിന്‍മാറണമെന്നും അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക, കുടിശ്ശികയുള്ള മുഴുവന്‍ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കുക, ശമ്പളപരിഷ്‌കരണ കമ്മീഷനെ നിയമിക്കുക, ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക, ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, പ്രീപ്രൈമറി …